Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാദങ്ങൾ...

വിവാദങ്ങൾ അവസാനിപ്പിക്കണം - എ.കെ സിക്രി

text_fields
bookmark_border
വിവാദങ്ങൾ അവസാനിപ്പിക്കണം - എ.കെ സിക്രി
cancel

ന്യൂഡൽഹി: പ്രധാനമന്ത്രിയു​െട അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിയിൽ ഉൾപ്പെട്ട സാഹചര്യങ്ങൾ സംബന്ധിച്ച ഉൗഹാപ ോഹങ്ങൾ അവസാനിപ്പിക്കണമെന്ന്​ ജസ്​റ്റിസ്​ എ.കെ സിക്രി. ‘എനിക്ക്​ ഇൗ വിവാദങ്ങൾ വലിച്ചു നീട്ടാൻ ആഗ്രഹമില്ല. ഇത് ​ അവസാനിപ്പിക്കണം -സിക്രി പറഞ്ഞു.

അലോക്​ വർമയെ സ്​ഥാനം മാറ്റാൻ തീരുമാനമെടുത്ത മൂന്നംഗ ഉന്നതാധികാര സമിതി യിൽ അംഗമായിരുന്ന സിക്രിക്ക്​ 2019 മാർച്ച്​ ആറിന്​ സർവീസിൽ നിന്ന്​ വിരമിക്കു​േമ്പാൾ ഉന്നത പദവി വാഗ്​ദാനം ചെയ്​തിരുന്നു. ഇതാണ്​ വിവാദങ്ങൾക്ക്​ ഇടവെച്ചത്​. വാഗ്​ദാനം അദ്ദേഹം നിരസിച്ചെങ്കിലും വിവാദങ്ങൾ അവസാനിച്ചില്ല.

അതേസമയം, ഉന്നതാധികാര സമിതിയിൽ അംഗമാകാൻ സിക്രിക്ക്​ താത്​പര്യമുണ്ടായിരുന്നില്ല എന്ന തരത്തിലുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്​. തനിക്ക്​ പാനൽ അംഗമാകാൻ താത്​പര്യമില്ലെന്ന വിവരം സിക്രി പ്രധാനമന്ത്രിയോടും ഖാ​ർഗെയോടും പങ്കുവെച്ചിരുന്നുവത്രേ.

ഇത്​ പൂർണമായും ഭരണ നിർവ്വഹണ പരിപാടിയാണ്​. ഭാവിയിൽ ഒരു ജഡ്​ജിയും ഇത്തരം നിയമനങ്ങളിൽ ഭാഗഭാക്കാവില്ല. നിഷ്​പക്ഷത പാലിക്കാൻ ഇത്തരം നടപടികളിൽ നിന്ന്​ എല്ലാ ജഡ്​ജിമാരും വിട്ടു നിൽക്കണമെന്നും സിക്രി അഭിപ്രായപ്പെട്ടതായി അടുത്ത വൃത്തങ്ങൾ പറയുന്നു. എന്നാൽ താത്​പര്യങ്ങൾ ഹനിക്കപ്പെടാൻ സാധ്യതയുണ്ടായിട്ടും എന്തിനാണ്​ അദ്ദേഹം പാനലി​​​െൻറ ഭാഗമാകാൻ തയാറായതെന്ന്​​ ഖാർഗെ ചോദിച്ചു.

ജനുവരി എട്ടിനാണ്​ അലോക്​ വർമയുടെ വിധി നിർണയിക്കുന്ന ഉന്നതാധികാര സമിതിയിലേക്ക്​ സിക്രിയെ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ​െഗാഗോയി നാമനിർദേശം ചെയ്​തത്​. പ്രധാനമന്ത്രിയെയും സി​ക്രി​െയയും കൂടാ​െത പ്രതിപക്ഷ നേതാവ്​ മല്ലികാർജുൻ ഖാർഗെയായിരുന്നു സമിതിയിലെ അംഗം. അലോക്​ വർമയെ സി.ബി.​െഎ മേധാവി സ്​ഥാനത്തു നിന്ന്​ മാറ്റാനുള്ള തീരുമാനത്തെ മല്ലികാർജുൻ ഖാർ​െഗ മാത്രമാണ്​ എതിർത്തത്​. തുടർന്ന്​ മൂന്നിൽ രണ്ട്​ ഭൂരിപക്ഷത്തിന്​ തീരുമാനം പാസായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAlok VermaAK SikriCBI Chief ControversyHigh Power Panel
News Summary - ‘Want it to Die’: Justice Sikri on Controversy -India News
Next Story