ആദ്യം കരുതിയത് വ്യാജ വാർത്തയെന്ന്; മഹാനാടകത്തിൽ അഭിഷേക് സിങ്വി
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിൽ അജിത് പവാറിനെ ഒപ്പം കൂട്ടി ബി.ജെ.പി അതിനാടകീയമായി സർക്കാറുണ്ടാക്കിയതിൽ പ്രതികരണവു മായി കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി. വ്യാജ വാർത്തയാണെന്നാണ് ആദ്യം കരുതിയത്. സർക്കാർ രൂപീകരിക്കാനുള്ള ച ർച്ചകൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുത്തു. അതിവേഗ നീക്കം നടത്തുന്നവർക്കാണ് വിജയിക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അതീവ നാടകീയമായ നീക്കത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചത്. സർക്കാർ രൂപീകരണത്തിൻെറ അന്തിമ തീരുമാനം കൈക്കൊള്ളാൻ ഇന്ന് എൻ.സി.പി-ശിവസേന-കോൺഗ്രസ് സംയുക്ത യോഗം ചേരാനിരിക്കെയാണ് എൻ.സി.പിയിലെ അജിത് പവാർ വിഭാഗത്തിെൻറ പിന്തുണയോടെ ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
അഴിമതി കേസുകളിൽ അജിത് പവാറിനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ നാടകീയ നീക്കം. 288 അംഗ സംസ്ഥാന നിയമസഭയിൽ 105 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. ശിവസേന 56 സീറ്റുകളും എൻ.സി.പി 54 സീറ്റുകളും കോൺഗ്രസ് 44 സീറ്റുകളും നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
