Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഠനത്തിനാണ്​...

പഠനത്തിനാണ്​ പ്രാധാന്യം; ഉച്ചഭാഷിണികൾ വേണ്ട- സുപ്രീംകോടതി

text_fields
bookmark_border
പഠനത്തിനാണ്​ പ്രാധാന്യം; ഉച്ചഭാഷിണികൾ വേണ്ട- സുപ്രീംകോടതി
cancel

ന്യൂഡൽഹി: പരീക്ഷാ കാലത്ത്​ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത്​ വിലക്കിയ പശ്ചിമ ബംഗാൾ സർക്കാറി​​​െൻറ നടപടിക്കെത ിരെ ബി.ജെ.പി നൽകിയ ഹരജി സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പിനേക്കാൾ പ്രാധാന്യം വിദ്യാഭ്യാസത്തിനാണ്​.
കുട്ടിക ളുടെ വിദ്യാഭ്യാസത്തിനാണ്​ മുൻതൂക്കം നൽകേണ്ടതിനാൽ ഫെബ്രുവരി-മാർച്ച്​ മാസങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്ന തിന്​ സർക്കാർ ഏർപ്പെടുത്തിയ വിലക്ക്​ നിലനിൽക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.

ഇൗ വർഷം ഏപ്രിൽ- മേയ്​ മാസങ്ങളിലായി പൊതുതെരഞ്ഞെടുപ്പ്​ വരുമെന്നതിനാൽ പ്രചരണത്തിനായി ​ഫെബ്രുവരി-മാർച്ച്​ മാസങ്ങളിലും ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി സംസ്ഥാന ഘടകമാണ്​ ഹരജി നൽകിയിരുന്നത്​. ശബ്​ദമലീനകരം എന്നത്​ അംഗീകരിക്കുന്നുവെന്നും എന്നാൽ ജനവാസമേഖലകളിൽ മുഴുവനും ഉച്ചഭാഷിണികൾ വിലക്കിയത്​ രാഷ്​ട്രീയ ലാക്കോടെയാണെന്നും ബി.ജെ.പി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

2013ലാണ്​ മമത ബാനർജി സർക്കാർ ഫെബ്രുവരി-മാർച്ച്​ മാസങ്ങളിൽ ജനവാസമേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മേഖലകളിലും ഉച്ചഭാഷിണികൾ ഉപ​യോഗിക്കുന്നത്​ വിലക്കിയത്​. ആ മാസങ്ങളിൽ വാർഷിക പരീക്ഷകളും പൊതുപരീഷകളും നടക്കുന്നതിലാണ്​ ഉച്ചഭാഷിണികൾക്ക്​ വിലക്ക്​ ഏർപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalloudspeaker bansupreme court
News Summary - ‘Studies get priority over poll campaign’: Supreme Court - India news
Next Story