Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനീസ്​ അതിർത്തിയിൽ...

ചൈനീസ്​ അതിർത്തിയിൽ സ്ഥിതി നിയന്ത്രണവിധേയം -കരസേന മേധാവി

text_fields
bookmark_border
naravane
cancel

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന്​ കരസേന മേധാവി ജനറൽ മനോജ്​ മുകന്ദ്​ നരവനെ. ചൈനയുമായി ഉന്നതതലത്തിൽ നടക്കുന്ന ചർച്ചകൾക്കൊപ്പം പ്രാദേശികതലത്തിലും ഇത്​ വ്യാപിപ്പിക്കും. ഒരേ കമാൻഡിലുള്ള സൈനിക ഉദ്യോഗസ്ഥരുമായിട്ടാവും ചർച്ചകൾ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചകളിലൂടെ പ്രശ്​നങ്ങളെല്ലാം പരിഹരിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ. എല്ലാം നിയന്ത്രണവിധേയമാ​െണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്​ചയും ഇന്ത്യ-ചൈന​ സൈനികർ തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ തുടർ ചർച്ചകൾ നടത്തുമെന്ന്​ കരസേന മേധാവി അറിയിച്ചിരിക്കുന്നത്​.

ലഡാക്കിലേക്കും പാങ്​ഗോങ്​ തടാക കരയിലേക്കും ചൈനീസ്​ സൈന്യം കടന്നു കയറിയതോടെയാണ്​ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം ആരംഭിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamalayalam newsindia newsborder issueIndia News
News Summary - ‘Situation along our borders with China is under control’: Army chief Naravane-India news
Next Story