‘2020ൽ നിതീഷിനെ പുറത്താക്കൂ’; പുതിയ മുദ്രാവാക്യവുമായി ലാലു
text_fieldsപട്ന: ബിഹാറിൽ ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിതീഷ് കുമാർ സർക്കാറിനെതിരെ പുതിയ മുദ്രാവാക്യവുമാ യി ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. '2020ൽ നിതീഷിനെ പുറത്താക്കൂ' എന്ന മുദ്രാവാക്യമാണ് നിതീഷ് കുമാർ നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാറിനെതിരെ ലാലു ആഹ്വാനം ചെയ്തിട്ടുള്ളത്.
'ദോ ഹസാൽ ബീസ്, ഹട്ടാവോ നിതീഷ്' എന്ന പ്രഖ്യാപനം ട്വിറ്ററിലാണ് ലാലു പ്രസാദ് കുറിച്ചത്. കാലിത്തീറ്റ കുംഭകോണ കേസിൽ ജയിലിൽ കഴിയുന്ന ലാലു ശക്തമായ രാഷ്ട്രീയ നീക്കമാണ് നടത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനതാദൾ യുനൈറ്റഡും പ്രചാരണ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വികസന പ്രവർത്തനങ്ങളും അഴിമതിരഹിത സർക്കാറും എന്നതാണ് നിതീഷ് കുമാർ ഉയർത്തുന്ന മുദ്രാവാക്യം.
2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 243 അംഗ നിയമസഭയിൽ ആർ.ജെ.ഡിക്ക് 79ഉം ജെ.ഡി.യുവിന് 73ഉം സീറ്റുകളിൽ വിജയിച്ചിരുന്നു. ബി.െജ.പിക്ക് 55ഉം കോൺഗ്രസിന് 27ഉം സീറ്റുകളാണ് ലഭിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
