Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇത്​ ​കേവലം രക്​തം...

ഇത്​ ​കേവലം രക്​തം മാത്രം; രാഷ്​ട്രത്തിനു വേണ്ടി മരിക്കാനും തയാർ -തബ്​ലീഗ്​ പ്രവർത്തകർ

text_fields
bookmark_border
ഇത്​ ​കേവലം രക്​തം മാത്രം; രാഷ്​ട്രത്തിനു വേണ്ടി മരിക്കാനും തയാർ -തബ്​ലീഗ്​ പ്രവർത്തകർ
cancel

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന തബ്​ലീഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്തവർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​ രാജ്യത്ത്​ വല ിയ ഒച്ചപ്പാടാണുണ്ടാക്കിയത്​. ഇന്ത്യയിൽ വൈറസ്​ പടർത്താൻ ഇറങ്ങിയവരാണ്​ തബ്​ലീഗുകാർ എന്നുവരെ പ്രചാരണങ്ങൾ ഉണ്ട ായി. എന്നാൽ, നിശിത വിമർശനങ്ങളുയർത്തിയവർ വരെ തബ്​ലീഗ്​ പ്രവർത്തകരുടെ സേവന മനോഭാവത്തെ അംഗീകരിക്കുകയാണിപ്പോൾ. കോവിഡ്​ പോസിറ്റീവാകുകയും പിന്നീട്​ രോഗമുക്​തരാവുകയും ചെയ്​ത തബ്​ലീഗ്​ ജമാഅത്ത്​ പ്രവർത്തകരോട്​ പ്ലാസ് ​മ ദാനം ചെയ്യാൻ പ്രസ്​ഥാനം ആവശ്യപ്പെട്ടപ്പോൾ ഏറെ ആവേശത്തോടെയാണ്​ അവരത്​ സ്വീകരിച്ചത്​. ​രോഗം മൂലം കഷ്​ടപ്പെടുന്നവരു​െട ജീവൻ രക്ഷിക്കാനായി നിറഞ്ഞ മനസ്സോടെ പ്ലാസ്​മ ദാനം ചെയ്യാനെത്തുകയാണ്​ വിവിധ സംസ്​ഥാനങ്ങളിലെ തബ്​ലീഗ്​ പ്രവർത്തകർ.

കോവിഡ്​-19 ബാധിച്ച്​ അതീവ ഗുരുതരാവസ്​ഥയിലുള്ളവർക്ക്​ പ്ലാസ്​മ തെറപ്പി ചികിത്സക്കായി പ്ലാസ്​മ ദാനം ചെയ്യാനെത്തിയവരിലൊരാളാണ്​ തമിഴ്​നാട്​ സ്വദേശി ഇനായത്​. ഏപ്രിൽ 21നാണ്​ മറ്റ്​ തബ്​ലീഗ്​ പ്രവർത്തകർക്കൊപ്പം ഇനായതും പ്ലാസ്​മ ദാനം നൽകിയത്​. ഇനായത്​ ഉൾപ്പെടെയുള്ള പ്രവർത്തകരുമായി ‘ദ ക്വിൻറ്’​​ നടത്തിയ അഭിമുഖത്തിൽ നിന്ന്​...

‘‘ഇത്​ കേവലമൊരു തുള്ളി രക്​തം മാത്രമാണ്​. രാജ്യത്തിനും സ​േഹാദരങ്ങൾക്കും മറ്റ്​ പൗരന്മാരുടെയും നൻമക്കായി ജീവൻ പോലും നൽകാൻ ഞങ്ങൾ തയാറാണ്​. മനുഷ്യസമൂഹത്തെ സഹായിക്കലാണ്​ ജീവിതത്തി​​െൻറ പരമമായ ലക്ഷ്യമെന്നാണ്​​ ഇസ്​ലാമും പ്രവാചകനും നമ്മെ പഠിപ്പിക്കുന്നത്’’- ഇനായത്​ പറഞ്ഞു​.
​‘‘ഞങ്ങളാൽ കഴിയുന്ന തരത്തിലുള്ള എന്തുസഹായത്തിനും എല്ലായ്​പ്പോഴും സന്നദ്ധരാണ്​. പ്ലാസ്​മയും അങ്ങനൊന്ന്​ മാത്രം’’- ഝാർഖണ്ഡ്​ സ്വദേശിയായ ഹഷ്​മുദ്ദീൻ അൻസാരി പറയുന്നു.

മനുഷ്യകുലത്തി​​െൻറ നൻമയെ കരുതി പ്ലാസ്​മ ദാനം ചെയ്യണമെന്നാവശ്യപ്പെട്ട്​ ഏപ്രിൽ 21നാണ്​ തബ്​ലീഗ്​ ജമാഅത്​ നേതാവ്​ മൗലാന സഅദ്​ പ്രവർത്തകർക്ക്​ ശബ്​ദസന്ദേശം അയക്കുന്നത്. കോവിഡ്​ സ്​ഥിരീകരിച്ച തബ്​ലീഗ്​ പ്രവർത്തകർക്ക്​ ഡൽഹിയിലെ നരേലയിലും സുൽത്താൻപൂരിലും ക്വാറൻറീനിൽ കഴിയാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി. അവരെല്ലാം രോഗമുക്​തരായി. 90 പേർ പ്ലാസ്​മ ദാനം ചെയ്​തു. പ്രവർത്തകരിൽ ചിലർ നോ​െമ്പടുത്തിരുന്നു. പ്ലാസ്​മ ദാനത്തിനായി അതൊഴിവാക്കാൻ പോലും അവർ തയാറായി. മറ്റ്​ ചിലർ വ്രതമവസാനിപ്പിച്ച ശേഷം സന്ധ്യക്ക്​ പ്ലാസ്​മ നൽക​ാനെത്തി.

പ്ലാസ്​മ തെറാപ്പിയിലൂടെ ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവനുമുള്ള കോവിഡ്​ രോഗികൾ സുഖം പ്രാപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന്​ ഭോപ്പാലിൽ നിന്നുള്ള ഇഹ്​തിഷാം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കോവിഡിന്​ പ്ലാസ്​മ തെറാപ്പി ഫലപ്രദമായ ചികിത്സയായി ശാസ്​ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന്​​ ഏ​പ്രിൽ 28ന്​ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്​താവനയിറക്കി. ഇതൊരു പരീക്ഷണം മാത്രമാണ്​. ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച്​ (ഐ.സി.എം.ആർ) ഇതുസംബന്ധിച്ച്​ പഠനം നടത്തിവരികയാണ്​. വ്യക്തമായ ശാസ്​ത്രീയതെളിവുകൾ ലഭിച്ചശേഷം ഐ.സി.എം.ആർ ഇക്കാര്യത്തിൽ ആവശ്യമായ നിർദേശം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
TAGS:Tabligh tabligh jamaat covid 19 Tableegh Plasma india news malayalam news 
News Summary - ‘It’s Only Blood, Ready to Die for Nation’: Tablighi Plasma Donor-India News
Next Story