Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘രാജ്യത്തെ...

‘രാജ്യത്തെ അപമാനിക്കുന്ന നടപടി’; പ്രഞ്​ജ സിങ്ങിനെ പ്രതിരോധ സമിതി അംഗമാക്കിയ​തിനെതിരെ കോൺഗ്രസ്​

text_fields
bookmark_border
‘രാജ്യത്തെ അപമാനിക്കുന്ന നടപടി’; പ്രഞ്​ജ സിങ്ങിനെ പ്രതിരോധ സമിതി അംഗമാക്കിയ​തിനെതിരെ കോൺഗ്രസ്​
cancel

ന്യൂഡൽഹി: മലേഗാവ്​ സ്​ഫോടനകേസ്​ പ്രതിയായ ബി.ജെ.പി എം.പി പ്രഞ്​ജ സിങ്​ ഠാക്കൂറിനെ പ്രതിരോധ പാർലമ​െൻററി സമിതി അംഗമായി നാമനിർദേശം ചെയ്​തത്​ രാജ്യത്തെ അപമാനിക്കുന്ന നടപടിയാണെന്ന്​ കോൺഗ്രസ്​. തീവ്രവാദ ആ​ക്രമണ കേസിലെ പ്ര തിയും ഗോഡ്​സെ ആരാധികയുമായ ​പ്രഞ്​ജ സിങ്ങിനെയാണ്​ ബി.ജെ.പി സർക്കാർ പാർലമ​െൻററി ഉപദേശക സമിതിയിൽ ഉൾപ്പെടുത്തുന ്നത്​. ഇത്​ രാജ്യത്തെയും സേനാവിഭാഗങ്ങളെയും അപമാനിക്കുന്ന നടപടിയാണ്​. ഇന്ത്യൻ സമൂഹത്തെയും ബഹുമാന്യരായ പാർലമ​െൻറ്​ അംഗങ്ങളെയും അധിക്ഷേപിക്കുന്നതാണ്​ തീരുമാനമെന്നും കോൺഗ്രസ്​ ​ആരോപിച്ചു.

കോടതിയിൽ നിലനിൽക്കുന്ന കേസിലുള്ള വ്യക്തിയെ ഇത്തരം സമിതികളിൽ ഉൾപ്പെടുത്തുന്നത്​ ജനാധിപത്യത്തിന്​ നല്ലതല്ല. എല്ലാ തീരുമാനങ്ങളും ഭരണഘടനാനുസൃതമാകണം എന്നില്ല, എന്നാൽ ചില തീരുമാനങ്ങളിൽ ധാർമ്മിക വശവും പരിഗണിക്കണം. കേസുകളില്ലാത്ത, നല്ല റെക്കോർഡുള്ള ബി.ജെ.പിയുടെ തന്നെ എം.പിമാർ ഏറെയുണ്ട്​. അവരിൽ ഒരാളെ പ്രതിരോധ സമിതിയിലേക്ക്​ നിയമിക്കാവുന്നതാണെന്നും കോൺഗ്രസ്​ നേതാക്കൾ ചൂണ്ടിക്കാട്ടി.

പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ അധ്യക്ഷനായ 21 അംഗ പാർലമ​െൻററി ഉപദേശക സമിതിയിലേക്കാണ്​ പ്രഞ്​ജ സിങ്ങിനെ ശിപാർശ ​ചെയ്​തിരിക്കുന്നത്​. സമിതിയിൽ പ്രതിപക്ഷത്തിൽ നിന്നുള്ള നേതാക്കളായ ഫറൂഖ്​ അബ്​ദുല്ലയെയും ശരദ്​ പവാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്​.

പ്രഞ്​ജ സിങ്​ മധ്യപ്രദേശ്​ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്​ നേതാവുമായ ദിഗ്​വിജയ്​ സിങ്ങിനെ പരാജയപ്പെടുത്തിയാണ്​ ലോക്​സഭ തെരഞ്ഞെടുപ്പിൽ വിജയം നേടിയത്.
മലേഗാവ്​ സ്​ഫോടനകേസ്​ പ്രതിയായ പ്രഞ്​ജ സിങ്ങിന്​ ആരോഗ്യകാരണങ്ങളാൽ 2017 ഏപ്രിലിൽ ബോംബെ ഹൈകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhPragya Singh Thakurindia newsdefence panel
News Summary - ‘Insult to nation’: Cong over Pragya Thakur’s nomination on House defence panel - India news
Next Story