പാകിസ്താനിലേക്ക് പോകൂ –കവി മുനവ്വർ റാണയുടെ മകളോട് ബി.ജെ.പി എം.പി
text_fieldsഅലീഗഢ്: ഇന്ത്യയുടെ നിലവിലെ സാഹചര്യത്തിൽ ശ്വാസംമുട്ടുന്നുവെങ്കിൽ പാകിസ്താനില േക്ക് പോകണമെന്ന് പ്രമുഖ ഉർദു കവി മുനവ്വർ റാണയുടെ മകളും സന്നദ്ധ പ്രവർത്തകയുമാ യ സുമയ്യ റാണയോട് ബി.ജെ.പി എം.പി സതീഷ് ഗൗതം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ ഉത്തർപ്രദേശ് പൊലീസ് അടിച്ചമർത്തുകയാണെന്നും ഇത്തരം നടപടികൾ ജനങ്ങെള ശ്വാസംമുട്ടിക്കുന്നുവെന്നും കഴിഞ്ഞ ദിവസം സുമയ്യ റാണ പ്രതികരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പാകിസ്താനിലേക്ക് പോകാനാവശ്യപ്പെട്ട് അലീഗഢ് എം.പി രംഗത്തുവന്നത്. അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ പ്രതിഷേധിക്കുന്നവർക്കെതിരെ ഇനിയും നടപടി സ്വീകരിക്കുമെന്ന് സതീഷ് ഗൗതം മുന്നറിയിപ്പ് നൽകി.
മിക്ക വിദ്യാർഥികളും ക്ലാസിലേക്ക് മടങ്ങിയിട്ടും 150ഓളം പേർ വാഴ്സിറ്റിയിൽ പ്രതിഷേധം തുടരുകയാണെന്നും അവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അടുത്ത വർഷം മുതൽ കാമ്പസിൽ അവരുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അധികൃതർ ഭീഷണിപ്പെടുത്തിയിട്ടും സുമയ്യ അലീഗഢ് ഈദ്ഗാഹിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
