Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎല്ലാവർക്കും മോദിയെ...

എല്ലാവർക്കും മോദിയെ തോൽപ്പിക്കണം, ആർക്കും മത്​സരിക്കാൻ വയ്യ - അമിത്​ ഷാ

text_fields
bookmark_border
Amit-Sahah
cancel

ന്യൂഡൽഹി: പ്രതിപക്ഷത്ത്​​ പ്രധാനമന്ത്രിയാകാൻ യോഗ്യതയുള്ള നേതാക്കളില്ലെന്ന്​ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ​ഷാ. ലോക്​സഭാ തെര​ഞ്ഞെടുപ്പിൽ വിജയിച്ചാലും പ്രധാനമന്ത്രിയാകാൻ പറ്റിയ നേതാക്കൾ അവർക്കില്ല.

ആരും തെരഞ്ഞെ ടുപ്പിൽ മത്​സരിക്കാൻ തയാറാകുന്നില്ല. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്​ഥാനത്തു നിന്ന്​ താഴെയിറക്കണമെന്ന്​ മായാവതി ആഗ്രഹിക്കുന്നു. എന്നാൽ അവർ തെരഞ്ഞെടുപ്പിൽ മത്​സരിക്കാൻ തയാറല്ല. ശരത്​ പവാറോ മമതാ ബാനർജിയോ സ്​റ്റാലിനോ ഇല്ല - അമിത്​ഷാ ആഗ്രയിൽ നടന്ന റാലിയിൽ പറഞ്ഞു.

ബി.ജെ.പിയുടെ വികസനവും മഹാഗഡ്​ ബന്ധൻെറ അഴിമതിയും തമിലുള്ള പോരാട്ടമാണ്​ ഈ തെരഞ്ഞെടുപ്പിൽ നടക്കുന്നതെന്നും അമിത്​ ഷാ പറഞ്ഞു.

ഉറി, പുൽവാമ ആക്രമണങ്ങൾക്ക്​ ശേഷം നിയന്ത്രണ രേഖയിലും ബാലാകോട്ടും നടത്തിയ മിന്നലാക്രമണങ്ങൾക്ക്​ പ്രധാനമന്ത്രി മോദി​യെ അമിത്​ഷാ അഭിനന്ദിച്ചു. ബാലാകോട്ട്​ വ്യോമാക്രമണം സംബന്ധിച്ച പരാമർശങ്ങൾക്ക്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും സാംപിത്രോഡയെയും അമിത്​ ഷാ വിമർശിച്ചു. രാജ്യത്തിൻെറ പ്രതിരോധ സേനയെ അപമാനിച്ചുകൊണ്ട്​ പ്രതിപക്ഷം വോട്ട്​ ബാങ്ക്​ രാഷ്​ട്രീയം കളിക്കുകയാണെന്നും അമിത്​ ഷാ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oppositionAmit Shahmalayalam newsLok Sabha Electon 2019
News Summary - ‘Everyone wants to defeat Modi but no one wants to fight polls’: Amit Shah - India News
Next Story