Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഡാക്കിലെ...

ലഡാക്കിലെ സേനാപിന്മാറ്റം പൂർത്തിയായിട്ടില്ലെന്ന്​ ഇന്ത്യ; ചൈനക്ക്​ മറുപടി

text_fields
bookmark_border
china
cancel

ന്യൂഡൽഹി: ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്നുളള സേനാപിന്മാറ്റം പൂർണമായും പൂർത്തിയായിട്ടില്ലെന്ന്​ ഇന്ത്യ. ലഡാക്കിലെ മിക്ക മേഖലകളിലും സേനാപിന്മാറ്റം പൂർത്തിയായെന്ന്​ ചൈനയുടെ അവകാശവാദത്തോടാണ്​ മറുപടി. ലഡാക്കിൽ താഴെത്തട്ടിൽ സ്ഥിതി ശാന്തമാവുകയാണെന്നും ചൈന അവകാശപ്പെട്ടിരുന്നു.

സേനാപിന്മാറ്റത്തിൽ പുരോഗതിയുണ്ടായിട്ടുണ്ട്​. എന്നാൽ, ഈ പ്രക്രിയ പൂർത്തിയായിട്ടില്ലെന്ന്​ വിദേശകാര്യമന്ത്രാലയം വക്​താവ്​ അനുരാഗ്​ ശ്രീവാസ്തവ ഒരു ഓൺലൈൻ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സേനാപിന്മാറ്റം പൂർത്തിയാക്കാൻ ഇരു രാജ്യങ്ങളുടേയും ഉന്നത സൈനിക ഉദ്യോഗസ്ഥർ വൈകാതെ  തന്നെ കൂടിക്കാഴ്​ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സേനാപിന്മാറ്റം പൂർത്തിയാക്കാൻ ചൈന പൂർണമായും സഹകരിക്കുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-chinamalayalam newsindia newsBorder tenson
News Summary - ‘Disengagement process along LAC not yet complete’: India rebuts China-India news
Next Story