ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ സംവാദത്തിന് വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി . കരീംനഗറിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുേമ്പാഴാണ് ഉവൈസിയുടെ പ്രസ്താവന.
രാഹുലിനേയും മമതയേയും സി.എ.എ സംബന്ധിച്ച് സംവാദത്തിന് അമിത് ഷാ വെല്ലുവിളിക്കുകയാണ്. അവരെ ക്ഷണിക്കുന്നതിന് പകരം തന്നെ ഷാ സംവാദത്തിന് ക്ഷണിക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു. ബി.ജെ.പിയെ ജനങ്ങൾ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ഉവൈസി പറഞ്ഞു.
നേരത്തെ സി.എ.എ സംബന്ധിച്ച് മമത ബാനർജിയേയും രാഹുൽ ഗാന്ധിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായെ വെല്ലുവിളിച്ച് ഉവൈസി രംഗത്തെത്തിയിരിക്കുന്നത്.