'പഞ്ചസാരക്കടുത്തേക്ക് ഉറുമ്പുകളെത്തും' വിവാദ പരാമർശവുമായി അബു അസ്മി
text_fieldsന്യൂഡൽഹി: ബംഗളൂരുവിൽ പുതുവൽസര ദിനത്തിൽ പെൺകുട്ടികൾക്ക് നേരെ നടന്ന ആക്രമ സംഭവത്തിൽ വിവാദ പരാമർശവുമായി എസ്.പി നേതാവ് അബു അസ്മി. പഞ്ചസാരക്കടുത്തേക്ക് ഉറുമ്പുകളെത്തുമെന്നും ആർക്കും അത് തടയാനാകില്ലെന്നുമാണ് ബംഗ്ളൂരു സംഭവത്തെ കുറിച്ച് അബു അസ്മിയുടെ പ്രതികരണം. ആക്രമിക്കപ്പെട്ട പെൺകുട്ടികളെ െപട്രോളുമായും അേദ്ദഹം താരത്മ്യം ചെയ്തു. പെട്രോളിനെ തീയുടെ സമീപത്ത് നിന്ന് മാറ്റി വെക്കണമെന്നും അസ്മി ആവശ്യപ്പെട്ടു. നേരത്തെ കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര പെൺകുട്ടികളുടെ വസ്ത്രധാരണത്തിനെതിരെ രംഗത്ത് വന്നതും വിവാദമായിരുന്നു.
അസ്മിയുടെ പരാമർശത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ജനങ്ങളുടെ സൂരക്ഷ ഉറപ്പാക്കേണ്ടത് സുരക്ഷ എജൻസികളുടെയും സർക്കാരിെൻറയും ചുമതലയാണെന്നും അത് ചെയ്യാതെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അപലപനീയമാണെന്നും മനുഷ്യവകാശ പ്രവർത്തകർ പ്രതികരിച്ചു.
വിമർശനങ്ങളെ തുടർന്ന് വിശദീകരണവുമായി അസ്മി രംഗത്തെത്തി. സൂര്യാസ്തമയത്തിന് ശേഷം തെൻറ സഹോദരി ആൺ സുഹൃത്തുമായി പുതുവൽസരം ആഘോഷിക്കാൻ പോയാൽ എല്ലാവരും അവരോട് മാന്യമായി പെരുമാറുമെന്ന് വിചാരിക്കുന്നില്ല. തെൻറ പരാമർശങ്ങൾ പലരെയും നിരാശ െപടുത്തിയിട്ടുണ്ടെന്ന് അറിയാമെന്നും എന്നാൽ താൻ അത് കണക്കിലെടുക്കുന്നില്ലെന്നും അദേഹം പറഞ്ഞു. സ്ര്തീകളുടെ സ്വാതന്ത്ര്യത്തിന് താൻ എതിരെല്ലെന്നും അസ്മി കൂട്ടിച്ചേർത്തു.
നഗരത്തില്‍ പുതുവത്സരാഘോഷത്തിനത്തെിയ സ്ത്രീകള്‍ക്കുനേരെ വ്യാപക ലൈംഗികാതിക്രമം നടന്നിരുന്നു. ബ്രിഗേഡ് റോഡ്, എം.ജി റോഡ് എന്നിവിടങ്ങളിലാണ് രാത്രി 11ന് ശേഷം അതിക്രമം ഉണ്ടായത്. അക്രമികൾ പലരുടെയും ശരീരത്തില്‍ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എത്തിയ പലര്‍ക്കും ദുരനുഭവമുണ്ടായി. നിരവധി പേരാണ് ഇതുകാരണം പുതുവര്‍ഷപ്പുലരിക്ക് നില്‍ക്കാതെ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
