Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരി​െൻറ പ്രത്യേക...

കശ്​മീരി​െൻറ പ്രത്യേക പദവിയിൽ തൊടുന്നത്​ തീക്കളിയെന്ന്​​ മെഹ്ബൂബ മുഫ്തി

text_fields
bookmark_border
mehabooba-mufti
cancel

ശ്രീ​ന​ഗ​ർ: ക​ശ്മീ​രി​​​െൻറ പ്ര​ത്യേ​ക അ​ധി​കാ​ര​ങ്ങ​ള്‍ എ​ടു​ത്തു​ക​ള​യാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​റും ബി. ​ജെ.​പി​യും ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ജ​മ്മു-​ക​ശ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും പീ​പ്പി​ൾ​ സ്​ ​ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി (പി.​ഡി.​പി) അ​ധ്യ​ക്ഷ​യു​മാ​യ മെ​ഹ്ബൂ​ബ മു​ഫ്തി രം​ഗ​ത്ത്. കേ​ന്ദ്ര​സ​ര ്‍ക്കാ​റി​േ​ൻ​റ​ത്​ തീ​ക്ക​ളി​യാ​ണെ​ന്ന്​ മെ​ഹ്ബൂ​ബ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ശ്രീ​ന​ഗ​റി​ല്‍ ന​ട​ന്ന പി.​ഡി.​പി സ്​​ഥാ​പ​ക ദി​നാ​ഘോ​ഷ വേ​ള​യി​ൽ പ്ര​വ​ര്‍ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. ക​ശ്മീ​രി​ന് സ​വി​ശേ​ഷ അ​ധി​കാ​രം ന​ല്‍കു​ന്ന നി​യ​മ​ത്തി​ല്‍ തൊ​ട്ടാ​ല്‍ മൊ​ത്തം ചാ​ര​മാ​കും.

രാ​ഷ്​​ട്രീ​യ​മാ​യും സാ​മ്പ​ത്തി​ക​മാ​യും ക​ശ്​​മീ​രി​​​െൻറ പ​ത​ന​ത്തി​ന്​ ഇൗ ​നീ​ക്കം​ ആ​ക്കം​കൂ​ട്ടും. തെ​ര​െ​ഞ്ഞ​ടു​പ്പു​ക​ളും സ​ർ​ക്കാ​റു​ക​ളും വ​രും പോ​കും. ക​ശ്​​മീ​രി​നു​ള്ള പ്ര​ത്യേ​ക പ​ദ​വി സം​ര​ക്ഷി​ക്കാ​ന്‍ മ​ര​ണം വ​രെ പോ​രാ​ടും. ക​ശ്മീ​രി​നു​വേ​ണ്ടി പോ​രാ​ടു​ന്ന​ത് പി.​ഡി.​പി മാ​ത്ര​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ, പി.​ഡി.​പി​യെ​യും അ​തി​​​െൻറ നേ​താ​ക്ക​ളെ​യും പീ​ഡി​പ്പി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ശ്ര​മം -അ​വ​ർ പ​റ​ഞ്ഞു. സംസ്​ഥാനത്തി​​​െൻറ പ്രത്യേക പദവിയിൽ വെള്ളം ചേർക്കാനുള്ള നീക്കം ചെറുക്കുമെന്ന്​ നാഷനൽ കോൺഫറൻസ്​ പ്രസിഡൻറ്​ ഫാറൂഖ്​ അബ്​ദുല്ല പറഞ്ഞു. പി.ഡി.പിയാണ്​ ഫാഷിസ്​റ്റുകളെ ആനയിച്ച്​ സംസ്​ഥാനത്തെത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക​ശ്മീ​രി​ക​ള്‍ക്ക് പ്ര​ത്യേ​ക അ​ധി​കാ​രം ന​ല്‍കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 35ാം വ​കു​പ്പ് റ​ദ്ദാ​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​​​െൻറ നീ​ക്കം. ക​ശ്മീ​രി​ല്‍ മ​റ്റു സം​സ്ഥാ​ന​ക്കാ​ര്‍ക്ക് സ്ഥി​ര​മാ​യി താ​മ​സി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി​ല്ല. സ്വ​ത്തു​ക്ക​ള്‍ വാ​ങ്ങാ​നും നി​യ​ന്ത്ര​ണ​മു​ണ്ട്. ഭ​ര​ണ​ഘ​ട​ന​യു​ടെ 35എ, 370 ​അ​നു​ച്ഛേ​ദ​ങ്ങ​ളാ​ണ് ഈ ​സ​വി​ശേ​ഷ അ​ധി​കാ​രം ക​ശ്മീ​രി​ന് ന​ല്‍കു​ന്ന​ത്. ഇ​ത് റ​ദ്ദാ​ക്കു​ക​യെ​ന്ന​ത്​ ബി.​ജെ.​പി​യു​​ടെ പ്ര​ഖ്യാ​പി​ത നി​ല​പാ​ടാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirmehbooba muftimalayalam newsindia newsArticle 35A
News Summary - ‘Like picking up explosives’: Mehbooba Mufti warns Centre on Article 35A
Next Story