Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറമദാനിലെ​...

റമദാനിലെ​ തെരഞ്ഞെടുപ്പ്​ നോമ്പെടുക്കുന്നവർക്ക്​ ബുദ്ധിമുട്ടാവും -കോൽക്കത്ത മേയർ

text_fields
bookmark_border
kolkata-mayor-firhad-hakkim
cancel

കോൽക്കത്ത: പശ്ചിമ ബംഗാളിൽ ലോക്​സഭ തെരഞ്ഞെടുപ്പ്​ ഏഴ​്​ ഘട്ടങ്ങളിലായി നടത്തുന്നതിനുള്ള തെരഞ്ഞെടുപ്പ്​ കമ ീഷ​​െൻറ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ്​ നേതാവും കോൽക്കത്ത മേയറുമായ ഫിർഹാദ്​ ഹക്കിം രംഗത്ത്​. നീണ്ട കാലയ ളവിലുള്ള തെരഞ്ഞെടുപ്പ്​ പ്രക്രിയ പശ്ചിമബംഗാൾ, ബിഹാർ, യു.പി എന്നീ സംസ്​ഥാനങ്ങളിലെ റമദാൻ വ്രതമനുഷ്​ഠിക്കുന്ന വോട്ടർമാർക്ക്​ ക്ലേശകരമാവുമെന്ന്​ അദ്ദേഹം പറഞ്ഞു.

‘‘തെരഞ്ഞെടുപ്പ്​ കമീഷൻ ഒരു ഭരണഘടന സ്​ഥാപനമാണ്​. ഞങ്ങൾ അവരെ ബഹുമാനിക്കുന്നു. അവർക്കെതിരെ ഞങ്ങൾ ഒന്നും പറയുന്നില്ല. പക്ഷെ ഏഴ്​ ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പ്​ പശ്ചിമബംഗാൾ, ബിഹാർ, യു.പി എന്നീ സംസ്​ഥാനങ്ങളിലെ ജനങ്ങൾക്ക്​ ബുദ്ധിമുട്ടാവും. തെരഞ്ഞെടുപ്പ്​ സമയത്ത്​ റമദാൻ വ്രതം അനുഷ്​ഠിക്കുന്നവരെ അത്​ ബുദ്ധിമുട്ടിലാക്കും’’-അദ്ദേഹം പറഞ്ഞു.

ന്യുനപക്ഷങ്ങൾ വോട്ട്​ രേഖപ്പെടുത്തണമെന്ന്​ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. ഇൗ മൂന്ന്​ സംസ്​ഥാനങ്ങളിലും ന്യൂനപക്ഷ ജനസംഖ്യ അധികമാണ്​. മുസ്​ ലിംകൾക്ക്​ നോമ്പ്​ കാലമായ റമദാൻ സമയത്താണ്​ ഏഴ്​ ഘട്ടങ്ങളിലായി ലോക്​സഭ തെരഞ്ഞെടുപ്പ്​ വെച്ചത്​. അവർ നോമ്പെടുത്തിട്ടാണ്​ വോട്ട്​ രേഖപ്പെടുത്താനെത്തുകയെന്ന കാര്യം​ തെരഞ്ഞെടുപ്പ്​ കമീഷൻ മനസിലാക്കണം​. ബി.ജെ.പിയെ പുറത്താക്കി രാഷ്​ട്രത്തെ രക്ഷിക്കാൻ ജനങ്ങൾ പ്രതിജ്ഞാബദ്ധരായതിനാൽ തൃണമൂൽ കോൺഗ്രസിന്​​ ആകുലതയില്ലെന്നും ഫിർഹാദ്​ ഹക്കിം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalmalayalam newsloksabha election 2019​TMC leaderkolkata mayorFirhad hakkim
News Summary - ​TMC leader questions 7 phase election schedule for west bengal -india news
Next Story