ഹൈദരാബാദ്: കേന്ദ്രബജറ്റിൽ ആന്ധ്രപ്രദേശിനെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഇടഞ്ഞ തെലുഗുദേശം (ടി.ഡി.പി) നിലപാടിൽ അയവുവരുത്തി. പാർട്ടി, തൽക്കാലം ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) വിടില്ല. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിെൻറ സാന്നിധ്യത്തിൽ ചേർന്ന എം.പിമാരുടെയും മുതിർന്ന നേതാക്കളുെടയും യോഗത്തിലാണ് ഇൗ തീരുമാനമെടുത്തതെന്ന് പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ വൈ.എസ്. ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെലുഗുദേശം എൻ.ഡി.എ സഖ്യം ഉപേക്ഷിക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
ഞായറാഴ്ച ടി.ഡി.പി യോഗം നടക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ രാജ്നാഥ് സിങ് ചന്ദ്രബാബു നായിഡുവുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതേത്തുടർന്നാണ് നിലപാട് മാറ്റിയതെന്നാണ് സൂചന. പാർലമെൻറിെൻറ ബജറ്റ്സമ്മേളനത്തിൽ സംസ്ഥാനത്തിനായി ചില പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിൽ പരാജയപ്പെട്ടാൽ അന്തിമ തീരുമാനമെടുക്കുമെന്നും പാർട്ടി എം.പി രാം മോഹൻ നായിഡു പറഞ്ഞു. ആന്ധ്രപ്രദേശിന് പ്രത്യേകപദവി അനുവദിക്കണമെന്ന സംസ്ഥാനത്തിെൻറ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. അടുത്തവർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ശിവസേന പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ തെലുഗുദേശവും ഉടക്കിയത് ബി.ജെ.പിയെ ആശങ്കയിലാക്കിയിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 3:12 PM GMT Updated On
date_range 2018-02-05T04:14:16+05:30എൻ.ഡി.എ വിടില്ലെന്ന് തെലുഗുദേശം
text_fieldsNext Story