Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ പുതുതായി...

തമിഴ്​നാട്ടിൽ പുതുതായി 74 പേർക്കും കർണാടകയിൽ 16 പേർക്കും​ കോവിഡ്​

text_fields
bookmark_border
covid-19
cancel

ചെന്നൈ/ബംഗളൂരു: തമിഴ്​നാട്ടിൽ പുതുതായി 74 ​പേർക്ക് കൂടി രോഗബാധ കണ്ടെത്തിയതായി റിപ്പോർട്ട്​. ഇതിൽ 73 പേരും നിസ ാമുദ്ദീനിലെ തബ്​ലീഗ്​ സമ്മേളനത്തിൽ പ​െങ്കടുത്ത്​ തിരിച്ചെത്തിയവരാണ്​. സംസ്​ഥാനത്ത്​ ഇതുവരെ 485 പേർക്കാണ്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിട്ടുള്ളത്​. ഇതിൽ 422 പേരും തബ്​ലീഗ്​ സമ്മേളനത്തിൽ പ​െങ്കടുത്ത്​ തിരിച്ചെത്തിയവരാണെന്നും ആരോഗ്യ സെക്രട്ടറി ബീല രാജേഷ്​ അറിയിച്ചു.

കർണാടകയിൽ ഇന്ന്​ 16 പേർക്ക്​ കൂടി രോഗബാധ സ്​ഥിരീക​രിച്ചതോടെ സംസ്​ഥാനത്തെ ​േരാഗബാധിതരുടെ എണ്ണം 144 ആയി. നാലുമരണമാണ്​ ഇവിടെ ഇതുവരെ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​.

രാജ്യത്ത്​ ഏറ്റവ​ും കൂടുതൽ രോഗബാധിതരുള്ളത്​ മഹാരാഷ്​ട്രയിലും തമിഴ്​നാട്ടിലുമാണ്​. മഹാരാഷ്​ട്രയിലെ ധാരാവിയിൽ പുതുതായി രണ്ടുപേർക്ക്​ കൂടി കോവിഡ്​ ബാധിച്ചു. ഒരു സ്​ത്രീക്കും പുരുഷനുമാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​​. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ മാത്രം അഞ്ചുപേർക്കാണ്​ കോവിഡ്​ ബാധ കണ്ടെത്തിയത്​. മഹാരാഷ്​ട്രയിൽ ഇതുവരെ 537 പേർക്കാണ്​ രോഗബാധ റിപ്പോർട്ട്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaTamil Nadumalayalam newsindia newscorona viruscovid 19
News Summary - ​Tamilnadu Reports 74 and Karnataka Reports 16 New Covid Cases -India news
Next Story