തമിഴ്നാട് എം.എൽ.എമാരെ അയോഗ്യരാക്കിയ കേസ് ഇന്ന് കോടതി പരിഗണിക്കും
text_fieldsചെന്നൈ: തമിഴ്നാട്ടിലെ 18 എം.എൽ.എമാരുടെ അയോഗ്യതാകേസില്‍ മദ്രാസ് ഹൈകോടതി ഇന്ന് രാവിലെ വിധി പറയും. ജസ്റ്റിസ് എം.സത്യനാരായണനാണ് വിധി പ്രസ്താവിക്കുക.
എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനെ തുടർന്ന് സ്പീക്കർ പി.ധനപാല്‍ ടി.ടി.വി ദിനകര പക്ഷത്തെ 18 എം എല്‍ എമാരെ അയോഗ്യരാക്കുകയായിരുന്നു. കേസില്‍ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനർജി സ്പീക്കറുടെ നടപടി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് എം.സുന്ദർ വിയോജിച്ചു. തുടർന്ന് കേസ് മൂന്നാമതൊരു ജഡ്ജിക്ക് കൈമാറുകയായിരുന്നു.
18 എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി കോടതി റദ്ദാക്കിയാൽ ടി.ടി.വി പക്ഷത്തെ എം.എല്‍.എമാരുടെ എണ്ണം 23 ആകും. ഔദ്യോഗികപക്ഷത്തെ 4 പേർ ഇപ്പോള്‍ തന്നെ ടി.ടി.വിക്കൊപ്പമാണ്. വിധി മറിച്ചാണെങ്കില്‍ 18 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.
