Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ ആയിരത്തി​െൻറ കണക്ക്​...

ആ ആയിരത്തി​െൻറ കണക്ക്​ എവിടെ? ബി.ജെ.പി നേതാവിനോട്​ സുപ്രീംകോടതി

text_fields
bookmark_border
ആ ആയിരത്തി​െൻറ കണക്ക്​ എവിടെ? ബി.ജെ.പി നേതാവിനോട്​ സുപ്രീംകോടതി
cancel

ന്യൂഡൽഹി: ഡൽഹി സർക്കാർ സീലുവെച്ച കെട്ടിടത്തി​​​​െൻറ പൂട്ട്​ പരസ്യമായി തകർത്ത ബി.ജെ.പി ഡൽഹി അധ്യക്ഷൻ മനോജ്​ തിവാരിയെ പരിഹസിച്ച്​ സുപ്രീംകോടതി. ഡൽഹി ഗോകുൽപുരിയിലെ എല്ലാ വീടുകളും നിയമവിരുദ്ധമായി നിർമിച്ചതാണെന്നും എന്നാൽ ബി.ജെ.പി അനുയായിയുടെ വീട്​ മാത്രം സീൽ ചെയ്​ത കോർപ്പറേഷൻ നടപടിക്കെതിരെയാണ്​ ത​​​​െൻറ പ്രതികരണമെന്നും തിവാരി പറഞ്ഞിരുന്നു. ഇൗ പരാമർശത്തിനെതിരെയാണ്​ സുപ്രീംകോടതിയുടെ പരിഹാസം.

‘‘ ടെലിവിഷൻ അഭിമുഖത്തിൽ ഡൽഹിയിൽ സീലുവെക്കാത്ത 1000 അനധികൃത കെട്ടിടങ്ങൾ ഉണ്ടെന്ന്​ താങ്കൾ ആരോപിച്ചിരുന്നു. അടുത്ത ദിവസം രാവിലെ ആ ആയിരം കെട്ടിടങ്ങളുടെ ലിസ്​റ്റ്​ കോടതിയിൽ സമർപ്പിക്കണം. ലിസ്​റ്റ്​ നൽകിയാൽ അത്​ പൂട്ടിക്കാനുള്ള അധികാരം നിങ്ങൾക്ക്​ നൽകും’’- കേസ്​ പരിഗണിച്ച മൂന്നംഗ ബെഞ്ച്​ മനോജ്​ തിവാരിയോട്​ നിർദേശിച്ചു.

ഗോകുൽപുരിയിൽ സർക്കാർ സീലുവെച്ച അനധികൃത കെട്ടിടത്തി​​​​െൻറ പൂട്ടുതകർത്ത സംഭവത്തിൽ പ്രതികരിക്കുന്നതിനിടെയാണ്​ ഇൗ പ്രദേശത്ത്​ ആയിരത്തോളം അനധികൃത കെട്ടിടങ്ങളുണ്ടെന്ന്​ തിവാരി പ്രസ്​താവന നടത്തിയത്​. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സീലുവെച്ച അനധികൃത കെട്ടിടത്തി​​​​െൻറ പൂട്ടുതകർത്ത മനോജ്​ തിവാരിക്കെതിരെ കേസെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:political news Manoj Tiwariillegal propertiesBJPsupreme court
News Summary - On Manoj Tiwari’s 1,000 illegal properties claim, Supreme Court says ‘give list- India news
Next Story