Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ്​ പരീക്ഷാപേടി:...

നീറ്റ്​ പരീക്ഷാപേടി: തമിഴ്​നാട്ടിൽ രണ്ടു വിദ്യാർഥികൾകൂടി ആത്മഹത്യ ചെയ്​തു

text_fields
bookmark_border
നീറ്റ്​ പരീക്ഷാപേടി: തമിഴ്​നാട്ടിൽ രണ്ടു വിദ്യാർഥികൾകൂടി ആത്മഹത്യ ചെയ്​തു
cancel

ചെ​ന്നൈ: നീ​റ്റ്​ പ​രീ​ക്ഷ പാ​സാ​വു​മോ​യെ​ന്ന ആ​ശ​ങ്ക​യെ തു​ട​ർ​ന്ന്​ ര​ണ്ട്​ വി​ദ്യാ​ർ​ഥി​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്​​തു. ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച മ​ധു​ര സാ​യു​ധ സൈ​നി​ക റി​സ​ർ​വ്​ ​ക്വാ​ർ​േ​ട്ട​ഴ്​​സി​ൽ താ​മ​സി​ക്കു​ന്ന മു​രു​ക​സു​ന്ദ​ര​ത്തി​െൻറ മ​ക​ൾ ജ്യോ​തി ശ്രീ​ദു​ർ​ഗ​ മു​റി​യി​ലെ ഫാ​നി​ൽ കെ​ട്ടി​ത്തൂ​ങ്ങി മ​രി​ച്ചു.

ത​നി​ക്ക്​ ഭ​യം തോ​ന്നു​ന്ന​താ​യും ക്ഷ​മി​ക്ക​ണ​മെ​ന്നും എ​ഴു​തി​യ ക​ത്തും വി​ഡി​യോ ക്ലി​പ്പി​ങ്ങും പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു. ധ​ർ​മ​പു​രി ആ​ദി​ത്യ​യാ​ണ് (20)​ മ​രി​ച്ച ര​ണ്ടാ​മ​ത്തെ വി​ദ്യാ​ർ​ഥി. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത്​ കു​റി​പ്പെ​ഴു​തി​വെ​ച്ച​തി​നു​ശേ​ഷം തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത്​ നീ​റ്റ്​ പ​രീ​ക്ഷാ​പേ​ടി​യി​ൽ ഒ​രു മാ​സ​ത്തി​നി​ടെ ആ​ത്മ​ഹ​ത്യ ചെ​യ്​​ത വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം നാ​ലാ​യി.

ത​മി​ഴ്​​നാ​ട്ടി​ൽ ബി.​ജെ.​പി ഒ​ഴി​കെ മ​റ്റെ​ല്ലാ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ൾ​ക്കും നീ​റ്റ്​ പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണു​ള്ള​ത്. ര​ണ്ടു​വ​ർ​ഷം മു​മ്പ്​​ അ​രി​യ​ല്ലൂ​രി​ൽ അ​നി​ത എ​ന്ന പെ​ൺ​കു​ട്ടി നീ​റ്റ്​ പ​രീ​ക്ഷ​യി​ൽ തോ​റ്റ​തി​നെ തു​ട​ർ​ന്ന്​ ജീ​വ​നൊ​ടു​ക്കി​യ​ത്​ വ​ൻ രാ​ഷ്​​ട്രീ​യ കോ​ളി​ള​ക്ക​ത്തി​ന്​ കാ​ര​ണ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidestudentsTamil NaduNEET exam scare
Next Story