Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒടുവിൽ സമ്മതിച്ചു;...

ഒടുവിൽ സമ്മതിച്ചു; കോവിഡ്​ രണ്ടാം തരംഗത്തിനിടെ ഗംഗയിൽ മൃതദേഹങ്ങൾ ഒഴുക്കി

text_fields
bookmark_border
ഒടുവിൽ സമ്മതിച്ചു; കോവിഡ്​ രണ്ടാം തരംഗത്തിനിടെ ഗംഗയിൽ മൃതദേഹങ്ങൾ ഒഴുക്കി
cancel

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗത്തിനിടെ ഗംഗ നദിയിൽ മൃതദേഹങ്ങൾ ഒഴുക്കിയെന്ന്​ സമ്മതിച്ച്​ നാഷണൽ ക്ലീൻ ഗംഗ ആൻഡ്​ നമാമി ഗംഗ തലവൻ രാജീവ്​ രഞ്ജൻ മിശ്ര.​ 'ഗംഗ റീ ഇമാജിങ്​, റെജുവനേറ്റിങ്​, റീകണക്ടിങ്'​ എന്ന പുസ്തകത്തിലാണ്​ പരാമർശം.

1987ലെ തെലങ്കാന കേഡർ ഐ.എ.എസ്​ ഉദ്യോഗസ്ഥനായ മിശ്ര കഴിഞ്ഞ അഞ്ച്​ വർഷമായി ഗംഗ നദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമാണ്​. 2021 ഡിസംബർ 31നാണ്​ അദ്ദേഹം വിരമിക്കുന്നത്​. ഇതിന്​ മുന്നോടിയായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്​ ബിബിക്​ ദേബ്രോയിയാണ് പുതിയ​ പുസ്തകം പുറത്തിറക്കിയത്​.

പുസ്തകത്തിലെ ഒരു അധ്യായത്തിൽ കോവിഡ്​ ഗംഗയിലുണ്ടാക്കിയ ആഘാതത്തെ കുറിച്ച്​ പരാമർശിക്കുന്നുണ്ട്​. ഇതിലാണ്​ യു.പി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ ഗംഗ നദിയെ കോവിഡ്​ രണ്ടാം തരംഗത്തിന്‍റെ സമയത്ത്​ മൃതദേഹങ്ങൾ തള്ളാൻ ഉപയോഗിച്ചുവെന്ന പരാമർശമുള്ളത്​. ​

കഴിഞ്ഞ വർഷം മേയിലാണ്​ ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നതെന്ന്​ അദ്ദേഹം പറയുന്നു​. അത്തരം റിപ്പോർട്ടുകൾ ഹൃദയഭേദകമായിരുന്നു. ഗംഗയിൽ ഒഴുകി നടക്കുന്ന മൃതദേഹങ്ങളുടെ എണ്ണം കൂടിയപ്പോൾ 59 ജില്ലകളിലെ ഗംഗ കമ്മിറ്റികളോട്​ ഇക്കാര്യത്തിൽ ശ്രദ്ധപുലർത്താൻ ആവശ്യപ്പെട്ടു.

കോവിഡ്​ കൈകാര്യം ചെയ്യുന്നതിലെ പരാജയമാണ്​ ഗംഗയിൽ മൃതദേഹങ്ങൾ എത്താൻ കാരണം. എന്നാൽ ഇതിനെതിരെ നടപടിയെടുക്കാൻ നാഷണൽ ക്ലീൻ ഗംഗ പ്രോജ​ക്ടിന്​ അധികാരമില്ലായിരുന്നുവെന്നും അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്​. 300ൽ താഴെ മൃതദേഹങ്ങൾ ഇത്തരത്തിൽ ഗംഗയിൽ ഒഴുക്കിയിട്ടുണ്ടെന്ന്​ വ്യക്​തമായതായും അദ്ദേഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ganga River
News Summary - In Covid-19 second wave, river was dumping ground for dead, admits Ganga mission chief
Next Story