Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യം: സാരിയുമായി വീട്ടിൽ എത്തി
text_fieldsbookmark_border
കണ്ണൂർ: പുതിയ സാരിയുമായി സിനിമാ നടിയുടെ വീട്ടിലെത്തിയ യുവാവിനെതിരെ നടി പരാതി നൽകി. നടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് നടിയുടെ വീട്ടിൽ എത്തിയത്. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. നടിയുടെ വീട്ടിലെത്തി താൻ വാങ്ങിയ സാരി ഉയർത്തിക്കാണിച്ച് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭയന്നുപോയ നടിയും കുടുംബവും വീട്ടിൽ കയറി വാതിൽ അടച്ചു. തുടർന്ന്, പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ ഡിസംബർ മുതൽ ഇൻസ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചതായും പരാതിയിൽ പറയുന്നു. പരാതിയിൽ തുടർനടപടികൾ സ്വീകരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

