ഇന്ത്യയിലെ ഒരേയൊരു സൂപ്പർ സ്റ്റാർ ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, രജനീകാന്ത്. അദ്ദേഹം നൂറ് കോടിയൊക്കെ പ്രതിഫലം പറ്റുന്നുണ്ടെന്നാണ് കോളിവുഡിലെ അണിയറ സംസാരം. പക്ഷെ വാഹനങ്ങളുടെ കാര്യത്തിൽ രജനിയൊരു ദരിദ്രനാണ്. ആഢംബര വാഹനങ്ങളുടെ നീണ്ടനിര അദ്ദേഹത്തിന് ഉള്ളതായി ഇതുവരെ വെളിപ്പെട്ടിട്ടില്ല.
തെൻറ വരുമാനമനുസരിച്ച് ലോകത്ത് ഇന്നിറങ്ങുന്ന ഏത് വാഹനവും ഗ്യാരേജിലെത്തിക്കാൻ അദ്ദേഹത്തിനാകും. പക്ഷെ വർഷങ്ങളായി അദ്ദേഹം സഞ്ചരിച്ചിരുന്നത് ഫിയറ്റ്, അംമ്പാസഡർ, ഹോണ്ട സിവിക്, ടൊയോട്ട ഇന്നോവ എന്നീ വാഹനങ്ങളിലാണ്. അടുത്ത കാലത്ത് അദ്ദേഹം ഒരു പൊതുപരിപാടിയിൽ പെങ്കടുക്കാൻ ബി.എം.ഡബ്ല്യു എക്സ് ഫൈവിൽ എത്തിയിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹം ബെൻസിലും ഒാഡിയിലുമൊക്കെ സഞ്ചരിക്കാറുമുണ്ടായിരുന്നു. പക്ഷെ വാഹനഭ്രമം തലൈവൻ ഒരിക്കലും പ്രകടിപ്പിച്ചിരുന്നില്ല.

മറ്റൊരുകാര്യം രജനി ഒരിക്കലും വാഹനം സ്വന്തമായി ഡ്രൈവ് ചെയ്യുന്നതും പതിവുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് അസാധാരണമായൊരു ചിത്രമാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ എസ്.യു.വികളിലൊന്നായ ലംബോർഗിനി ഉറൂസാണ് രജനി സ്വന്തമായി ഡ്രൈവ്ചെയ്ത് പോകുന്നത്. സൂപ്പർ കാറുകളും ഹൈപ്പർ കാറുകളും മാത്രം നിർമ്മിക്കുന്ന ഇറ്റാലിയൻ കമ്പനിയായ ലംബോർഗിനിയുടെ ആദ്യ എസ്.യു.വിയാണ് ഉറൂസ്. നാല് കോടിക്കും അഞ്ചുകോടിക്കും ഇടയിലാണ് ഉറൂസിെൻറ വില. മാസ്കൊക്കെ ഇട്ട് കോവിഡ് പ്രോേട്ടാക്കോൾ പാലിച്ചാണ് സ്റ്റൈൽ മന്നെൻറ കാർ യാത്ര. ചിത്രം ആരാധകർ ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

രജനിയുടെ ആദ്യ കാർ
രജനീകാന്ത് ആദ്യമായി വാങ്ങിയ കാർ ഒരു ഫിയറ്റ് പ്രീമിയർ പദ്മിനിയായിരുന്നു. ആ കാർ വാങ്ങുന്നതിന് പിന്നിലൊരു ചരിത്രമുണ്ട്. ഒരിക്കൽ രജനി തന്നെയാണത് വെളിപ്പെടുത്തിയത്. വർഷം 1977. ഭാരതീരാജയുടെ ‘16 വയതിനിലെ’സിനിമയിൽ അഭിനയിച്ച ശേഷം രജനി മറ്റ് സിനിമകൾക്കായി കാത്തിരിക്കുകയായിരുന്നു. ഒരു പ്രൊഡ്യുസർ വന്ന് കഥ പറയുകയും രജനി അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.
നായകനായിട്ടല്ലെങ്കിലും 6000 രൂപയായിരുന്നു പ്രതിഫലം നിശ്ചയിച്ചിരുന്നത്. ചർച്ചകൾക്കുശേഷം രജനി 1000 രൂപ അഡ്വാൻസ് ആവശ്യെപ്പട്ടു. നിർമാതാവ് സിനിമ തുടങ്ങുന്നതിനുമുമ്പ് പണം നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ഷൂട്ടിങ്ങ് തുടങ്ങുന്ന ദിവസവും അഡ്വാൻസ് കിട്ടിയിരുന്നില്ല. എ.വി.എം സ്റ്റുഡിയോയിൽവച്ച് പണം കിട്ടിയാലെ മേക്കപ്പ് ഇടൂ എന്ന് രജനി പ്രൊഡ്യൂസറോട് ഉറപ്പിച്ച് പറഞ്ഞു.

ദേഷ്യംപിടിച്ച നിർമാതാവ് രജനിയെ അപമാനിച്ച് സ്റ്റുഡിയോയിൽ നിന്ന് പുറത്താക്കി. അന്ന് രജനിക്ക് സ്വന്തമായി വാഹനം ഉണ്ടായിരുന്നില്ല. തന്നെ കാറിൽ വീട്ടിൽ െകാണ്ടുവിടണമെന്ന് അദ്ദേഹം ആവശ്യെപ്പെട്ടങ്കിലും നിർമാതാവ് അതിനും വഴങ്ങിയില്ല. അപമാനിതനായ അദ്ദേഹം സ്റ്റുഡിയോയിൽ നിന്ന് നടന്ന് പുറത്തുവരുേമ്പാൾ ഒരു ബസ് നിർത്തിയിരിക്കുന്നുണ്ടായിരുന്നു. അതിലുള്ള ആളുകൾ രജനിയെ കണ്ട് ‘പരൈട്ട’എന്ന് ആർത്തുവിളിച്ചു. രജനി കരുതിയത് അവർ തന്നെ അപമാനിക്കുകയാണെന്നായിരുന്നു.
യഥാർഥത്തിൽ എ.വി.എമ്മിന് എതിർവശത്ത് പതിച്ചിരുന്ന 16 വയതനിലെയുടെ പോസ്റ്റർ കണ്ട ആളുകൾ അതിലെ രജനിയുടെ കഥാപാത്രത്തിെൻറ പേര് വിളിക്കുകയായിരുന്നു. അന്ന് താനൊരു തീരുമാനം എടുത്തതായി രജനി പറയുന്നു. എ.വി.എമ്മിലേക്ക് ഒരുദിവസം താനൊരു വിദേശ കാറിൽ കാലുകൾ കയറ്റിവച്ച് വരും എന്നായിരുന്നു ആ തീരുമാനം.
രണ്ടര വർഷങ്ങൾക്ക് ശേഷം രജനി എ.വി.എം സ്റ്റുഡിയോയുടെ പ്രൊപ്രൈറ്റർമാരിൽ ഒരാളിൽ നിന്ന് 4.25ലക്ഷം മുടക്കി ഒരു ഇറ്റാലിയൻ നിർമിത ഫിയറ്റ് കാർ വാങ്ങുകയായിരുന്നു. ഒരുപാട് വർഷങ്ങൾ ആ ഫിയറ്റായിരുന്നു രജനിയുടെ വാഹനം.