ഒരു ലിറ്റര്‍ പെട്രോളൊഴിച്ചാല്‍ നൂറ് കിലോമീറ്റര്‍

01:38 AM
05/02/2016

ഒരു ലിറ്റര്‍ പെട്രോള്‍കൊണ്ട് 100 കിലോമീറ്റര്‍ ഓടാവുന്ന കാര്‍. അതേ, സാധാരണക്കാരുടെ സ്വപ്ന വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്നു. ലോകോത്തര വാഹന നിര്‍മാതാക്കളായ റെനോയാണ് ഇയോലാബ് എന്ന പേരില്‍ കണ്‍സപ്റ്റ് വാഹനം ഡല്‍ഹി ഓട്ടോ എക്പോയില്‍ പ്രദര്‍ശനത്തിനത്തെിച്ചിരിക്കുന്നത്. തീപിടിച്ച പെട്രോള്‍ വില കൊണ്ട് പൊറുതിമുട്ടുന്ന ഇന്ത്യയെപ്പോലുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ തരംഗ സൃഷ്ടിക്കാനുതകുന്ന കണ്ടുപിടിത്തവുമായാണ് റെനോ ഇത്തവണ എത്തുന്നത്. പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ച് അതിനൂതനമായ സങ്കര ഇനം കാറുകളിലൂടെ കുറഞ്ഞ ഇന്ധനം കൊണ്ട് പരമാവധി മൈലേജ് കണ്ടത്തെുകയാണ് കമ്പനിയുടെ ലക്ഷ്യം. അധികം വൈകാതെ ഇത്തരം കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ചീറിപ്പായുമെന്നാണ് റെനോ അവകാശപ്പെടുന്നത്.1000 കിലോഗ്രാമിന് താഴെ ഭാരമുള്ള ബി.സെഗ്മെന്‍റില്‍ ഉള്‍പ്പെടുന്ന ചെറിയ ഇനം കാറുകളാണ് നിര്‍മിക്കുന്നത്. ഭാരം കുറക്കാന്‍ സ്റ്റീലും അലൂമിനിയവും ചേര്‍ന്ന മിശ്രിതം കൊണ്ടാണ് കാറുകളുടെ പുറം ബോഡി നിര്‍മിക്കുന്നത്. മേല്‍ഭാഗം പൂര്‍ണമായും മെഗ്നീഷ്യം കൊണ്ടാണ് പൂര്‍ത്തീകരിക്കുക.  ഇന്ധന ഉപഭോഗം കുറവായതിനാല്‍ ഇത്തരം കാറുകള്‍ പ്രകൃതിക്കിണങ്ങുന്നതായിരിക്കും. കാറിന് വരുന്ന വില സംബന്ധിച്ചോ എത്ര സമയം കൊണ്ട് ഇവ നിരത്തുകളില്‍ എത്തിക്കുമെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല.

Loading...
COMMENTS