Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഇലോൺ മസ്​ക്​ പോലും...

ഇലോൺ മസ്​ക്​ പോലും നോക്കിപ്പോകും യൂട്യൂബർ ഉണ്ടാക്കിയ സൈബർ ബൈക്ക്​

text_fields
bookmark_border
cyber-bike-2
cancel

ഇലോൺ മസ്​കിൻെറ ടെസ്​ല നിർമിച്ച സൈബർ ട്രക്കിനെകുറിച്ച്​ കേൾക്കാത്തവർ ചുരുക്കമായിരിക്കും. 2019 നവംബറിൽ ​അവതരിപ ്പിച്ച സൈബർ ട്രകിൻെറ വ്യത്യസ്​തമായ ഡിസൈനും അതിലുൾകൊള്ളിച്ച ഗംഭീര സംവിധാനങ്ങളും വലിയ ചർച്ചക്കാണ്​ വഴിവെച്ചത്​. ഇത്​ പിൻപറ്റി വൈകാതെ 15,000 ഡോളർ വിലമതിക്കുന്ന സൈബർ ഐഫോൺ മോഡൽ നിർമിച്ചിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ സൈബർ ​െഷൽ ഡിസൈനിൻെറ പാത പിൻപറ്റി സൈബർ ബൈക്ക്​ കൂടി പുറത്തുവന്നിരിക്കുകയാണ്​. നിർമാണത്തിന്​ പിന്നിലാക​ട്ടെ പ്രശസ്​ത യൂട്യൂബർ കാസി നെയ്​സ്റ്റാറ്റും.

അദ്ദേഹം യൂട്യൂബിൽ അപ്​ലോഡ്​ ചെയ്​ത വിഡിയോയിലാണ്​ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സൈബർ ബൈക്ക്​​ പരിചയപ്പെടുത്തിയത്​. സൈബർ ബൈക്ക്​​ എങ്ങനെയുണ്ടായി എന്നതാണ്​ അതിലേറെ രസം. പ്രശസ്​ത ഇലക്​ട്രിക്​ ബൈക്ക്​ നിർമാതാക്കളായ സൂപ്പർ 73 എന്ന കമ്പനി അവരുടെ ഏറ്റവും പുതിയ മോഡൽ ടെസ്​റ്റ്​ ഡ്രൈവ്​ ചെയ്​ത്​ അനുഭവം പങ്കുവെക്കാനായി വ്ലോഗറായ കാസിയെ സമീപിച്ചു. എന്നാൽ റിലീസ്​ ചെയ്യുന്നതിന്​ മുമ്പ്​ ജനങ്ങൾ ബൈക്കിൻെറ ഡിസൈനും മറ്റും കാണാതിരിക്കാൻ രഹസ്യമായിട്ടുവേണം ടെസ്റ്റ്​ ഡ്രൈവ് നടത്തേണ്ടത്​​.

യൂട്യൂബറായ കാസി അത്​ മുതലാക്കി ബൈക്കിൻെറ ശരിയായ രൂപം മറച്ചുവെക്കാൻ സൈബർ ട്രക്കിൻെറ രൂപത്തിലേക്ക്​ മാറ്റുകയായിരുന്നു. എന്നാൽ സാധാരണ ഇലക്​ട്രിക്​ ബൈകിനെ സൈബർ ബൈക്കായി രൂപമാറ്റം വരുത്തുന്ന ടാസ്​ക്​ വളരെ ബുദ്ധിമു​ട്ടേറിയതായിരുന്നുവെന്ന്​ കാസി നെയ്​സ്റ്റാറ്റ്​ പറഞ്ഞു.

ടെസ്​ല സൈബർ ട്രകിൽ ഉപയോഗിച്ച സ്​പേസ്​ ഗ്രേഡ്​ സ്​റ്റൈൻലസ്​ സ്റ്റീലിന്​ പകരം വില കുറഞ്ഞ അലൂമിനിയം ഷെല്ലാണ്​ സൈബർ ബൈക്ക്​ നിർമാണത്തിന്​ ഉപയോഗിച്ചിരിക്കുന്നത്​. സൈബർ ട്രക്കിൽ കാണപ്പെട്ട കൂൾ ഹെഡ്​ലൈറ്റ്​ സ്​ട്രിപ്​, സ​്​റ്റോറേജ്​ യൂണിറ്റ്​ എന്നിവ അതുപോലെ സൈബർ ബൈക്കിലും നൽകിയിട്ടുണ്ട്​.

രൂപത്തിലുള്ള വ്യത്യസ്​ത ബൈക്ക്​ ഓടിക്കുന്നതിലും ബുദ്ധിമുട്ട്​ സൃഷ്​ടിക്കുന്നുണ്ടെന്നാണ്​​ കാസിയുടെ അഭിപ്രായം. പുറംചട്ടയിൽ നിന്ന്​ തള്ളി നിൽക്കുന്ന ഹാൻഡിൽ ബാറുകൾ ബൈക്ക്​ തിരിക്കാനും മറ്റും പ്രയാസമുണ്ടാക്കുന്നുണ്ട്​​.

അതേസമയം സൈബർ ട്രക്​ ഷെല്ലിനകത്തുള്ള ഇലക്​ട്രിക്​ ബൈക്ക്​ ചില്ലറക്കാരനല്ല. സൂപ്പർ 73 ആർ.എക്​സ്​ എന്ന്​ പേരുള്ള താരത്തിന്​ 960 വാട്ട്​ മണിക്കൂർ ബാറ്ററിയാണ്​. ഒറ്റ ചാർജിൽ 64 കിലോമീറ്റർ വരെ സഞ്ചരിക്കാം. മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലാണ്​ സഞ്ചാരം. എന്തായാലും സൈബർ ഷെൽ ഡിസൈനിൽ സൂപ്പർ 73 അവരുടെ ബൈക്കുകൾ വിൽക്കാൻ ഉദ്ദേശിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teslaTesla Cyber Truckcasey neistat
News Summary - YouTuber Made a Cyber-Bike-hot wheel
Next Story