Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightനിലതെറ്റാതെ വാഹനവിപണി

നിലതെറ്റാതെ വാഹനവിപണി

text_fields
bookmark_border
നിലതെറ്റാതെ വാഹനവിപണി
cancel

കഴിഞ്ഞ വർഷം വാഹന​ ലോകത്തിന്​ മികച്ചതായിരുന്നു. നിരവധി മോഡലുകൾ പുതുതായി വിപണിയിലെത്തി. റോയൽ എൻഫിൽഡി​െൻറ ഹിമാലയനും മാരുതിയുടെ നെക്​സ ബ്രാൻഡിങിലിറങ്ങിയ കാറുകളും കഴിഞ്ഞ വർഷത്തെ താരങ്ങളാണ്​. ഒാ​േട്ടാ എക്​​സ്​പോയും ഡീസൽ വാഹന നിരോധനവുമെല്ലാമാണ്​ വിപണിയിൽ സ്വാധീനം ചെലുത്തിയ മറ്റ്​ സംഭവങ്ങൾ. കാത്തിരിപ്പിനൊടുപ്പിൽ ടൊയോട്ട ഇന്നോവയെ ​ക്രിസ്​റ്റയെ വിപണിയിലിറക്കിയതും​. കാലങ്ങളായി കൈവശംവെച്ചിരുന്ന ഇരുചക്ര വിപണിയിലെ ഒന്നാംസ്​ഥാനം ഹോണ്ട ആക്​ടിവക്ക്​ നഷ്​ടപ്പെടുന്നതിനും 2016 സാക്ഷിയായി. നോട്ട്​ പിൻവലിക്കൽ വർഷാവസാനം വിപണിക്ക്​ തിരിച്ചടിയായെങ്കിലും പുത്തൻ ഒാഫറുകളിലൂടെ പ്രതിസന്ധി പരമാവധി മറികടക്കാൻ വാഹന നിർമാതാക്കൾ ശ്രമിച്ചു. പുതുവർഷത്തിൽ മിക്ക വാഹന നിർമാതാക്കളും വില വർധനയുമായാണ്​ രംഗത്ത്​ വരുന്നതെങ്കിലും വാഹനവിപണി തികഞ്ഞ പ്രതീക്ഷയിലാണ്​.

ചരി​ത്രം കുറിച്ച്​ മാരുതി
കാർ വിപണിയിൽ കഴിഞ്ഞ കൊല്ലം താരമായത്​ മാരുതി തന്നെയാണ്​. പുതിയ മോഡലുകളും നിലവിലുണ്ടായിരുന്ന മോഡലുകളുമായി മാരുതി കളംവാണു. വിറ്റാര ബ്രസയായിരുന്ന മാരുതിയുടെ താരം. ലോഞ്ച്​ ചെയ്​തയുടൻ ലക്ഷകണക്കിന്​ ബുക്കിങ്ങാണ്​ ബ്രസക്ക്​ ലഭിച്ചത്​. സബ്​ കോംപാക്​ട്​ എസ്​.യു.വി വിഭാഗത്തിൽ മാരുതി ബ്രസയിലൂടെ പുതു ചരിത്രമെഴുതുകയായിരുന്നു. ഇതിനൊടപ്പം തന്നെ നിലവിലെ മോഡലുകളായ ബ​ലാനോ, സ്വിഫ്​റ്റ്​, സെലീറി​േയാ എന്നിവയും മാരുതിയുടെ വാഹന നിരയിൽ ത​ലയെടുപ്പോടെ  നിന്നു. പുതുവർഷത്തെ പ്രതീക്ഷയായി ഇഗ്​നിസ്​ മാരുതിക്ക്​ കൂട്ടായെത്തുന്നുണ്ട്​.

ഇന്നോവ ക്രിസ്​റ്റയുമായി ടൊയോട്ട
ക്വാളിസിനെ പിൻവലിച്ച്​ ഇന്നോവയെ ഇറക്കാൻ ടൊയോറ്റ കാണിച്ച ചങ്കുറ്റം വാഹനവിപണിയിലെ ചരിത്രത്തിൽ ഇടംപിടിച്ച സംഭവങ്ങളിലൊന്നാണ്​. ഇന്നോവ ക്രിസ്​റ്റയുമായി ടൊയോട്ട എത്തിയതാണ്​ 2016ലെ വർഷത്തെ പ്രധാനപ്പെട്ട മറ്റൊരു സംഭവം. ഡിസൈനിൽ പ്രധാന മാറ്റങ്ങളുമായാണ്​ ക്രിസ്​റ്റയെ ഇന്നോവ കഴിഞ്ഞ കൊല്ലം വിപണിയിലിറക്കിയത്​.

ടിയാഗോയുമായി ടാറ്റ
നഷ്​ടം പ്രതാപം വീണ്ടെടുക്കുന്നതിനായാണ്​ ടാറ്റ ടിയാഗോയെ വിപണിയിലിറക്കിയത്​. പല ​മാസങ്ങളിലും കഴിഞ്ഞ വർഷം വിൽപന കണക്കിൽ ആദ്യ പത്തിൽ ഇടംപിടിക്കാൻ ടിയാഗോക്ക്​ കഴിഞ്ഞു എന്നതിലൂടെ തന്നെ മോഡൽ ടാറ്റക്ക്​ നിർണായകമായെന്ന്​​ മനസിലാക്കാം. പാസഞ്ചർ കാർ വിപണിയിൽ തനതായൊരു സ്​ഥാനം നേടാൻ ടിയാഗോയിലൂടെ വാഹന ഭീമന് സാധിച്ചിട്ടുണ്ട്​. 

റോയൽ എൻഫീൽഡ്​ ഹിമാലയൻ 
ഇന്ത്യയിൽ തരംഗമായ  ഇരുചക്ര വാഹന നിർമാണ കമ്പനിയാണ്​ റോയൽ എൻഫീൽഡ്​. കഴിഞ്ഞ വർഷം ഹിമാലയൻ എന്ന ബൈക്കുമായാണ്​ എൻഫീൽഡ്​ വിപണി പിടിക്കാനിറങ്ങിയത്​. ഒാഫ്​ റോഡുകളെ പ്രണയിക്കുന്നവർക്കായി ഒരുക്കിയിറക്കിയതായിരുന്നു എൻഫീൽഡ്​ ഹിമാലയൻ എന്ന ബൈക്കിനെ. അഡ്വഞ്ചർ ബൈക്കുകളിൽ ഇന്ന്​ ഇന്ത്യയിൽ കളം വാഴുന്നത്​ ഹിമാലയൻ ആണ്​.

ജിപ്​സി ഒാർമയാവുന്നു
മാരുതിയുടെ ജിപ്​സിയുടെ പിൻവാങ്ങലാണ്​ മറ്റൊരു സംഭവം. സൈന്യവും കൂടി കൈ​യൊഴിയുന്നതോടെ മാരുതി ഇനി ജിപ്​സിയുടെ നിർമാണം നടത്തുമോ എന്നാണ്​ വാഹനത്തി​െൻറ ആരാധകർ ഉറ്റുനോക്കുന്നത്​. വിപണിയിൽ നിന്ന്​ പിൻവലിക്കാനാണ്​ മാരുതിയുടെ തീരുമാനം എങ്കിൽ ഒാർമായാവുന്നത്​ ഒരു കാലഘട്ടത്തെയാകെ ത്രസിപ്പിച്ച വാഹനമാവും​.

ഒന്നാമതെത്തി സ്​പ്ലെൻഡർ
ഇരുചക്ര വാഹന വിപണിയിൽ താരങ്ങളൊരുപാടുണ്ടെങ്കിലും ആക്​ടിവ​​യോളം വിപണിയിൽ തരംഗമായ​ മറ്റൊരു മോഡലില്ല. ​കാലങ്ങളായി കൈവശം വെച്ചിരുന്ന ഇരുചക്രവാഹന വിപണിയിലെ ഒന്നാംസ്​ഥാനം ആക്​ടിവക്ക്​ നഷ്​ടമായി. പകരം സ്​​​പ്ലെൻഡർ ആ സ്​ഥാന​ത്തേക്ക്​ വന്നു. ഇരുവരും തമ്മിൽ കടുത്ത മൽസരമാണ്​ ഒന്നാംസ്​ഥാനത്തിന്​ വേണ്ടി നടത്തിയിരുന്നത്​.

ഒാ​േട്ടാ എക്​സ്​പോ 2016
രണ്ട്​ വർഷത്തിലൊരിക്കൽ നടക്കുന്ന ഡൽഹി ഒാ​േട്ടാ എക്​സ്​പോ കഴിഞ്ഞ വർഷം നടന്നു. എഷ്യയിലെ തന്നെ പ്രമുഖമായ ഒാ​േട്ടാ എക്​​സ്​പോകളിൽ ഒന്നാണ്​ ഡൽഹി ​ഒാ​േട്ടാ എക്​സ്​പോ. ചില മുൻനിര വാഹന നിർമാതാക്കൾ വിട്ടുനിന്നെങ്കിലും പ്രഗതി മൈദാനിയിൽ നടന്ന ഒാ​േട്ടാ എക്​സ്​പോ ഇന്ത്യൻ വാഹന ലോകത്തിന്​ നൽകിയ സംഭാവന ചെറുതല്ല.

പഴയ പുലികൾ തിരിച്ചു വരുന്നു
വാഹന ലോകം ഒരു കാലത്ത്​ അടക്കിവാണിരുന്ന മോഡലുകളുടെ തിരിച്ചുവരവ്​ സംബന്ധിച്ച വാർത്തകളാണ്​ കഴിഞ്ഞ വർഷത്തെ മറ്റൊരു പ്രധാന സംഭവം. ഹ്യൂണ്ടായിയുടെ സാൻട്രോയും ബജാജി​െൻറ ചേതകുമാണ്​ വിപണിയിലേക്ക്​ തിരിച്ചെത്തും എന്ന്​ പ്രതീക്ഷിക്കപ്പെടുന്ന വാഹനങ്ങൾ. എറെ പ്രതീക്ഷയോടെയാണ്​ ഇവയുടെ തിരിച്ച്​ വരവിനെ വാഹന പ്രേമികൾ നോക്കി കാണുന്നത്​​.

ഡീസൽ എഞ്ചിൻ നിരോധനം
രണ്ട്​ ലിറ്ററിൽ അധികം ശേഷിയുള്ള ഡീസൽ എഞ്ചിനുകൾക്ക്​ ഡൽഹിയിൽ ഹരിത ട്രിബ്യൂണൽ നിരോധമേർപ്പെടുത്തി അന്തരീക്ഷ മലിനീകരണം വർധിപ്പിക്കുന്നു എന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നിരോധനം ഏർപ്പെടുത്തിയത് വാഹന വിപണിക്ക്​ സൃഷ്​ടിച്ച പ്രതിസന്ധി ചില്ലറയല്ല​. പിന്നീട്​ മലനീകരണം കുറക്കുന്നതിനായി ഡൽഹി സർക്കാർ ഒറ്റ അക്ക, ഇരട്ട അക്ക നമ്പറുകൾക്ക്​ നിരോധനം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച്​ വാഹന നിർമാണ കമ്പനികൾക്ക്​ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി വിധിയുണ്ടായതോടെയാണ്​ പ്രശ്​നങ്ങൾക്ക്​ താൽകാലിക പരിഹാരമുണ്ടായത്​.

തിരിച്ചടിയായി നോട്ട്​ പിൻവലിക്കൽ
പല വാഹന നിർമാതാക്കൾക്കും നോട്ട്​ പിൻവലിക്കൽ മൂലം നഷ്​ടമുണ്ടായി. വാഹനങ്ങളുടെ വിൽപനയെ ഇത്​ പ്രതികൂലമായി ബാധിച്ചു. 100 ശതമാനം ഒാൺ റോഡ്​ വായ്​പ നൽകിയും മറ്റ്​ ആകർഷകമായ ഒാഫറുകളിലൂടെയുമാണ്​ വാഹനവിപണി നഷ്​ടത്തെ ചെറുക്കാൻ ശ്രമിച്ചത്​. ഒരു പരിധി വരെ ഇതിലൂടെയെല്ലാം നഷ്​ടത്തെ മറികടക്കാൻ വാഹനവിപണിക്ക്​ കഴിഞ്ഞിട്ടുണ്ട്​.

തയാറാക്കിയത്: വിഷ്ണു ജെ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hot wheelsyear ender 2016automobile
News Summary - year ender 2016- hot wheels
Next Story