പ്രണയം തകർന്നു; കാമുക​െൻറ ബെൻസ്​ വെള്ളത്തിൽ തള്ളി കാമുകി

19:56 PM
18/10/2017
Benz

പ്രണയം തകർന്നാൽ പലരും പല രീതിയിലായിരിക്കും പ്രതികരിക്കുക. ചിലർ പൂർണമായും നിശബ്​ദരാകും. മറ്റു ചിലരാക​െട്ട ജീവിതത്തിൽ നിന്നും ഒളിച്ചോടും. എന്നാൽ  ഇപ്പോൾ വൈറലാകുന്നത്​ ഒരു കാമുകിയുടെ പ്രതികാരമാണ്​. തന്നെ ഒഴിവാക്കിയ കാമുകൻ ഗായ്​ ജെൻഡിലി​​​െൻറ ബെൻസ്​ നീന്തൽകുളത്തിൽ തള്ളിയായിരുന്നു കാമുകിയായ ക്രിസ്​റ്റിൻ കുച്ച്​മയുടെ പ്രതികാരം.

Britain-benz

അമേരിക്കയിലെ ബിസിനസുകാരനായ ജെൻഡലും റഷ്യൻ മോഡലുമായ ​കുച്ച്​മയും തമ്മിൽ ഒന്നരവർഷമായി പ്രണയത്തിലായിരുന്നു. ബർഹാമസിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ കാര്യങ്ങൾ അത്ര നൈസായി അവസാനിപ്പിക്കാൻ കുച്ച്​മ തയാറായിരുന്നില്ല. പോവുന്നതിന്​ മുമ്പ്​ കാമുക​​​െൻറ എസ്​ ക്ലാസ്​ ഹൈബ്രിഡ്​ ബെൻസ്​ പൂളിൽ തള്ളിയായിരുന്നു കാമുകിയുടെ പ്രതിഷേധം.

ബിസിനസ്​ തുടങ്ങാൻ 50000 ഡോളർ ക്രിസ്​റ്റീന ആവശ്യപ്പെട്ടന്നും ഇത്​ നൽകാത്തതിനെ തുടർന്നാണ്​ പ്രശ്​നങ്ങളുണ്ടായ​െതന്ന്​ ജെൻഡിൽ പറയുന്നു. പണം നൽകാത്തതിന്​ ത​​​െൻറ മുഖത്ത്​ ക്രിസ്​റ്റീന ചൂട്​ കാപ്പി ഒഴിക്കുകയും കാർ പൂളിൽ തള്ളുകയായിരുന്നെന്ന്​ ജെൻഡിൽ അറിയിച്ചു. മെഴ്​സിഡീസ്​ ബെൻസി​​​െൻറ എസ്​ ക്ലാസ്​ 400 ഹൈബ്രിഡിന്​ 1 കോടിയിൽ കൂടുതലാണ്​ ഇന്ത്യയിലെ വില.
 

COMMENTS