Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightടോയോട്ടയുടെ ആഡംബര...

ടോയോട്ടയുടെ ആഡംബര എം.പി.വി ഒക്​ടോബറിലെത്തും

text_fields
bookmark_border
toyota-vellfire 18-7-19
cancel

ടോയോട്ടയുടെ ആഡംബര എം.പി.വി വെൽഫയർ ഒക്​ടോബറിൽ ഇന്ത്യൻ വിപണിയിലെത്തും. സ്വകാര്യ ചടങ്ങിലായിരിക്കും ടോയോട്ട എം.പി.വി അവതരിപ്പിക്കുക. പൂർണമായും വിദേശത്ത്​ നിർമിച്ച്​ വാഹനം ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്യുമെന്നാണ്​ റിപ്പോർട്ടുകൾ. നിർമാണ നിലവാരത്തിൽ വിട്ടുവീഴ്​ചയില്ലാതെ വാഹനം ഇന്ത്യൻ വിപണിയിലെത്തിക്കാൻ ഇത്​ സഹായിക്കും.

2018 ഓ​ട്ടോഎക്​സ്​പോയിൽ അൽഫർഡ്​ എന്ന പേരിൽ ടോയോട്ട അവതരിപ്പിച്ച എം.പി.വിയാണ്​ വെൽഫയറായി പുനർജനിക്കുന്നത്​. പൂർണമായും റീ-ഡിസൈൻ ചെയ്​ത ബംബറും ഗ്രില്ലുമായിട്ടായിരിക്കും വെൽഫയർ ഇന്ത്യയിലേക്ക്​ എത്തുക. ഹെഡ്​ലൈറ്റ്​, ഡേ ടൈം റണ്ണിങ്​ ലൈറ്റുകൾ എന്നിവയുടെ ഡിസൈനും ഒഴിച്ച്​ നിർത്തിയാൽ അൽഫർഡി​​െൻറ തനിപകർപ്പാണ്​ വെൽഫയറും.

ബ്ലാക്ക്​ അല്ലെങ്കിൽ ബീജ്​ ഇൻറീരിയർ, ത്രീ സോൺ ക്ലൈമറ്റ്​ കൺട്രോൾ, ഒരോ സീറ്റുകൾക്കും ട്രേ ടേബിളുകൾ, ഏഴ്​ എയർബാഗുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്​. ഏഴ്​ ഇഞ്ച്​ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റവും പിൻ സീറ്റ്​ യാത്രികർക്കായി 10.2 ഇഞ്ച്​ സ്​ക്രീനും 360 ഡിഗ്രി കാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്​.

പെട്രോൾ ഹൈബ്രിഡ്​ എൻജിനായിരിക്കും വെൽഫയറിന്​ കരുത്ത്​ പകരുക. 150 ബി.എച്ച്​.പി പവറുള്ള 2.5 ലിറ്റർ പെട്രോൾ എൻജിനും 145 ബി.എച്ച്​.പി പവർ നൽകാൻ കഴിയുന്ന ഇലക്​ട്രിക്​ മോ​ട്ടോറുമാണ്​ വെൽഫയറി​​െൻറ ഹൃദയം​. ഓ​ട്ടോമാറ്റിക്​ സി.വി.ടിയായിരിക്കും ട്രാൻസ്​മിഷൻ. ഏക​ദേശം 80 ലക്ഷം രൂപായിയിരിക്കും വെൽഫയറി​​െൻറ വില. മെഴ്​സിഡെസ്​ വി ക്ലാസായിരിക്കും വെൽഫയറി​​െൻറ പ്രധാന എതിരാളി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ToyotaautomobileVellfireluxury MPV
News Summary - Toyota Vellfire luxury MPV coming in October 2019-Hotwheels
Next Story