ടെസ്​ലയുടെ സൈബർ ട്രക്ക്

16:15 PM
10/12/2019
Tesla-Cybertruck

ടെസ്​ല മോേട്ടാഴ്​സ്​ സ്ഥാപകൻ ഇലോൺ മസ്കിന് ഭാവി മനുഷ്യൻ എന്നുകൂടി അർഥമുണ്ട്. വന്യമെന്നോ അതിഭൗതികമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന സ്വപ്നങ്ങൾ നെയ്തെടുക്കുകയും അതിനായി അഗാധമായി പരിശ്രമിക്കുകയും ചെയ്ത വ്യക്തിയാണ് മസ്ക്. സ്പേസ്​ എക്സ് എന്ന ബഹിരാകാശ കമ്പനി മുതൽ ടെസ്​ല മോേട്ടാഴ്സും സോളാർ സിറ്റിയും കടന്ന് ഹൈപ്പർലൂപ്പെന്ന സഞ്ചാര വിപ്ലവത്തിനുവരെ ചുക്കാൻ പിടിച്ച തലച്ചോർ ഇലോൺ മസ്കിേൻറതാണ്.

2004ൽ ആരംഭിച്ച ടെസ്​ല മോേട്ടാഴ്സ് അന്നുമുതൽ വൈദ്യുതി വാഹനങ്ങൾ മാത്രം നിർമിക്കുന്ന കമ്പനിയാണ്. 15 വർഷം മുമ്പുതന്നെ സമ്പൂർണ വൈദ്യുതി വാഹനങ്ങെളന്ന സ്വപ്നം മസ്ക് കണ്ടിരുന്നെന്നർഥം. ടെസ്​ലയുടെ ഏറ്റവും പുതിയ വാഹനമായ സൈബർ ട്രക്ക് പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസങ്ങളിലാണ്. ലോകമിതുവരെ കണ്ടുപരിചയിച്ച എല്ലാ വാഹന രൂപകൽപന സങ്കൽപങ്ങളേയും അട്ടിമറിക്കുന്ന സവിശേഷതകളുമായാണ് സൈബർ ട്രക്ക് വന്നത്.

അന്യഗ്രഹത്തിൽനിന്ന് വന്നതാണോയെന്ന തോന്നലുണ്ടാക്കുന്ന ഇൗ വാഹനം അമ്പരപ്പിക്കുന്ന വിലക്കുറവിലെത്തിച്ചും ടെസ്​ല വാഹനപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. അമേരിക്കക്കാരുെട നിത്യജീവിതത്തി​െൻറ ഭാഗമാണ് ട്രക്കുകൾ. സഞ്ചരിക്കാനും ഒപ്പം അത്യാവശ്യം സാധനങ്ങൾ കയറ്റാനുമാണിത് ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടിലെ പിക്കപ്പ് ട്രക്കുകൾ തന്നെയാണിത്. പ​േക്ഷ, ആഡംബര വാഹനങ്ങളിലേതുേപാലുള്ള സൗകര്യങ്ങൾ ഇവയിലുണ്ടാകുമെന്ന് മാത്രം. സൈബർ ട്രക്ക് നിർമിച്ചിരിക്കുന്നത് സ്പേസ്​ എക്സിൽ റോക്കറ്റുകളുടെ പുറംചട്ട നിർമിക്കുന്ന സ്​റ്റീൽ ഉപയോഗിച്ചാണ്. 

വാഹനം പുറത്തിറക്കുന്ന ചടങ്ങിൽ വലിയ ചുറ്റിക കൊണ്ട് ബോഡിയിൽ അടിച്ചാണ് സൈബർ ട്രക്കി​െൻറ ഉറപ്പ് ഇലോൺ മസ്ക് പ്രദർശിപ്പിച്ചത്. ഒമ്പത് എം.എം വെടിയുണ്ടകളെപ്പോലും തടുക്കാനുള്ള കഴിവ് ഇൗ വാഹനശരീരത്തിനുണ്ട്. ആറുപേർക്കാണ് യാത്ര ചെയ്യാനാവുക. ഉള്ളിൽ പ്രത്യേകിച്ച് സൗകര്യങ്ങളൊന്നുമില്ല. എല്ലാം നിയന്ത്രിക്കുന്നത് 17 ഇഞ്ച് ടച്ച് സ്ക്രീൻ വഴിയാണ്. യു ആകൃതിയിലുള്ള സ്​റ്റിയറിങ് വീൽ വാഹനത്തിന് ചേരുന്നത്. 
മൂന്ന് മോഡലുകളാണ് സൈബർ ട്രക്കിനുള്ളത്.

ഏറ്റവും കുറഞ്ഞ വേരിയൻറിൽ ഒറ്റ ചാർജിങ്ങിൽ 400 കി.മീറ്റർ സഞ്ചരിക്കാം. റിയർ വീൽ ഡ്രൈവാണിത്. ഇരട്ട മോേട്ടാറുകളുള്ള രണ്ടാമത്തെ വിഭാഗത്തിൽ ഓൾവീൽ ഡ്രൈവ് സൗകര്യമുണ്ട്. 480 കി.മീറ്റർ ഒറ്റ ചാർജിൽ സഞ്ചരിക്കാനാകും. മൂന്ന് മോേട്ടാറുകളുള്ള ഏറ്റവും ഉയർന്ന മോഡലിൽ ഒറ്റ ചാർജിങ്ങിൽ 800 കി.മീറ്റർ ദൂരംതാണ്ടാം. വെറും 2.9 സെക്കൻറിൽ ഇൗ മോഡൽ 100 കി.മീറ്റർ വേഗമാർജിക്കും. 1.5 ടൺ ഭാരം വഹിക്കാനും 6.4 ടൺ ഭാരം വലിച്ചുനീക്കാനും സൈബർ ട്രക്കിനാകും. വില 30 മുതൽ 50 ലക്ഷംവരെ. ആവശ്യക്കാർക്ക് ഒാൺലൈനായി ബുക്ക് ചെയ്യാം.

Loading...
COMMENTS