ൈഡ്രവിങ്​ ലൈസൻസിലെ എച്ചി​െൻറ പണി

13:15 PM
24/05/2017
(ഫോട്ടോ: പി. അഭിജിത്ത് )

ഡ്രൈവിങ്​ ലൈസൻസെടുക്കാർ 18 വയസ്സ്​ തികയുന്നതും കാത്തിരുന്ന ഏതൊരാളെപ്പോലെയുമായിരുന്നു ഞാനും. 18 പൂർത്തിയായ അന്നുതന്നെ ലൈസൻസിനും അപേക്ഷിച്ചു. അക്കാലത്ത്​ കൈക്കൂലി കൊടുക്കാതെ ലൈസൻസ് എടുക്കുക എന്നത് സംഭവിക്കാൻ അത്രയൊന്നും സാധ്യതയില്ലാത്ത ഒന്നായിരുന്നു. ഡ്രൈവിങ്​ സ്‌കൂൾ വഴിയായാലും നേരിട്ടായാലും ഉദ്യോഗസ്ഥർക്ക് കാശ് കിട്ടണം. ലൈസൻസ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിന് ചുറ്റും ഏജൻറുമാർ ഇര പിടിക്കാൻ കാത്തു നിൽപ്പുണ്ടാവും. ഡ്രൈവിങ്​ സ്‌കൂൾ വഴിയല്ലാതെ, ഡ്രൈവിങ്​ ടെസ്റ്റ് എന്ന ‘മഹാ പരീക്ഷണ’ത്തിന് നേരിട്ട് എത്തുന്ന പരീക്ഷാർഥികളെ ഏജൻറ്​ സമീപിക്കും. കാശ് കൊടുക്കാതെ ഒന്നും നടക്കില്ല എന്ന നഗ്ന സത്യം ഏജൻറങ്ങ്​ വെളിപ്പെടുത്തും. ഇനിയും ഇതി​​​​​​​​െൻറ പിന്നാലെ നടന്നു മെനക്കെടാൻ വയ്യ എന്ന ചിന്തയിൽ പരീക്ഷണൻ കൈക്കൂലി കൊടുക്കാൻ തയ്യാറാവും. കൈക്കൂലി കൃത്യമായി ഏജൻറ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഏൽപ്പിക്കും. ആദ്യ ടെസ്​റ്റിൽ തന്നെ പുല്ലുപോലെ പാസാവുകയും ചെയ്യും.

എ​​​​​​​​െൻറ കാര്യമാക​െട്ട, ലൈസൻസിന് അപേക്ഷിച്ചത് 18 വയസ്സ് പൂർത്തിയായപ്പോൾ ആണെങ്കിലും അതിനും ആറ്​ വർഷം മു​േമ്പ ഞാൻ ഡ്രൈവിങ്​ ആരംഭിച്ചിരുന്നു. സാമാന്യം നന്നായി ഡ്രൈവ് ചെയ്യാൻ കഴിയും എന്നതു കൊണ്ട് കൈക്കൂലി കൊടുക്കാതെ ലൈസൻസ് എടുക്കാനായിരുന്നു ഞാൻ തീരുമാനിച്ചത്​. കുത്തിനിർത്തിയ കമ്പികൾ കൊണ്ട്​ പത്​മവ്യൂഹം കണക്കെ തീർത്ത H നുള്ളിലൂടെ കാർ ഓടിക്കുക എന്നതാണല്ലോ ഡ്രൈവിങ്​ ടെസ്റ്റിൽ ചെയ്യേണ്ടത്. ഡ്രൈവിങ്​ സ്‌കൂളിൽ പഠിക്കാത്തതു കൊണ്ട് ജീവിതത്തിൽ അന്നു വരെ H എടുത്തിട്ടില്ല. എങ്കിലും അത് എങ്ങനെയും ചെയ്തെടുക്കാം എന്ന ആത്മവിശ്വാസത്തിലാണ്​ ടെസ്​റ്റിനെത്തിയത്​.

മൈതാനത്തിനു സമീപം എന്നെയും ഏജൻറ്​ പിടികൂടി. ‘വെറുതേ സമയം കളയണ്ട, 500 രൂപ മുടക്കി ഇന്നുതന്നെ ലൈസെൻസ് എടുത്തു വീട്ടിൽ പോകാൻ നോക്ക്’ എന്നായിരുന്നു മൂപ്പരുടെ ഉപദേശത്തി​​​​​​​​െൻറ ചുരുക്കം. എന്നാൽ, ഞാൻ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച്, മറ്റുള്ളവർ H എടുക്കുന്നതും കണ്ട് ടെൻഷനടിച്ചു നിന്നു . അങ്ങനെ എ​​​​​​​​െൻറ ഉൗഴമെത്തി. ന്റെ ഊഴമായി.കാശ് മുടക്കാതെ ലൈസൻസ് എടുക്കാൻ വന്ന മണ്ടൻ എന്ന മട്ടിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എന്നെയൊന്നു ചുഴിഞ്ഞു നോക്കി.എന്നിട്ടും ഞാൻ തളർന്നില്ല! H എടുക്ക്' -അയാൾ ആജ്ഞാപിച്ചു.ഞാൻ എന്റെ KLI 5909 പ്രീമിയർ പദ്മിനിയിൽ ചാടിക്കയറി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഒരു ജീപ്പി​​​​​​​​െൻറ ബോണറ്റിൽ ചാരി നിൽപ്പുണ്ട്. നെഞ്ചിടിപ്പോടെ ഞാൻ കാർ സ്​റ്റാർട്ട്​ ചെയ്തു. എന്നിട്ട്, മെല്ലെ... ഒരു കമ്പിയിലും മുട്ടാതെ മനോഹരമായി H വരച്ചു. ഇതിനിടയിലെല്ലാം ഞാൻ ഇൻസ്‌പെക്ടറെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. അയാൾ എന്നെ നോക്കി നിൽക്കുന്നത് ഞാൻ കാണുന്നുമുണ്ട്. H എടുത്ത ശേഷം ഞാൻ നോക്കിയപ്പോൾ ഇൻസ്‌പെക്ടർ കൈയിലിരുന്ന കടലാസുകൾ പരിശോധിക്കുകയാണ്. എന്നെ ഒന്നു നോക്കുന്നു പോലുമില്ല.

ഞാൻ കാർ നിർത്തി അയാളുടെ അടുത്ത് ചെന്നു . ‘സാർ..കഴിഞ്ഞു..’ -ഞാൻ മൊഴിഞ്ഞു. ‘കഴിഞ്ഞോ....? ഞാൻ കണ്ടില്ലല്ലോ... ഒന്നൂടെ എടുക്ക്’ -അയാൾ കളിയാക്കുന്ന മട്ടിൽ പറഞ്ഞു. എട്ടി​​​​​​​​െൻറ പണിയാണ് കിട്ടിയത്. പക്ഷേ, കല്ലേൽ പിളർക്കുന്ന കൽപനയല്ലേ...! ചെയ്യാതെ തരമില്ലല്ലോ. ഒന്നൂടെ പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. വീണ്ടും എല്ലാം ആവർത്തിച്ചു. രണ്ടാം തവണയും ഞാൻ മനോഹരമായി H എടുത്തു. ഇത്തവണ ഇൻസ്‌പെക്ടർ കണ്ടില്ലെന്നു നടിച്ചില്ല. ‘മാറി നിൽക്ക്.., വിളിക്കാം’ -അയാൾ പറഞ്ഞു. മാറി നിൽക്കുമ്പോൾ ഏജൻറ വീണ്ടും അടുത്തെത്തി. ‘ഇനിയെങ്കിലും പറയുന്നത് കേൾക്ക്... കാശ് കൊടുക്കാതെ ഒരു രക്ഷയുമില്ല.. പത്തു തവണ തെറ്റിക്കാതെ H എടുത്താലും അയാൾ എന്തെങ്കിലും പറഞ്ഞു നിങ്ങളെ തോൽപ്പിക്കും’ -ഏജൻറ്​ കട്ടായം പറഞ്ഞു. തോൽക്കാൻ മനസില്ലാതെ ഞാൻ അവിടെത്തന്നെ നിന്നു. അപ്പോൾ സമയം 11 മണി.. ഞാൻ ടെസ്​റ്റ്​ കണ്ടുകൊണ്ടു ഒരു മൂലക്ക്​ നിന്നു. മൈതാനത്തെ അക്ഷൗഹിണിയിൽ അപ്പോൾ ഭടന്മാർ H വരച്ച്​ പൊറുതിമുട്ടുകയായിരുന്നു. ആകെ ഒന്നോ രണ്ടോ പേർ മാത്രമാണ് എവിടെയും മുട്ടാതെ H എടുത്തത്. പക്ഷേ, ആരും ടെസ്​റ്റിൽ തോറ്റില്ല എന്നതാണ് അത്ഭുതകരം!.


നന്നായി പരീക്ഷ പാസ്സായ ഞാൻ മാത്രം കൈക്കൂലി കൊടുക്കാത്തതി​​​​​​​​െൻറ പേരിൽ മൈതാനത്തി​​​​​​​​െൻറ ഓരം ചാരി നിൽക്കേണ്ടി വന്ന ദുരവസ്ഥ! ഒര​ു മണിക്ക്​ എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ഇൻസ്‌പെക്ടർ എന്നെ വിളിച്ചു. ‘ഇനി കാർ റോഡിൽ കൂടി ഓടിച്ചു കാണിക്കണം..’ അന്നുവരെ അങ്ങനെയൊരു കാര്യം കേട്ടിട്ടില്ലായിരുന്നു. വാചാ പരീക്ഷയും H എടുക്കലും -അതാണ് ഡ്രൈവിംഗ് ടെസ്റ്റിന്റെ അന്നത്തെ രീതി. എന്നാൽ, എന്നെ എങ്ങനെയും തോൽപ്പിച്ചേ അടങ്ങൂ എന്ന വാശിയിൽ കഠിനമായ പരീക്ഷണങ്ങളിലേക്ക് കൊണ്ടു പോവുകയാണ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ. ഞാൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു. ഇൻസ്‌പെക്ടർ സൈഡ് സീറ്റിലും. ‘‘നേരേ ശാസ്ത്രി റോഡിലേക്ക് വിട്ടോ...’ -ഇൻസ്‌പെക്ടർ കൽപ്പിച്ചു. കോട്ടയം നഗര മധ്യത്തിൽ കയറ്റവും വളവും അതിനിടക്ക് ട്രാഫിക് ലൈറ്റുമെല്ലാം ചേരുന്ന ഉൗരാക്കുരുക്കാണ് ശാസ്ത്രി റോഡ്. എന്നെ മാക്സിമം വട്ടം ചുറ്റിക്കാനുള്ള പുറപ്പാടാണ് എന്നെനിക്ക് മനസ്സിലായി.

ശാസ്ത്രി റോഡി​​​​​​​​െൻറ കയറ്റം കയറുമ്പോൾ ഇൻസ്‌പെക്ടർ പറഞ്ഞു-‘ഇനി കാർ നിർത്തിയിട്ട് പിന്നിലേക്ക് ഉരുളാതെ മുന്നിലേക്കെടുക്ക്...’ ഞാൻ കാർ നിർത്തി. അയാൾ സീറ്റിൽ ഇരുന്നു കൊണ്ട് തന്നെ ഡോർ തുറന്നു പിന്നിലെ ടയറിലേക്ക് എത്തി നോക്കി. മുന്നോട്ടെടുക്കുമ്പോൾ ഒരിഞ്ചു പോലും പിന്നിലേക്ക് കാർ ഉരുളാൻ പാടില്ല. ഉരുളുന്നുണ്ടോ എന്ന് നോക്കാനാണ് ഡോർ തുറന്നുള്ള ഈ ഇരിപ്പ്. എല്ലാ ദൈവങ്ങളെയും വിളിച്ചു കൊണ്ട് ഞാൻ ഹാഫ് ക്ളച്ച് ചവിട്ടി കാർ മുന്നോട്ടെടുത്തു. ഒരു തരിമ്പു പോലും കാർ പിന്നിലേക്ക്​ ഉരുണ്ടില്ല. എന്നിട്ടും പരീക്ഷണങ്ങൾ നിർത്താൻ അങ്ങേർക്ക്​ ഒര​ു ഭാവവുമില്ല. ശാസ്ത്രി റോഡി​​​​​​​​െൻറ കയറ്റം കയറി, മനോരമ വഴി, ചന്തക്കവല തിരിഞ്ഞ്​, ശീമാട്ടി റൗണ്ടാന ചുറ്റി, പരീക്ഷണ ഓട്ടം തിരിച്ച് ഗ്രൗണ്ടിലെത്തി. ഒരു ചോദ്യവും ചോദിക്കാതെ ഇൻസ്‌പെക്ടർ അപേക്ഷാഫോമിലെഴുതി ‘‘പാസ്സ്’’. ഈ സംഭവം നടന്നിട്ട് മൂന്ന് ദശകത്തോളമായി.

ഇക്കാലമത്രയും ലൈസൻസ് എടുക്കാൻ ചെല്ലുന്നവർക്ക് കിട്ടിയിരുന്നത് H ​​​​​​​​െൻറ പണി മാത്രമായിരുന്നു. എന്നാൽ, ഈയിടെ ലൈസൻസ് ടെസ്​റ്റി​​​​​​​​െൻറ രീതികൾ കർക്കശമാക്കുന്നെന്നും പുതിയ രീതികൾ കൊണ്ടു വരുന്നെന്നും സർക്കാർ പ്രസ്താവനയിറക്കിയിരിക്കുന്നു. പുതിയ രീതികൾ എന്തൊക്കെയാണെന്നു വായിച്ചപ്പോഴാണ് പഴയ കാലത്തെ ആ H അനുഭവം ഒാർത്തുപോയത്​. ‘നഗരത്തിരക്കിലൂടെ വാഹനം ഓടിപ്പിക്കും. കൂടാതെ, കയറ്റത്തിൽ നിർത്തിയിട്ട വാഹനം പിന്നിലേക്ക് ഉരുളാതെ ഹാഫ് ക്ലച്ച്​ ചവിട്ടി മുന്നോട്ടെടുക്കണം...’ -ഇതൊക്കെയാണ് ഡ്രൈവിങ് ടെസ്​റ്റി​​​​​​​​െൻറ പുതിയ സിലബസ്​. എത്രയോ വർഷം മുമ്പ്​, കൈക്കൂലി കൊടുക്കാത്തതി​​​​​​​​െൻറ പേരിൽ എന്നെകൊണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ചെയ്യിച്ചതും ഇതൊക്കെ തന്നെയല്ലേ! അപ്പോൾ, നല്ല ഡ്രൈവറെ കണ്ടെത്താൻ വേണ്ട മാർഗം വെറും H എടുപ്പല്ല എന്ന് അക്കാലത്തു തന്നെ ഉദ്യോഗസ്ഥര്ക്ക് അറിയാമായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്​.

തികച്ചും അപരിഷ്‌കൃതമായ ഡ്രൈവിംഗ് പരീക്ഷാ രീതിയാണ് H എടുക്കലും 8 എടുക്കലുമൊക്കെ എന്ന് വാഹന-ട്രാഫിക് വിദഗ്ധരെല്ലാം പണ്ടേ അഭിപ്രായപ്പെട്ടിട്ടുണ്ട്. H എടുത്ത് ലൈസൻസും വാങ്ങി നമ്മൾ നേരെ റോഡിലേക്കിറങ്ങുകയാണ്. അതുകൊണ്ടാണ് ശാസ്ത്രി റോഡിലെ കയറ്റത്തിൽ നിർത്തേണ്ടി വരുമ്പോൾ ‘നല്ല നിലയിൽ’ H എടുത്ത് വിജയിച്ചു വന്നവർ പോലും കൈ വിറച്ച് നിസ്സഹായരാകുന്നത്​. ഉറങ്ങാൻ കള്ള്​ വേറേ കുടിക്കണമെന്നു പറഞ്ഞ പോലെ ലൈസൻസ്​ കിട്ടിയിട്ടും വണ്ടിയോടിക്കാൻ വേറേ പഠിക്കേണ്ടിവരുന്നത്​. പഠിച്ചിട്ടും പണിയറിയാത്തവർക്ക്​ ധൈര്യം പകർന്ന്​ വണ്ടിയോടിപ്പിക്കാൻ ‘സ്​പെഷൽ സ്​കൂളുകൾ’ തുറക്കേണ്ടിവരുന്നത്​.

വര്ഷങ്ങളോളം ഇന്ത്യയിലെ റോഡിൽ വാഹനമോടിച്ച പലരും ഗൾഫിൽ ചെന്ന് ആറും ഏഴും തവണ ഡ്രൈവിങ്​ ടെസ്​റ്റിൽ പരാജയപ്പെടാൻ കാരണവും മറ്റൊന്നല്ല. അതായത്, ശാസ്ത്രീയമായല്ല നമ്മൾ ഇവിടെ, ഇന്ത്യയിൽ ഡ്രൈവിങ്​ പഠിക്കുന്നത് എന്നർത്ഥം. കാശുള്ളവന് എന്തിനും ലൈസെൻസ് കിട്ടുന്ന നമ്മുടെ നാട്ടിൽ ഡ്രൈവിങ്​ ലൈസൻസിനും അതേ മാനദണ്ഡമാണുള്ളത്. ഇതൊക്കെ ഡ്രൈവിങ്​ ടെസ്​റ്റി​​​​​​​​െൻറ കാര്യം. ഡ്രൈവിങ്​ മര്യാദയുടെ കാര്യമോ? അതിലും ലോകത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് ഇന്ത്യ തന്നെ. കാൽ നടയാത്രക്കാർക്കായി വാഹനം നിർത്തിക്കൊടുക്കുന്ന പതിവില്ലാത്ത ഏക രാജ്യവും ഇന്ത്യ മാത്രമാണ്. ലെയ്ൻ ട്രാഫിക് പാലിക്കാതിരിക്കുക, എപ്പോഴും ഹോൺ അടിക്കുക, ഇടതു വശത്തു കൂടി ഓവർടേക് ചെയ്യുക, യാതൊരു പരസ്പര ബഹുമാനവുമില്ലാതെ റോഡിൽ പെരുമാറുക,- ഇങ്ങനെ പറഞ്ഞാൽ തീരാത്ത വൃത്തികേടുകളാണ് നാം റോഡിൽ കാട്ടിക്കൂട്ടുന്നത്.

പണ്ടൊക്കെ പൗരധർമം എന്നൊരു പാഠം സ്കൂളുകളിൽ പഠിപ്പിച്ചിരുന്നു. അതിൽ റോഡിൽ പാലിക്കേണ്ട മര്യാദകൾ ഉൾപ്പെടെ പല കാര്യങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയൊന്ന്​ പാഠ്യ പദ്ധതിയിലില്ലെന്നാണറിവ്​. പുതു തലമുറ പോലും ട്രാഫിക് സെൻസ് ഇല്ലാത്തവരായി വളരുന്നതി​​​​​​​​െൻറ കാരണങ്ങളിലൊന്ന് അതുമാകാം. ഏതായാലും റോഡിലൂടെ വാഹനം ഓടിച്ചു കൊണ്ടുള്ള ഡ്രൈവിംഗ് ടെസ്റ്റ് എന്നത് നല്ലൊരു തീരുമാനമാണ്.അതിനിടയ്ക്ക് ‘കാശിന്റെ കളികൾ’ ഇല്ലെങ്കിൽ പണിയറിയാവുന്ന നല്ല ഡ്രൈവർമാർക്ക് മാത്രം ലൈസൻസ് കൊടുക്കുന്ന അവസ്​ഥയും ഉണ്ടായേക്കും.

Loading...
COMMENTS