പുതിയ വാഹനം വാങ്ങുകയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

അൻസിൽ എൻ.എ
19:02 PM
09/08/2019
cars

മിക്കവരുടെയും സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വാഹനം എന്നത്. എന്നാൽ വാഹനം വാങ്ങുേമ്പാൾ, വിൽക്കുേമ്പാൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, വാഹനത്തിൽ സൂക്ഷിക്കേണ്ട രേഖകൾ എന്തൊക്കെയാണ്, ഗതാഗത നിയമങ്ങൾ ഏവ?, നിയമലംഘനത്തിനുള്ള ശിക്ഷകൾ, പിഴത്തുക, വാഹനം സർവീസിന് കൊടുക്കുേമ്പാഴും തിരികെ വാങ്ങുേമ്പാഴും എന്തൊക്കെ ശ്രദ്ധിക്കണം, അപകടം സംഭവിച്ചാൽ പിന്നീടുള്ള നടപടിക്രമങ്ങൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംശയങ്ങളാകും മിക്കവർക്കും വാഹനത്തെ കുറിച്ചുണ്ടാവുക. 

രാത്രികാല ഡ്രൈവിംഗിൽ ഹെഡ്​ലൈറ്റ്​ ഡിം െചേയ്യണ്ടത് എപ്പോഴൊക്കെയെന്നോ, രാത്രി ഹോൺ മുഴക്കുകയല്ല, പകരം ബീമിലുള്ള വെളിച്ചം ഡിം ആക്കിയാണ് മറ്റു വാഹനഡ്രൈവർമാരുെട ശ്രദ്ധ ചെലുത്തേണ്ടതെന്നോ അറിയാതെയാണ് പലരുെടയും കുതിച്ചുപോക്ക്. കാറിലെ ലൈറ്റ് ഡിം ചെയ്യുന്നതിനുള്ള സ്വിച്ച് എവിെടയെന്നോ, എന്തിനേറെ അങ്ങനെയൊരു സ്വിച്ച് ഉണ്ടെന്നതിനെ കുറിച്ചുപോലും അഞ്ജരായ വാഹന സാക്ഷരതയാണ് ഇവിടെയുള്ളത് എന്നത് കൗതുകത്തോടൊപ്പം ഞെട്ടിക്കുന്നതും കൂടിയാണ്. 

പുതിയ രജിസ്ട്രേഷന്‍; ശ്രദ്ധിക്കേണ്ടവ

ഒരു പുതിയ വാഹനം വാങ്ങും മുമ്പ് ഷോറൂമിൽ നിന്ന് ഒാഫർ ചെയ്തതുൾപ്പെടെയുള്ള ചെക് ലിസ്റ്റ് പരിശോധിക്കുകയും വാഹനത്തിനകത്തോ പുറത്തോ പോറലോ അസ്വാഭാവികമായ പാടുകളോ ഉണ്ടോയെന്നും കൃത്യമായി പരിശോധിക്കേണ്ടത് നമ്മുെട കൂടി ഉത്തരവാദിത്വമാണ്. വാഹനം സ്വന്തമായാൽ ആദ്യം ചെയ്യേണ്ട താല്‍ക്കാലിക രജിസ്ട്രേഷൻ ടി.പി ( ടെംപററി പെര്‍മിറ്റ്)  സാധാരണഗതിയിൽ വാഹന ഡീലര്‍ഷിപ്പ് നടത്തിത്തരും. ടി.പിക്കു 30 ദിവസമാണ് കാലാവധി. എന്നാൽ ബോഡി നിർമിക്കേണ്ട വാഹനങ്ങള്‍ക്ക് അവശ്യ സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നീട്ടിനല്‍കും. താൽക്കാലിക കാലാവധി തീര്‍ന്നാല്‍ സ്വകാര്യവാഹനങ്ങൾ  2,000 രൂപ പിഴ അടച്ചാൽ മാത്രമേ രജിസ്ട്രേഷൻ സാധ്യമാകൂ. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളാണെങ്കിൽ 3,000 മുതല്‍ 5,000 രൂപ വരെയാണിതിനുള്ള പിഴ. രജിസ്റ്റര്‍ ചെയ്യാന്‍ ഫോം 20 ലാണ് അപേക്ഷ നല്‍കേണ്ടത്. വാഹന വായ്പയുണ്ടെങ്കില്‍ അതു നല്‍കിയ ധനകാര്യസ്ഥാപനത്തി​െൻറ ഒപ്പും സീലും  ഫോമില്‍ പതിക്കണം.

അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ട മറ്റു രേഖകള്‍

1. ഓണ്‍ലൈന്‍ ഫീ റെമിറ്റന്‍സ് സര്‍ട്ടിഫിക്കറ്റ്
2. ഫോം 21 ല്‍ ഉള്ള വില്‍പ്പന സര്‍ട്ടിഫിക്കറ്റ്
3. ഡീലര്‍ഷിപ്പ് ഇന്‍വോയ്സ്
4. ഫോം 22 ല്‍ വാഹന നിർമാതാവ് നല്‍കുന്ന ഉപയോഗക്ഷമതാ സര്‍ട്ടിഫിക്കറ്റ്
5. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ ഫോം 19
6. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്
7. മേല്‍വിലാസം തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പതിപ്പ്
8. പാന്‍ കാര്‍ഡ് അല്ലെങ്കില്‍ പൂരിപ്പിച്ച ഫോം 60
(ഒരു ലക്ഷം രൂപയ്ക്ക് മേല്‍ വിലയുള്ള വാഹനങ്ങള്‍ക്ക്)
9. 40 രൂപ സ്റ്റാംപ് ഒട്ടിച്ച കവര്‍ ( വിലാസം, പിന്‍കോഡ്, മൊബൈല്‍ നമ്പര്‍ എന്നിവ എഴുതണം )
നീണ്ട ലിസ്റ്റ് കണ്ട് പരിഭ്രമിക്കേണ്ട. പട്ടികയിലെ ആദ്യ അഞ്ച് സംഗതികളും ഡീലര്‍ഷിപ്പില്‍ നിന്നു തന്നെ ലഭിക്കും. 2015 മാര്‍ച്ചിലെ മോട്ടോര്‍ വാഹന വകുപ്പി​െൻറ സര്‍ക്കുലര്‍ പ്രകാരം എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും വാഹന രജിസ്ട്രേഷന്‍ നടത്താം. സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങള്‍ വാഹനവുമായി ഒത്തുനോക്കി അപാകത ഇല്ലെങ്കില്‍ രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കും.

car-registration


റോഡ് ടാക്സ് നിരക്ക്

ഇരുചക്രവാഹനം - ഒരു ലക്ഷം രൂപ വരെ എക്സ്‍ഷോറൂം വിലയുള്ളതിന് 8 ശതമാനം. ഒരു ലക്ഷം രൂപയ്ക്ക് മേല്‍  10 ശതമാനം, രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലാണ് വാഹന വിലയെങ്കിൽ 20 ശതമാനം.

ഓട്ടോറിക്ഷ - ആറ് ശതമാനം

കാര്‍ - അഞ്ചു ലക്ഷം രൂപ വരെയുള്ളതിന് 6 ശതമാനവും അഞ്ച്- പത്തുലക്ഷത്തിന് ഇടയ്ക്ക് വിലയുടെ എട്ടുശതമാനവും. 10 - 15 ലക്ഷത്തിന് ഇടയ്ക്ക് 10 ശതമാനവും 15 - 20 ലക്ഷത്തിന് ഇടയിൽ 15 ശതമാനവും 20 ലക്ഷത്തിനു മുകളില്‍ വിലയുള്ളവയ്ക്ക് 20 ശതമാനവും റോഡ് നികുതി നല്‍കണം.

പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാന്‍

സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാലാവധി 15 വര്‍ഷമാണ്. അതു കഴിഞ്ഞാല്‍ റീ രജിസ്ട്രേഷന്‍ (അഞ്ച് വര്‍ഷത്തേക്ക്) നടത്തണം. രജിസ്ട്രേഷന്‍ കാലാവധി തീരുന്നതിനു 30 ദിവസം മുമ്പ് മുതല്‍ രജിസ്ട്രേഷന്‍ പുതുക്കുവാനുള്ള അപേക്ഷ സമര്‍പ്പിക്കാം. കാലാവധിയ്ക്ക് ശേഷം ഒരു ദിവസം വൈകിയാല്‍ പോലും 2,000 രൂപ പിഴയടയ്ക്കേണ്ടി വരും. അന്യസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുന്ന വാഹനങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പലരും ഇടനിലക്കാരെ ആശ്രയിക്കുകയാണ് പതിവ്. എന്നാല്‍ ഇതിനുള്ള നടപടി ക്രമങ്ങള്‍ വളരെ ലളിതമാണ്. 

വാഹനകൈമാറ്റം നിയമപരമാക്കാന്‍

വാഹനം വില്‍ക്കുമ്പോള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍  ഉടമയ്ക്ക് നിരവധി നഷ്ടങ്ങള്‍ ഉണ്ടാകാം. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചതിനെത്തുടര്‍ന്ന് വാഹനം കൈമാറ്റം ചെയ്ത ഉടമ ക്രിമിനല്‍ കേസില്‍ പ്രതിയായ സംഭവങ്ങള്‍ നിരവധിയാണ്. വിറ്റ വാഹനം അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് പഴയ ഉടമ നഷ്ടപരിഹാരം നൽകിയ സംഭവങ്ങളുണ്ട്. നികുതി കുടിശ്ശിക ഉള്‍പ്പെടെയുള്ള ബാധ്യതകള്‍ പഴയ ഉടമയുടെ പേരില്‍വന്നേക്കാം. മോട്ടോര്‍ വാഹനങ്ങള്‍ കൈമാറ്റം ചെയ്യുമ്പോള്‍ നിയമാനുസൃത ചട്ടങ്ങള്‍ പാലിച്ചാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാം.

വാഹന കൈമാറ്റം സംബന്ധിച്ച കരാര്‍ എഴുതി അതില്‍ റവന്യൂം സ്റ്റാംപും പതിച്ച് ഒപ്പു വച്ചാല്‍ വാഹന കൈമാറ്റം നിയമപരമായി എന്ന തെറ്റിധാരണ മിക്കവര്‍ക്കുമുണ്ട്. അതിനു നിയമസാധുതയില്ലെന്നതാണ് വാസ്തവം. വാഹനം വില്‍പ്പന നടത്തി 14 ദിവസത്തിനകം വാഹനത്തി​െൻറ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള അപേക്ഷ നല്‍കണം. വാഹന ഉടമയുടെ പരിധിയിലുള്ള ആര്‍.ടി.ഒ അല്ലെങ്കില്‍ ജോയിൻറ് ആർ.ടി.ഒ ഓഫിസില്‍ ഇതിനായി അപേക്ഷിക്കാം. ഓണ്‍ലൈനായി ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷക്കുള്ള സൗകര്യം കേരള മോട്ടോര്‍ വാഹനവകുപ്പ് വെബ്‍സൈറ്റിലുണ്ട്.

car-registration

വാഹനത്തി​െൻറ വായ്പ കാലാവധി കഴിഞ്ഞിട്ടില്ലെങ്കില്‍  ഫിനാന്‍സ് കമ്പനിയുടെ അനുമതി ആവശ്യവാണ്. ഉടമസ്ഥാവകാശം മാറ്റുന്നതിന് എതിര്‍പ്പില്ലെന്ന് കാണിച്ച് ഫിനാന്‍സ് കമ്പനി നല്‍കുന്ന നോ ഒബ്‍ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ( എൻ.ഒ.സി)യും ആവശ്യമാണ്. 
ഉടമസ്ഥാവകാശം മാറ്റിയ ആര്‍സി ബുക്ക് പുതിയ ഉടമയ്ക്ക് തപാല്‍ മുഖേന അയച്ച് കിട്ടും. ഇതിനായി 40 രൂപയുടെ സ്റ്റാംപ് പതിച്ച കവര്‍ ( ആർ.സി അടക്കമുള്ള വാഹന രേഖകള്‍ വയ്ക്കാന്‍ വലുപ്പമുള്ളത്) അപേക്ഷയോടൊപ്പം നല്‍കണം. കവറിനു പുറത്ത് വാഹനം വാങ്ങിയ വ്യക്തിയുടെ പേരും വിലാസവുമാണ് എഴുതേണ്ടത്.

വാഹനത്തിൻെറ ഉടമസ്ഥന്‍ മരിച്ചാല്‍ 30 ദിവസത്തിനകം ആ വിവരം ബന്ധപ്പെട്ട ആര്‍ടി ഓഫീസില്‍ അറിയിക്കണം . ഉടമസ്ഥന്‍ മരിച്ച തീയതി മുതല്‍ മൂന്ന് മാസം വരെ പേരു മാറാതെ തന്നെ വാഹനം ഉപയോഗിക്കാം. അനന്തരാവകാശി മേല്‍പ്പറഞ്ഞ മൂന്നു മാസത്തിനുള്ളില്‍ പേരുമാറ്റുന്നതിനുള്ള അപേക്ഷ ആര്‍ടി ഓഫീസില്‍ നല്‍കണം.

ഡ്യൂപ്ലിക്കേറ്റ് ആര്‍സി ബുക്കിന്

ആർ.സി ബുക്ക് നഷ്ടപ്പെട്ടാല്‍ ഉടമയുടെ താമസപരിധിയിലുള്ള പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കുകയാണ് ആദ്യ കടമ്പ. പൊലീസ് അന്വേഷണത്തില്‍ ആര്‍സി ബുക്ക് കണ്ടെത്താനായില്ലെങ്കില്‍ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സ്റ്റേഷനില്‍ നിന്നു കൈപ്പറ്റണം. ഇതടക്കം വാഹനം രജിസ്റ്റര്‍ ചെയ്ത ആര്‍ടി ഓഫീസില്‍ ഫോം 26 ല്‍ അപേക്ഷ സമര്‍പ്പിക്കണം. വാഹനവായ്പയുണ്ടെങ്കിൽ ഫോം 26 രണ്ടെണ്ണം വേണം. വാഹനവായ്പ എടുത്ത ധനകാര്യ സ്ഥാപനത്തില്‍നിന്ന് നോ ഒബ്‍ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും ( എൻ.ഒ.സി) ആവശ്യമാണ്. നിശ്ചിത ഫീസും ( രജിസ്ട്രേഷന്‍ ഫീസി​െൻറ പകുതി) അടക്കണം.

ആര്‍സി ബുക്ക് നഷ്ടപ്പെട്ടുവെന്നും കിട്ടിയാല്‍ തിരികെ ഏല്‍പ്പിക്കണമെന്നും കാണിച്ചുള്ള പത്ര പരസ്യം നല്‍കുകയാണ് അടുത്തപടി. ആര്‍ടി.ഒ നല്‍കുന്ന പരസ്യവാചകം അപേക്ഷക​​െൻറ ചെലവില്‍ പത്രത്തില്‍ കൊടുക്കണം. പരസ്യം പ്രസിദ്ധീകരിച്ച് 15 ദിവസം കഴിഞ്ഞ് അപേക്ഷകനെ  ഹിയറിങ്ങിനു വിളിക്കുേമ്പാൾ  വാഹനം നേരിട്ട് ഹാജരാക്കണം. ആര്‍സി ബുക്ക് നഷ്ട്ടപ്പെട്ട സാഹചര്യം 100 രൂപയുടെ മുദ്രപത്രത്തില്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ് മൂലവും സമര്‍പ്പിക്കണം. വാഹന നികുതി , റോഡ് സുരക്ഷ സെസ് എന്നിവ അടച്ചതി​െൻറ രേഖകളും ഹാജരാക്കണം.

ടാക്സ് അടച്ച രേഖകള്‍ കണ്ടെത്താനായില്ലെങ്കില്‍ വീണ്ടും അടയ്ക്കണം. 2007 മുതല്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ ടാക്സ് വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും നടപടിക്രമങ്ങള്‍ തൃപ്തികരമായി പൂര്‍ത്തിയാക്കിയാല്‍ ഡ്യൂപ്ലിക്കേറ്റ്‌ ആര്‍സി ബുക്ക് അനുവദിക്കും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിരൂപമായാല്‍ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് പൊലീസ് റിപ്പോര്‍ട്ട് , പത്ര പരസ്യം എന്നിവ ആവശ്യമില്ല.
.
കരുതണം ഇവ: പണം െകാടുത്ത് സ്വന്തമാക്കിയാൽ വാഹനമെടുത്ത് വെറുതെ റോഡിലേക്ക് ഇറക്കാനൊന്നുമാകില്ല. 
ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ രേഖകള്‍, പുകപരിശോധന സര്‍ട്ടിഫിക്കറ്റ് (ആദ്യ വർഷം േവണ്ടതില്ല), നികുതി അടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കേണ്ടതാണ്. ഇവയ്ക്ക് പുറമെ പൊതുഗതാഗത വാഹനങ്ങളില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് സംബന്ധിച്ച രേഖകള്‍, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം. സ്റ്റേജ് ക്യാരിയേജുകളില്‍ കണ്ടക്ടര്‍ ലൈസന്‍സും പരാതി പുസ്‍തകവും  ഉണ്ടാകണം. അപകടകരമായ വസ്തുക്കള്‍ വഹിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍  രേഖകള്‍ക്കൊപ്പം ഫസ്റ്റ് എയ്ഡ്കിറ്റ്, സുരക്ഷാ ഉപകരണങ്ങള്‍, ടൂള്‍ബോക്സ്, മരുന്നുകള്‍ എന്നിവയും വാഹനത്തില്‍ കൊണ്ടുപോകുന്ന സാധനത്തെക്കുറിച്ച രേഖാമൂലമുളള വിവരങ്ങളും സൂക്ഷിക്കണം.

bike-registration

 കൂടാതെ ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 9 പ്രകാരമുളള ലൈസന്‍സ് ഉണ്ടായിരിക്കണം. രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ് എന്നിവ സംബന്ധിച്ച രേഖകളുടെ ഒറിജിനലോ പകര്‍പ്പോ വാഹനത്തില്‍ സൂക്ഷിക്കാം. വാഹന പരിശോധനസമയത്ത് ഡ്രൈവറുടെ കൈവശം ഒറിജിനല്‍ ഇല്ലെങ്കില്‍ 15 ദിവസത്തിനകം വാഹന ഉടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നില്‍ അത് ഹാജരാക്കിയാല്‍ മതി. 

രേഖകള്‍ കൈവശമില്ലെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ് 177 പ്രകാരം 100 രൂപ പിഴ ഈടാക്കാം. പരിശോധനസമയത്ത് ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശം അവഗണിക്കുകയോ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാതിരിക്കുകയോ തെറ്റായ വിവരം നല്‍കുകയോ ചെയ്‍താല്‍ ഒരു മാസം തടവോ അഞ്ഞൂറ് രൂപ പിഴയോ ശിക്ഷക്കും വകുപ്പുണ്ട്. ട്രാഫിക് േബ്ലാക്കിൽ അനാവശ്യമായി ഹോൺ മുഴക്കുന്നതും വരി തെറ്റിച്ച് ‘ഒാവർ സ്മാർട്നെസ്’ കാട്ടി മുന്നിലേക്ക് കയറുന്നതും മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കുന്നതുമുൾപ്പെടെയുള്ള പ്രവൃത്തികളിൽ നിന്നും വിട്ടു നിൽക്കേണ്ടതും മികച്ച ഡ്രൈവറുടെ ലക്ഷണങ്ങളിൽ പെടുന്നു.

Loading...
COMMENTS