Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഇതുവരെ കണ്ടതല്ല,...

ഇതുവരെ കണ്ടതല്ല, ഇതാണ്​ ഹെക്​ടർ

text_fields
bookmark_border
ഇതുവരെ കണ്ടതല്ല, ഇതാണ്​ ഹെക്​ടർ
cancel

കുറഞ്ഞകാലംകൊണ്ട്​ ഇന്ത്യയിൽ ഹിറ്റായ എസ്​.യു.വിയാണ്​ എം.ജി ഹെക്​ടർ. വലുപ്പം, ആധുനികത, വിലക്കുറവ്​ എ​ന്നതൊക്കെയാണ്​ ഹെക്​ടറിനെ ജനപ്രിയമാക്കിയത്​. ഹെക്​ടർ ഇറങ്ങിയ കാലത്ത്​ തന്നെ എം.ജി ഇന്ത്യ വാഗ്​ദാനം ചെയ്​തിരുന്നതാണ്​ മൂന്ന്​ നിര സീറ്റുള്ള ഹെക്​ടർ വിപണിയിലെത്തിക്കു​െമന്നത്​. 2020 ഒാ​േട്ടാ എക്​സ്​പോയിൽ ഹെക്​ടർ പ്ലസ് എന്ന പേരിൽ വാഹന​െത്ത അവതരിപ്പിക്കുകയും ചെയ്​തിരുന്നു. ഇൗ മാസം വാഹനം നിരത്തിലെത്തിക്കുമെന്നാണ്​ എം.ജി നൽകുന്ന പുതിയ വിവരം.

മറ്റ്​ ​​ഹെക്​ടറുകളിൽ നിന്ന്​ പ്ലസിനെ വേറിട്ട്​ നിർത്തുന്നത്​ മൂന്ന്​ നിര​ സീറ്റുകളുടെ കടന്നുവരവാണ്​. ഇതോടൊപ്പം പുറം ഭാഗത്തുൾപ്പ​െട ചില മാറ്റങ്ങൾ വാഹനത്തിനുണ്ട്​. സൂപ്പർ, സ്​മാർട്ട്​, ഷാർപ്പ്​ എന്നീ ട്രിം ലെവലുകളിൽ ആറ്​​ വേരിയൻറുകളിലാണ്​ വാഹനം പുറത്തിറങ്ങുന്നത്​. പ്ലസിനായുള്ള ബുക്കിങ്ങ്​ എം.ജി ആരംഭിച്ചു. 50,000 രൂപ നൽകി വാഹനം എം.ജി വെബ്​സൈറ്റ്​ വഴി ബുക്ക്​ ചെയ്യാം.  


എഞ്ചിൻ പഴയത്​
നിലവിലുള്ള ഹെക്​ടറി​ൽ വരുന്ന എഞ്ചിനുകൾ തന്നെയാണ്​ പ്ലസിലും ഉൾപ്പെടുത്തിയിരിക്കുന്നത്​. 170എച്ച്​.പിയും 350എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന മാനുവൽ ഗിയർബോക്​സുള്ള രണ്ട്​ ലിറ്റർ ഡീസൽ എഞ്ചിനാണ്​ ആദ്യ ഒാപ്​ഷൻ. 143എച്ച്​.പിയും 250എൻ.എം ടോർക്കുമുള്ള 1.5ലിറ്റർ ടർബൊ പെട്രോളാണ്​ അടുത്തത്​. ഇതിൽ മാനുവൽ ഗിയർബോക്​സില്ല. ആറ്​ സ്​പീഡ്​ ഡ്യൂവൽ ക്ലച്ച്​ ഒാ​േട്ടാ ട്രാൻസ്​മിഷനാണ്​ ഉൾ​െപ്പത്തെിയിരിക്കുന്നത്​. മറ്റൊരു ഒാപ്​ഷൻ ഹൈ​ബ്രിഡ്​ എഞ്ചിനാണ്​. പെട്രോൾ എഞ്ചിനിൽ 48 വാട്ട്​ മോ​േട്ടാർ കൂട്ടിച്ചേർത്ത സംവിധാനമാണിത്​. ഇതിൽ ആറ്​ സ്​പീഡ്​ ഗിയർബോക്​സാണുള്ളത്​. 


മൂന്ന്​ നിരയിൽ ആറ്​ സീറ്റുകൾ


ഹെക്​ടർ പ്ലസിൽ മൂന്ന്​ നിരയായി ആറ്​ സീറ്റുകളാണുള്ളത്​. മുന്നിലും മധ്യനിരയിലും ക്യാപ്​ടൻ സീറ്റുകളാണ്​ നൽകിയിരിക്കുന്നത്​. അടുത്തതായി മധ്യനിരയിൽ മൂന്ന്​ സീറ്റുള്ള സെവൻ സീറ്ററും പുറത്തിറക്കുമെന്നാണ്​ വിവരം. ഉയർന്ന മോഡലിൽ എൽ.ഇ.ഡി ലൈറ്റുകളുടെ ആധിക്യമുണ്ട്​. ഹെഡ്​ലൈറ്റ്​, ടെയിൽ ലൈറ്റ്​, ഫോഗ്​ ലാമ്പ്​, ഡെ ടൈം റണ്ണിങ്ങ്​ ലാമ്പ്​ എന്നിവയെല്ലാം എൽ.ഇ.ഡിയാണ്​.

16ഇഞ്ച്​ ഡ്യൂവൽ ടോൺ അലോയ്​, ലെതർ അ​പ്​ഹോൾസറി, എട്ട്​ നിറമുള്ള ആംബിയൻസ്​ ലൈറ്റ്​, 10.4 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ, ഇൻഫിനിറ്റി സൗണ്ട്​ സിസ്​റ്റം, പനോരമിക്​ സൺറൂഫ്, എം.ജിയുടെ ​െഎ സ്​മാർട്ട്​ കണക്​ടഡ്​ ടെക്​നോളജി എന്നിവയെല്ലാം ഹെക്​ടർ പ്ലസിലുമുണ്ട്​. ​

 
സുരക്ഷ
ഉയർന്ന മോഡലിൽ ആറ്​ എയർബാഗുകളുടെ സുരക്ഷ ലഭിക്കും. എ.ബി.എസ്​, ഇ.ബി.​ഡി ബ്രേക്ക്​ അസിസ്​റ്റ്​, ഇ.എസ്​.സി, ട്രാക്​ഷൻ കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളെല്ലാമുണ്ട്​. ടയർ പ്രഷർ മോനിറ്റർ, ഹിൽ ഹോൾഡ്​ അസിസ്​റ്റ്​, 360 ഡിഗ്രി പാർക്കിങ്ങ്​ കാമറ, മുന്നിലും പിന്നിലും പാർക്കിങ്ങ്​ സെൻസറുകൾ തുടങ്ങി ആധുനിക സംവിധാനങ്ങളുമുണ്ട്​.

ഹെക്​റിൽ ഇല്ലാത്ത ഒരു കൂട്ടിച്ചേർക്കൽ പ്ലസിലുണ്ട്​. ഉള്ളിൽ സെപ്പിയ ബ്രൗൺ ലെതർ അപ്​ഹോൾസറിയാണ്​ നൽകിയിരിക്കുന്നത്​. സാധാരണ ഹെക്​ടറിന്​ ബ്ലാക്ക്​ ഇൻറീരിയറാണുള്ളത്​. സ്​റ്റാറി സകൈ ബ്ലൂ, ഗ്ലെയ്​സ്​ റെഡ്​​, ബർഗണ്ടി റെഡ്​, സ്​റ്റാറി ബ്ലാക്ക്​, കാൻഡി വൈറ്റ്​്​ അറോറ സിൽവർ എന്നിങ്ങനെ ആറ്​ നിറങ്ങളിൽ വാഹനം വരുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobile
News Summary - MG Hector Plus bookings open, variants revealed
Next Story