Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightമാരുതിയുടെ ഭാരവാഹകൻ

മാരുതിയുടെ ഭാരവാഹകൻ

text_fields
bookmark_border
Maruti-Suzuki-Super-Carry
cancel

മാരുതിയുടെ വാഹനത്തിന്​ എന്തൊക്കെ ചെയ്യാനാകും. ഇൗ ​േചാദ്യത്തി​ന്​ വൈവിധ്യപൂർണമായ ഉത്തരം ഒരാളും പ്രതീക്ഷിക്കുന്നില്ല. കാരണം, ആളെ കയറ്റുക എന്നതാണ്​ മാരുതിക്ക്​ ആകെ അറിയാവുന്ന പണിയെന്ന്​ സാമാന്യ ധാരണയുണ്ട്​. ഇതേ ചോദ്യം ടാറ്റയെപറ്റി വന്നാൽ സ്​ഥിതി വ്യത്യസ്​തമാകും. ആളെ കയറ്റുകയും ഭാരം വഹിക്കുകയും യുദ്ധത്തിൽ പോരാടുകയും ഒക്കെ ചെയ്യുന്ന വാഹനങ്ങൾ ടാറ്റ നിർമിക്കുന്നുണ്ട്​. 2017 ജൂലൈയിലെ കണക്കെടുത്താൽ മാരുതി സുസുക്കി വിൽപനയിൽ സ്​ഥായിയായ വളർച്ചയാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​.

2016 ജൂലൈയുമായി താരതമ്യ​െപ്പടുത്തിയാൽ 20.6 ശതമാനത്തി​​െൻറ വമ്പൻ വളർച്ചയാണ്​ 2017ൽ കമ്പനിക്കുണ്ടായത്​​. മാരുതിയുടെ ജനപ്രിയ ഉൽപന്നങ്ങളിലെ ചെറുകാറുകളായ ആൾ​േട്ടാ, വാഗൺ ആർ, മധ്യനിരയിലെ ബലേനൊ, സ്വിഫ്​റ്റ്, റിറ്റ്​സ്​, ഇഗ്​നിസ്​, ഡിസയർ, സെലേറിയോ വലിയ സെഡനായ സിയാസ്​, വാനുകളായ ഒമ്​നി, ഇക്കോ ഭാരം വഹിക്കുന്ന സൂപ്പർ കാരി തുടങ്ങിയവയെല്ലാം വിൽപനയിൽ വളർച്ച രേഖപ്പെടുത്തി.

super carry interior

വായന നിർത്തിയിട്ട്​ ഒന്നുകൂടി മുകളിലേക്ക്​ പോയാൽ അവസാനമായി ഒരു സാധനത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്​ ശ്രദ്ധയിൽപ്പെടും. സൂപ്പർ കാരി എന്നാണ്​ ഇൗ നിർമിതിയുടെ പേര്​. മാരുതിയ​ുമായി ചേർത്തുവെച്ചാൽ അൽപം കൗതുകമുണ്ടാക്കുന്ന വാഹനമാണിത്​. 2016 മുതൽ കമ്പനി സൂപ്പർ കാരി വിൽക്കുന്നുണ്ട്​. 2016 ജൂലൈയിൽ വിൽപന 14 എണ്ണം മാത്രമായിരുന്നു. ഒരുവർഷം പിന്നിട്ടപ്പോൾ 703 ആയി വർധിച്ചു. എന്താണ്​ ഇൗ അപൂർവ ജനുസ്സി​​െൻറ പ്രത്യേകത. സൂപ്പർ കാരിയെ മനസ്സിലാക്കാൻ അതേപോലുള്ള വാഹനത്തെപ്പറ്റി പറയുന്നതാണ്​ നല്ലത്​.

സാമ്യമുള്ളത്​ സാമ്യമുള്ളതിനെ തിരിച്ചറിയും എന്നാണല്ലോ പ്രമാണം. മഹീന്ദ്ര മാക്​സിമൊ, ഫോഴ്​സ്​ ട്രംബ്​, ടാറ്റ എയ്​സ്​ തുടങ്ങിയവയെപ്പോലെ ചെറിയ രീതിയിൽ ഭാരംവഹിക്കുന്ന വാഹനമാണ്​ സൂപ്പർ കാരി. രൂപവും ഏതാണ്ട്​ ഇവയോട്​ ചേർന്നുനിൽക്കും. എയ്​സോ മാക്​സിമോയോ പോലെ അത്ര ആകാര വടിവുള്ളവനല്ല സൂപ്പർ കാരി. മുന്നിൽനിന്ന്​ നോക്കിയാൽ വാ തുറന്ന്​ നിൽക്കുന്ന ഏതോ ജന്തുവിനെ അനുസ്​മരിപ്പിക്കും. 3800 എം.എം നീളവും 1562 എം.എം വീതിയുമുണ്ട്​. 160 എം.എം ആണ്​ ഗ്രൗണ്ട്​ ക്ലിയറൻസ്​. ഉള്ളിലെത്തിയാൽ സാധനങ്ങൾ സൂക്ഷിക്കാനുള്ള ഇടങ്ങളുടെ ധാരാളിത്തമാണ്​ ആദ്യം ശ്രദ്ധയിൽപ്പെടുക. രണ്ടുപേർക്ക്​ സുഖമായിരിക്കാം. കോ ഡ്രൈവർ സീറ്റ്​ വിശാലമാണ്​. 

മാരുതിയുടെ രണ്ട്​ സിലിണ്ടർ 793 സി.സി ഡീസൽ എൻജിനാണ്​ സൂപ്പറിന്​ കരുത്ത്​ നൽകുന്നത്​. മാരുതി സ്വന്തമായി നിർമിച്ച ആദ്യ ഡീസൽ എൻജിനാണിത്​ (ഫിയറ്റി​​െൻറ ഡി.ഡി.​െഎ.എസ്​ മൾട്ടിജെറ്റ്​ ഡീസൽ എൻജിൻ ​െവച്ചാണല്ലോ മാരുതിയുടെ കളിമുഴുവനും). 3500 ആർ.പി.എമ്മിൽ 35 ബി.എച്ച്​.പി കരുത്തും 200 ആർ.പി.എമ്മിൽ 75എൻ.എം ടോർക്കും എൻജിൻ ഉൽപാദിപ്പിക്കും. അഞ്ച്​ സ്​പീഡ്​ മാനുവൽ ഗിയർബോക്​സാണ്​. 80 കിലോമീറ്റർ ആണ്​​ പരമാവധി വേഗം. 22.3 കി​േലാമീറ്റർ എന്ന മെച്ചപ്പെട്ട ഇന്ധനക്ഷമതയും നൽകും. ഭാരംവഹിക്കലാണ്​ പ്രധാന ജോലിയെന്നതിനാൽ എത്ര കിലോ വരെ കയറ്റാനാകും എന്നത്​ ഏറെ പ്രാധാന്യമുള്ളതാണ്​. കമ്പനി പറയുന്നത്​ 740 കിലോഗ്രാം സാധനംവരെ സൂപ്പർ കാരി ചുമക്കുമെന്നാണ്​.  വില 4.03 ലക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsMaruthiSuper CarryLCV
News Summary - Maruti Super Carry vehicle-Hotwheels
Next Story