വലിച്ചു നീട്ടിയ ടി.യു.വി

ടി. ഷബീർ
15:53 PM
26/06/2018
Mahindra-TUV300-PLUS

എന്താണ്​ മഹീന്ദ്രയുടെ യു.എസ്​.പി(യുനിക്​ സെല്ലിങ് പ്രൊപ്പർട്ടി). തദ്ദേശീയൻ എന്നൊരു പരിഗണന ഇന്ത്യയിൽ മഹീന്ദ്രക്ക്​ ഉപഭോക്​താക്കൾ നൽകുന്നുണ്ട്​. അതുമാത്രം കൊണ്ട്​ ഒരു വാഹന കമ്പനിക്ക്​ ദീർഘകാലം പിടിച്ച്​ നിൽക്കാനാവില്ല. മുടക്കുന്ന പണത്തിന്​ നൽകുന്ന അധികമൂല്യമാണ്​ മഹീന്ദ്രയുടെ യഥാർഥ യു.എസ്​.പി ടാറ്റയിൽനിന്ന്​ വ്യത്യസ്​തമായി മാരുതിയോട്​ നേരിട്ട്​ മത്സരിക്കാൻ നിൽക്കാതെ തങ്ങളുടേതായ സർഗാത്മകത വാഹനങ്ങളിൽ കൊണ്ടുവന്ന്​ കച്ചവടത്തിൽ ആധിപത്യം ചെലുത്തുകയാണ്​ ആനന്ദ് മഹീന്ദ്രയുടെ കുട്ടികൾ ചെയ്യുന്നത്​. കാണുേമ്പാൾ വിചിത്രമെന്ന്​ തോന്നാവുന്നതും ഏത്​ വിഭാഗത്തിൽപെടുത്തുമെന്ന്​ സംശയം തോന്നുന്നതുമായ വാഹനങ്ങളും കമ്പനി ഇറക്കാറുണ്ട്​. കെ.യു.വി വൺ ഡബിൾ ഒ, വെരിറ്റൊവൈബ്​, സുപ്രോ തുടങ്ങിയവയൊ​െക്ക ഇത്തരം സൃഷ്​ടികളാണ്​. ഇൗ നിരയിലേക്കാണ്​ ടി.യു.വി ത്രീ ഡബിൾ ഒ പ്ലസ്​ വരുന്നത്​.  

മിനി എസ്​.യു.വിയെന്നൊക്കെ വിളിക്കാവുന്ന ടി.യു.വിയുടെ വലിച്ചു നീട്ടിയ വാഹനമാണിത്​. കഷ്​ടിച്ച്​ ഏഴു​േപർക്ക്​ ഇരിക്കാവുന്ന ടി.യു.വിയെ ഒമ്പതുപേർക്ക്​ കയറാവുന്ന ജ​േമ്പാ വാഹനമാക്കി മാറ്റുകയാണ്​ മഹീന്ദ്ര ചെയ്​തത്​. വലുപ്പം കൂടു​േമ്പാൾ മറ്റുചിലകാര്യങ്ങളിലും മാറ്റമുണ്ട്​. പി ഫോർ, പി സിക്​സ്​, പി എയ്​റ്റ്​ എന്നിങ്ങനെ മൂന്ന്​ വേരിയൻറുകളാണ്​ ടി.യു.വി പ്ലസിനുള്ളത്​. 9.47ലക്ഷം മുതൽ 10.86 വരെയാണ് വില. 2.2ലിറ്റർ, നാല്​ സിലിണ്ടർ, ടർബൊ ഡീസൽ എൻജിനെ എം ഹോക്ക്​ 120ഡി എന്നാണ്​ വിളിക്കുന്നത്​. ഇൗ എൻജിൻ 120 ബി.എച്ച്​.പി കരുത്തും 280എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. ​മൈക്രാ ഹൈബ്രിഡ്​ ടെക്​നോളജിയിൽ വരുന്ന എൻജിനിൽ ആറ്​ സ്​പീഡ്​ ഗിയർബോക്​സാണുള്ളത്​.

ബ്രേക്ക്​ പവറിനെ എൻജിൻ കരുത്താക്കി മാറ്റാനുള്ള സാ​േങ്കതികതയും ഒരു എക്കോ മോഡും നൽകിയിട്ടുണ്ട്​. രൂപത്തിൽ അൽപം നീണ്ട ടി.യു.വിയുടെ ചതുര വടിവ്​ തന്നെയാണ്​ പ്ലസിനും​. പിന്നിൽ സ്​പെയർ വീലുകൂടി വരു​േമ്പാൾ വലിയൊരു വാഹനമായി പ്ലസ്​ മാറും.  കുറഞ്ഞ വേരിയൻറായ പി ഫോറിൽ പവർ വിൻഡോകൾ, മാനുവൽ എ.സി, ടിൽറ്റ് ചെയ്യാവുന്ന സ്​റ്റിയറിങ്ങ്​ വീൽ തുടങ്ങിയവയൊക്കെ വരും. രണ്ടാമത്തെ വേരിയൻറിൽ മുന്നിലെ ഇരട്ട എയർബാഗ്​, എ.ബി.എസ്​ ഇ.ബി.ഡി, ബോഡി കളേർഡ്​ ബമ്പർ-ഗ്രില്ല്​-ഹാൻഡിൽ-റിയർവ്യൂമിറർ, ഫാബ്രിക്​ അപ്​ഹോൾസറി എന്നിവയുമുണ്ട്​.

ഏറ്റവും ഉയർന്ന മോഡലായ പി എയ്​റ്റിൽ ക്രോം ഗ്രില്ല്​​, ഫോഗ്​ലാമ്പ്​, 16 ഇഞ്ച്​ അലോയ്​ വീലുകൾ, ലെതർ അപ്പോൾസറി, ഏഴ്​ ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടൈൻമ​​െൻറ്​ സിസ്​റ്റം, നാല്​ സ്​പീക്കറും രണ്ട്​ ട്യൂട്ടറും ഉൾപ്പെടുന്ന മ്യൂസിക്​ സിസ്​റ്റം, റിവേഴ്​സ്​ കാമറയും സെൻസറുകളും, സ്​റ്റിയറിങ്ങിലെ നിയന്ത്രണങ്ങൾ, കീലെസ്സ്​ സ്​റ്റാർട്ടിങ്​​, ഉയരം നിയന്ത്രിക്കാവുന്ന സീറ്റുകൾ തുടങ്ങി അനേകം പ്രത്യേകതകളുണ്ട്​. നിലവിൽ ഏറ്റവും പിന്നിൽ രണ്ടുപേർ മുഖാമുഖം നോക്കിയിരിക്കുന്ന വാഹനമാണ്​ ടി.യു.വി. പ്ലസിലെത്തിയാൽ ഇൗ രണ്ട്​ സീറ്റുകൾ കു​േറക്കൂടി നീട്ടിയെടുത്തിരിക്കുന്നു. ഇപ്പോഴതിൽ നാലുപേർക്ക്​ ഇരിക്കാം. ഇപ്പോഴും ഒമ്പതുപേർ കേറിയാൽ ഇടുക്കമുള്ള വാഹനമാണ്​ ടി.യു.വി പ്ലസ്​. മാരുതി ബ്രെസ്സയുടെ വിലക്ക്​ ഒമ്പതുപേർ കേറുന്ന വാഹനം എന്നത്​ തന്നെയാണ്​ പ്രത്യേകത. 

Loading...
COMMENTS