Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightജാവ...മോജോ...എന്തോ...

ജാവ...മോജോ...എന്തോ എവിടെയൊ ഒരു ബന്ധം തോന്നുന്നില്ലേ?

text_fields
bookmark_border
ജാവ...മോജോ...എന്തോ എവിടെയൊ ഒരു ബന്ധം തോന്നുന്നില്ലേ?
cancel

ഹീന്ദ്രക്ക്​ മോജോ എന്നൊരു ബൈക്കു​ണ്ടെന്ന്​ പറഞ്ഞാൽ അധികമാരും അറിയില്ല. പക്ഷെ സംഗതി സത്യമാണ്​. 2015ലാണ്​ മോജോയെ മഹീന്ദ്ര ആദ്യമായി അവതരിപ്പിച്ചത്​. അഡ്വഞ്ചർ ടൂറർ വിഭാഗത്തിലായിരുന്നു മോജോയുടെ വരവ്​. ജീപ്പ​ും കാറുമൊക്കെ ഉണ്ടാക്കി വിജയിപ്പിച്ച സ്​ഥിതിക്ക്​ ബൈക്കെന്നാൽ നിസാരമാണെന്നായിരുന്നു മഹീന്ദ്രയുടെ കണക്കുകൂട്ടൽ.

എന്നാൽ സംഗതി അത്ര എളുപ്പമായിരുന്നില്ല. മോജോ തെറ്റിയും തെറിച്ചും കുറച്ചെണ്ണം വിറ്റു എന്നല്ലാതെ വലിയ ഒാളമൊന്നും ഉണ്ടാക്കിയില്ല. ഇൗ സമയത്താണ്​ മഹീന്ദ്രക്ക്​ പുതിയൊരു ബുദ്ധി ഉദിച്ചത്​. ഇനിയിപ്പൊ ഒരു ബൈക്കുണ്ടാക്കി പേരും പ്രശസ്​തിയും പിടിച്ചുപറ്റുന്നതൊക്കെ മിനക്കേടാണ്​. പകരം പേരും പ്രശസ്​തിയുമുള്ള ഒരു തറവാട്​ വാങ്ങി അതി​​െൻറ പേരിൽ കുറച്ച്​ ബൈക്ക്​ ഉണ്ടക്കി വിൽക്കാം എന്നതായിരുന്നു പുതിയ ​െ എഡിയ. അങ്ങിനെയാണ്​ ജാവ ബൈക്ക്​ പിറക്കുന്നത്​.

സംഗതി മഹീന്ദ്ര വിചാരിച്ചത്​ തന്നെ നടന്നു. ജാവ ആളുകൾ ക്യൂ നിന്ന്​ വാങ്ങാൻ ത​ുടങ്ങി. പണ്ട്​ മോജോയിൽ പിടിപ്പിച്ചിരുന്ന എഞ്ചിനും കുറേ പാർട്​സുകളും തന്നെയായിരുന്നു ജാവയിലും ഉള്ളത്​. പക്ഷെ പേരി​​െൻറ ഒരു പവറുണ്ട​െല്ലാ, അതങ്ങ്​ ഏറ്റു. ജാവ വന്നെങ്കിലും മോ​​ജോയെ മഹീന്ദ്ര ഉപേക്ഷിച്ചിട്ടില്ല. 2020 ഏപ്രിലിൽ പരിഷ്​കരിച്ച ജാവ നിരത്തിലെത്തിക്കാനിരുന്നതാണ്​. അപ്പോഴാണ്​ ബി.എസ്​.സിക്​സ്​ കുരുക്ക്​ വരുന്നത്​. പുറത്തിറക്കൽ പിന്നോം നീണ്ടു. ഇപ്പോഴിതാ മോജോ 300 എ.ബി.എസ്​ പുറത്തിറങ്ങിയിരിക്കുന്നു.

ബി.എസ്​ സിക്​സ്​ എഞ്ചിനും പിടിപ്പിച്ച്​ പുതിയ നിറങ്ങളുമൊക്കെയാണ്​ ഇപ്പോഴത്തെ വരവ്​.വില 1.99 ലക്ഷം. രൂപഭാവങ്ങളിൽ പഴയതിൽ നിന്ന്​ വലിയ മാറ്റമൊന്നും ബൈക്കിനില്ല. റൂബി ബ്ലാക്ക്​, ബ്ലാക്ക്​ പേൾ, ഗാർനെറ്റ്​ ബ്ലാക്ക്​, റെഡ്​ അഗേറ്റ്​ എന്നീ നിറങ്ങളിൽ വാഹനം ലഭിക്കും. ഇരട്ട ഹെഡ്​ലാംബ്​, 21 ലിറ്റർ ഇന്ധന ടാങ്ക്​, അലോയ്​ വീലുകൾ, സെമി ഡിജിറ്റൽ ഇൻസ്​ട്രുമ​െൻറ്​ ക്ലസ്​റ്റർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്​.

എക്​സ്​.ടി എന്ന ഒറ്റ വേരിയൻറിലാണ്​ ബൈക്ക്​ വരുന്നത്​. 295 സി.സി, സിംഗിൾ സിലിണ്ടർ എഞ്ചിൻ 7,​500 ആർ.പി.എമ്മിൽ 26 എച്ച്​.പി കരുത്തും 5,500 ആർ.പി.എമ്മിൽ 28 എൻ.എം ടോർക്കും​ ഉൽപ്പാദിപ്പിക്കും.  ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​. മുന്നിൽ ടെലിസ്​കോപിക്കും പിന്നിൽ മോണോകോക്കുമാണ്​ സസ്​പൻഷൻ. ഡ്യൂവൽ ചാനൽ എ.ബി.എസ്​ സംവിധാനവുമുണ്ട്​.

സുസുക്കി ഗിഗ്​സർ 250, ബജാജ്​ ഡോമിനർ 250,യമഹ എഫ്​.ഇസഡ്​ 25,കെ.ടി.എം ഡ്യൂക്ക്​ 250, ബെനല്ലി ലിയോസിനൊ 250 തുടങ്ങിയവയാണ്​ എതിരാളികൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MahindraautomobileBS6
News Summary - Mahindra Mojo 300 ABS BS6 Launched In India; Priced At ₹ 1.99 Lakh
Next Story