മോദി പറന്നത് ഹെലികോപ്ടറിൽ; ചൈനീസ് കാറിൽ ഷീ ജിങ് പിങ്
text_fieldsചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അനൗപചാരിക ഉച്ചേകാടിക്കെത്തിയ ചൈനീസ് പ്രസിഡൻറ് സഞ്ചരിച്ചത് കാറിൽ. ചെന്നൈയിൽ നിന്ന് മഹാബലിപുരത്തേക്ക് ചൈനീസ് കമ്പനിയായ ഹോൻകേയുടെ കാറിലായിരുന്നു ഷീ ജിങ് പിങ്ങിൻെറ യാത്ര. എന്നാൽ, നേരത്തെ തന്നെ ചെന്നൈയിലെത്തിയ മോദി ഹെലികോപ്ടറിലാണ് മഹാബലിപുരത്തേക്ക് നീങ്ങിയത്.
ചെന്നൈയിൽ നിന്ന് മഹാബലിപുരത്തേക്ക് 57 കിലോ മീറ്റർ ദൂരമാണുള്ളത്. ഈ ദുരമത്രയും കാറിലാണ് ചൈനീസ് പ്രസിഡൻറ് സഞ്ചരിച്ചത്. ഷീ ജിങ് പിങ്ങിൻെറ സന്ദർശനത്തിൻെറ ഭാഗമായി പ്രത്യേക വിമാനത്തിൽ കാർ ഇന്ത്യയിലെത്തിക്കുകയായിരുന്നു.
ഷീ സഞ്ചരിച്ച കാറിനും പ്രത്യേകതകൾ ഏറെയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ മാവോ സേ തുങ്ങും ഇതേ കമ്പനിയുടെ കാറുകളാണ് ഉപയോഗിച്ചിരുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളെല്ലാം ഹോൻകേയുടെ കാറുകളാണ് ഉപയോഗിക്കാറുള്ളത്. ചുവന്ന പതാകയെന്നാണ് ചൈനീസ് ഭാഷയിൽ ഹോൻകേയുടെ അർഥം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
