Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഇനി ക്ലച്ച്​...

ഇനി ക്ലച്ച്​ ചവിട്ടാതെയും ഗിയർ മാറ്റാം; പുതിയ സാ​ങ്കേതികവിദ്യയുമായി ഹ്യൂണ്ടായ്​

text_fields
bookmark_border
ഇനി ക്ലച്ച്​ ചവിട്ടാതെയും ഗിയർ മാറ്റാം; പുതിയ സാ​ങ്കേതികവിദ്യയുമായി ഹ്യൂണ്ടായ്​
cancel

പുതിയൊരു ഗിയർ സംവിധാനവുമായി ഹ്യൂണ്ടായ്​ രംഗത്ത്​. കോംപാക്​ട് മിനി എസ്​.യു.വിയായ വെന്യുവിലാണ്​ ഇൻറലിജൻറ്​ മാനുവൽ ട്രാൻസ്​മിഷൻ അഥവാ ഐ.എം.ടി എന്ന്​ പേരിട്ട പുതിയ സംവിധാനം അവതരിപ്പിക്കുക. ക്ലച്ച്​ ചവിട്ടാതെ തന്നെ ഗിയർ മാറ്റാമെന്നതാണ്​ ഈ സംവിധാനത്തി​​​െൻറ പ്രത്യേകത. ഫസ്​റ്റ്​ ഇൻ ഇൻഡസ്​ട്രി അഥവാ വാഹന വ്യവസായത്തിലാദ്യം എന്ന അവകാശവാദവുമായാണ്​ ഹ്യൂണ്ടായ്​ ഐ.എം.ടി സംവിധാനത്തെ ഉപഭോക്​താക്കളിലെത്തിക്കുന്നത്​.

വെന്യുവിലെ 120 എച്ച്​.പി 1.0ലിറ്റർ ​ഡയറക്​ട്​ ഇൻജക്​ഷൻ ടർബൊ പെട്രോൾ എഞ്ചിനിലാണ്​ ഗിയർബോക്​സ്​ ഇണക്കിച്ചേർക്കുക. ​മാനുവൽ, ഓ​ട്ടോമാറ്റിക്​ ഗിയർബോക്​സുകളുടെ ശക്​തി ഒരുപോലെ ലഭിക്കുമെന്നതാണ്​ പുതിയ ഗിയർബോക്​സി​​​െൻറ പ്രത്യേകത. മാനുവൽ ഗിയർബോക്​സിൽ ഗിയർ മാറ്റം സംബന്ധിച്ച പൂർണ്ണ തീരുമാനം എടുക്കുന്നത്​ ​ൈഡ്രവറാണ്​. എന്നാൽ പുതിയ വെന്യുവിൽ ഗിയർ ലിവറിൽ ഇൻറൻഷൻ സെൻസർ ഉൾപ്പെടുത്തിയിട്ടുണ്ട്​. സെൻസർ ട്രാൻസ്​മിഷൻ കൺട്രോൾ യൂനിറ്റിലേക്ക്​ നൽകുന്ന വിവരങ്ങൾക്കനുസരിച്ചാണ്​ ഗിയർമാറ്റം തീരുമാനിക്കുന്നത്​. 


ഗുണഫലങ്ങൾ
1. ക്ലച്ച്​ പെഡലി​​​െൻറ ഉപയോഗം പൂർണമായും ഒഴിവാക്കാനാകും. ഇത്​ സിറ്റി ട്രാഫിക്കിൽ വലിയ അനുഗ്രഹമായിരിക്കും.
2. ഗിയർ മാറ്റി ഓടിക്കുന്നതിലെ ആഹ്ലാദം നിലനിർത്തും.
3. ഇന്ധനക്ഷമത മാനുവലിലേതുപോലെ മികച്ച രീതിയിൽ ലഭിക്കും.
നിലവിൽ എസ്​, എസ്​.എക്​സ്​, എ​സ്​.എക്​സ,(ഒ) ​എന്നീ മൂന്ന്​ വേരിയൻറുകളാണ്​ വെന്യു മാനുവലിലുള്ളത്​. ഇതിൽ മധ്യനിരയിലാകും ​െഎ.എം.ടി ഗിയർബോക്​സ്​ വരിക. 10 ലക്ഷത്തിനും 11 ലക്ഷത്തിനും ഇടയിലായിരിക്കും വിലയെന്നാണ്​ പ്രതീക്ഷ. ഉടൻ പുറത്തിറങ്ങുന്ന കിയ സോണറ്റിലും ഈ ഗിയർബോക്​സ്​ പരീക്ഷിക്കുമെന്നാണ്​ ലഭിക്കുന്ന വിവരം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileVenue
News Summary - Hyundai Venue to get clutchless manual transmission in July 2020
Next Story