Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഎ.ബി.എസ്​ ബെക്കുകളുടെ...

എ.ബി.എസ്​ ബെക്കുകളുടെ രക്ഷകനാകുന്നതെങ്ങനെ?-Video

text_fields
bookmark_border
abs
cancel

വാഹനങ്ങളുടെ ബ്രേക്കിങ്​ കൂടുതൽ കാര്യക്ഷമമാക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ്​ എ.ബി.എസ്​. ഹൈവേ യാത്രിക​​​​െൻറ രക്ഷക്ക്​ എ.ബി.എസ്​ എത്തുന്നതി​​​​െൻറ വിഡിയോയാണ്​ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്​. മേഘാലയയിലാണ്​ സംഭവമുണ്ടായത്​. ​മഴയിൽ കുതിർന്ന റോഡിലുടെ എ.ബി.എസ്​ ഉള്ള ഡ്യൂക്കും ഇല്ലാത്ത പൾസറും സഞ്ചരിക്കുന്നു. പെ​െട്ടന്ന്​ പൾസർ റോഡിൽ​ തെന്നി വീഴുന്നു. പിന്നിലെത്തിയ ഡ്യൂക്ക്​ പൾസർ യാത്രികനെ ഇടിക്കാതിരിക്കാൻ കാരണം എ.ബി.എസ്​ ഉപയോഗിച്ചുള്ള കാര്യക്ഷമമായ ബ്രേക്കിങ്​ ആണെന്ന്​ വിഡിയോ തെളിയിക്കുന്നു.

വാഹനങ്ങൾ സഡൻ ബ്രേക്കിടു​േമ്പാൾ ബ്രേക്കി​​​​െൻറ പ്രവർത്തനം മൂലം ടയറുകളുടെ കറക്കം നിൽക്കും. എന്നാൽ വാഹനം നിൽക്കണമെന്നില്ല. ഇത്തരത്തിൽ നിൽക്കാത്ത വാഹനം തെന്നി നീങ്ങി അപകടങ്ങൾ സൃഷ്​ടിക്കും. അതുപോലെ പെ​െട്ടന്ന്​ ബ്രേക്ക്​ ചെയ്യു​േമ്പാൾ വാഹനത്തി​​​​െൻറ നിയന്ത്രണം നഷ്​ടമാകാനും സാധ്യതയുണ്ട്​. എ.ബി.എസ്​ ടയറി​​​​െൻറ ചലനം പൂർണമായി നിലക്കുന്നത്​ തടഞ്ഞ്​ മെച്ചപ്പെട്ട സ്​റ്റിയറിങ്​ നിയന്ത്രണം ഉറപ്പാക്കുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilektm dukemalayalam newsABSBajaj pulserAccident News
News Summary - How abs saved life-Hotwheels
Next Story