Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഇന്ധന പമ്പിലെ തകരാർ;...

ഇന്ധന പമ്പിലെ തകരാർ; ഏഴ്​ മോഡലുകൾ തിരിച്ചുവിളിച്ച്​ ഹോണ്ട

text_fields
bookmark_border
HONDA-BRIO
cancel

ഇന്ധന പമ്പിലെ തകരാർ പരിഹരിക്കാൻ ‘ഹോണ്ട കാർസ്​ ഇന്ത്യ’ഏഴ്​ മോഡലുകൾ തിരിച്ചുവിളിക്കുന്നു. ​2018ൽ നിർമിച്ച ബ്രിയോ, അമേസ്​, സിറ്റി, ജാസ്​, ഡബ്ല്യു.ആർ.വി, സി.ആർ.വി എന്നീ വാഹനങ്ങളാണ്​ തിരിച്ചുവിളിക്കുന്നത്​. 65,651 കാറുകളാണ്​ ഈ കാലയളവിൽ ഹോണ്ട നിർമിച്ചത്​.

ഫ്യുവൽ പമ്പ​ിലെ തകരാറ്​ കാരണം എൻജിൻ നിലക്കാനും സ്​റ്റാർട്ടാകാതിരിക്കാനുമുള്ള സാധ്യതയുണ്ട്​. ഇതിനാലാണ്​ തിരിച്ചുവിളിക്കുന്നത്​. 32,498 അമേസ്​, 16,434 സിറ്റി, 7500 ജാസ്​, 7057 ഡബ്ല്യു.ആർ.വി, 1622 ബി.ആർ.വി, 360 ബ്രിയോ, 180 സി.ആർ.വി എന്നിവയാണ്​ തിരിച്ചുവിളിക്കുക.

ജൂൺ 20 മുതൽ ഇന്ധന പമ്പ്​ കമ്പനി സൗജന്യമായി മാറ്റിനൽകും. ഇതുസംബന്ധിച്ച വിവരം വാഹന ഉപഭോക്​താക്കളെ കമ്പനി അധികൃതർ അറിയിക്കും. ഹോണ്ടയുടെ വെബ്​സൈറ്റിൽ കയറി 17 അക്ക ആൽഫ-ന്യൂമെറിക്ക്​ വെഹിക്കിൾ ഐഡൻറിഫിക്കേഷൻ നമ്പർ നൽകിയാൽ വാഹനത്തിന്​​ പരിശോധന ആവശ്യമാണോയെന്ന്​ തിരിച്ചറിയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hondaautomobilejazzCRVCityWRVAmazeBrio
News Summary - Honda recalls 7 models over faulty fuel pump - hotwheels
Next Story