പുതുതലമുറ ഗ്രാൻഡ്​ ഐ 10 ആഗസ്​റ്റിൽ വിപണിയിലേക്ക്​

20:44 PM
24/07/2019
hyundai-grand-i10

ഹ്യുണ്ടായിയുടെ പുതുതലമുറ ഗ്രാൻഡ്​ ഐ 10 ആഗസ്​റ്റിൽ ഇന്ത്യൻ വിപണിയിലെത്തു​െമന്ന്​ റിപ്പോർട്ട്​. സെപ്​റ്റംബറിൽ ഫ്രാങ്ക്​ഫർട്ട്​ മോ​ട്ടോർ ഷോയിൽ മോഡൽ അവതരിക്കുമെന്നായിരുന്നു നേര​ത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ആഗോള അവതരണത്തിന്​ മുമ്പായി ഇന്ത്യയിൽ ​ഗ്രാൻഡ്​ ഐ 10 എത്തുമെന്നാണ്​ സൂചന. ഉത്സവ സീസണിന്​ മുന്നോടിയായി മോഡൽ ഇന്ത്യയിലെത്തിക്കാനാണ്​ ഹ്യുണ്ടായ്​ നീക്കം നടത്തുന്നത്​. 

നിലവിലുള്ള എൻജിനുകൾ തന്നെ പുതിയ മോഡലിലും തുടരും. അധികമായി ടർബോചാർജ്​ഡ്​ ജി.ഡി.ഐ എൻജിൻ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്​. ഡി.സി.ടിയായിരിക്കും പുതിയ മോഡലിലെ ട്രാൻസ്​മിഷൻ. 

2019 ജൂലൈ 11ന്​​ മോഡലിൻെറ ടീസർ ഹ്യുണ്ടായ്​ പുറത്ത്​ വിട്ടിരുന്നു. ഷോൾഡർ, റൂഫ്​ ലൈനുകൾ ഉൾക്കൊള്ളുന്ന ഐ 10ൻെറ പിൻവശമാണ്​ ടീസറിലൂടെ പുറത്ത്​ വിട്ടത്​​. കൂടുതൽ ലെഗ്​ റൂം ലഭിക്കുന്നതിൻെറ ഭാഗമായി നീളവും വീൽബേസും ഗ്രാൻഡ്​ ഐ 10ൽ ഉയർത്തുമെന്നാണ്​ റിപ്പോർട്ട്​. 

Loading...
COMMENTS