റോയൽ എൻഫീൽഡ് ഏഷ്യൻ മേധാവിയായി ട്രയംഫി​െൻറ എം.ഡി

14:47 PM
03/09/2018
Vimal Sumbly

സുപ്രസിദ്ധ ബൈക്​ നിർമാതാക്കളായ ട്രയംഫി​​െൻറ ഇന്ത്യയിലെ മുൻ മാനേജിങ്​ ഡയറക്ടർ വിമൽ സുംബ്ലി റോയൽ എൻഫീൽഡ്​ ഏഷ്യാ പസഫിക്​ മേധാവിയായി സ്ഥാനമേറ്റു. എൻഫീൽഡി​​െൻറ ഗുരുഗ്രാമിലെ ബിസിനസ്​ ഒാപറേഷൻ നിയന്ത്രിച്ചായിരിക്കും വിമൽ സുംബ്ലിയുടെ അരങ്ങേറ്റം. വൈകാതെ ഏഷ്യ മുഴുവനായുള്ള ചാർജ്​ ഏറ്റെടുക്കാനായി തായ്​ലാൻറിലേക്ക്​ പോകും. വിലകൂടിയ ബൈക്​ നിർമാതാക്കളായ ട്രയംഫ്​ ഇന്ത്യയിൽ വിൽപന തുടങ്ങിയ കാലം തൊട്ട്​ വിമലായിരുന്നു മാനേജിങ്​ ഡയറക്​ടർ.

ഇന്ത്യയിലും മറ്റ്​ ചില ഏഷ്യൻ രാജ്യങ്ങളിലും വെന്നിക്കൊടി പാറിച്ച റോയൽ എൻഫീൽഡിന്​​ ആഗോളതലത്തിൽ കാലുറപ്പിക്കാനാണ്​ വിമൽ അടക്കമുള്ള മൂന്ന്​ ഉന്നത പ്രൊഫൈലുള്ളവരെ നേതൃനിരയിലേക്ക്​ കൊണ്ടുവന്നത്​. നേരത്തെ സ്റ്റാർട്​ സ്​പോർടി​​െൻറ സുധാൻഷുവിനെ ബ്രാൻഡിങ്​ വിഭാഗത്തിലേക്ക്​ നിയമിച്ചിരുന്നു. ട്രയംഫി​​െൻറ യു.കെയിലെ ഡിസൈൻ ഹെഡായ സിമോൻ വാർബർടനെയാണ്​ പ്രൊഡക്​ട്​ ഡെവലപ്​മ​െൻറ്​ മേധാവിയായി കമ്പനിയിലേക്ക്​ എത്തിച്ചത്​​.

Loading...
COMMENTS