ഇനി ഫാസ്​ടാഗ്​​ ഇല്ലെങ്കിൽ പണി പാളും; പുതിയ സംവിധാനം അറിയാം

20:00 PM
20/11/2019
FAST-TAG

ഡിസംബർ ഒന്ന്​ മുതൽ രാജ്യത്തെ ടോൾ പ്ലാസകളിൽ ഫാസ്​ടാഗ്​ നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുകയാണ്​ കേന്ദ്രസർക്കാർ. ഫാസ്​റ്റ്​ടാഗ്​ ഇല്ലാത്ത വാഹനങ്ങളിൽ നിന്ന്​ ഇരട്ടി തുകയാണ്​ ടോളായി ഈടാക്കുക. ടോൾപ്ലാസയിൽ ജീവനക്കാർക്ക് നേരിട്ട്​ ​ പണം നൽകാതെ ഡിജിറ്റിലായി നൽകി കടന്നുപോകാൻ സഹായിക്കുന്ന സംവിധാനമാണ്​ ഫാസ്​റ്റ്​ടാഗ്​. രാജ്യത്തെ 407 ടോൾ പ്ലാസകളിൽ ഫാസ്​റ്റ്​ടാഗ്​ സംവിധാനം നിലവിൽ ലഭ്യമാണ്​. വൈകാതെ എല്ലാ ടോൾ പ്ലാസകളിലും ഫാസ്​റ്റ്​ടാഗ്​ കൊണ്ടു വരുമെന്നാണ്​ കേന്ദ്രസർക്കാർ അറിയിപ്പ്​. 22 ബാങ്കുകളാണ്​ രാജ്യത്ത്​ ഫാസ്​റ്റ്​ടാഗ്​ സേവനം ലഭ്യമാകുന്നത്​. 

എന്താണ്​ ഫാസ്​ടാഗ്​​?
ടോൾബുത്തുകളിലെ ജീവനക്കാർക്ക്​ നേരിട്ട്​ പണം നൽകാതെ പ്രീപെയ്​ഡ്​ ശൈലിയിൽ നൽകി സഞ്ചരിക്കാനുള്ള സംവിധാനമാണ്​ ഫാസ്​ടാഗ്​​. റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ സംവിധാനമാണ്​ ഫാസ്​ടാഗിൽ ഉപയോഗിക്കുന്നത്​. ഇതിനായി ചിപ്പുള്ള ടാഗ്​ വാഹനത്തിൻെറ വിൻഡ്​സ്​ക്രീനിൽ നേരത്തെ തന്നെ പതിപ്പിക്കുന്നു. വാഹനം ടോൾ പ്ലാസകളിലൂടെ കടന്നുപോകു​േമ്പാൾ ആർ.എഫ്​.ഐ.ഡി റീഡ്​ ചെയ്​ത്​  ഫാസ്​ടാഗ്​​ അക്കൗണ്ടിൽ നിന്ന്​ പണമീടാക്കുന്നു. ടോൾ പ്ലാസകളിലെ ഗതാഗത കുരുക്ക്​ ഫാസ്​ടാഗ്​​ ഉപയോഗിക്കുന്നത്​ വഴി കുറക്കാമെന്നാണ്​ കേന്ദ്രസർക്കാർ പ്രധാനമായും കണക്കു കൂട്ടുന്നത്​. കടലാസുരഹിത ഇടപാടുകൾ പ്രോൽസാഹിപ്പിക്കാനും ഫാസ്​ടാഗ്​​ കാരണമാകുമെന്നാണ്​ കണക്കുകൂട്ടൽ.

ഫാസ്​ടാഗ്​ എവിടെ വാങ്ങാം​?
പുതിയ വാഹനങ്ങളിൽ ഡീലർമാർ തന്നെ ഫാസ്​റ്റ്​ടാഗ്​ വെച്ചു നൽകും. പഴയ വാഹനങ്ങൾക്കുള്ള ഫാസ്​ടാഗ്​​ ടോൾ പ്ലാസകളിൽ നിന്നുംഫാസ്​ടാഗ്​ സേവനം നൽകുന്ന ബാങ്കുകളിൽ നിന്നും വാങ്ങാം. ആർ.സി ബുക്കും ഉടമയുടെ പ്രൂഫും നൽകി ഫാസ്​ടാഗ്​ വാങ്ങാം​.  500 രൂപയാണ്​ഫാസ്​ടാഗിനുള്ള നിരക്ക്​. ഇതിൽ 200 രൂപ ടോൾ പ്ലാസകളിൽ ഉപയോഗിക്കാനായി ഫാസ്​റ്റ്​ടാഗ്​ പ്രീപെയ്​ഡ്​ അക്കൗണ്ടിലുണ്ടാകും. മൊബൈൽ നമ്പർ ഉപയോഗിച്ച്​ ​ഫാസ്​റ്റ്​ടാഗ്​ അക്കൗണ്ടിൽ ലോഗിൻ ചെയ്​താണ്​ റീചാർജ്​ ചെയ്യേണ്ടത്​. ഇതിനായി ആപും പുറത്തിറക്കുമെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചു.

Loading...
COMMENTS