Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഉപേക്ഷിക്കപ്പെട്ട...

ഉപേക്ഷിക്കപ്പെട്ട അവൾക്ക്​ ശാപമോക്ഷം നൽകി ദുൽഖർ

text_fields
bookmark_border
dulkar
cancel

നമുക്ക്​ പ്രിയപ്പെട്ട ചില വാഹനങ്ങളുണ്ടാവും കാലമേറെ കഴിഞ്ഞാലും അവയോടുള്ള പ്രണയം നമ്മെ വിട്ടുപോകില്ല. വാഹന ശേഖരത്തിലേക്ക്​ ആഡംബര കാറുകൾ നിരവധി കടന്നുവന്നാലും ചിലർക്ക്​ എക്കാലത്തും പ്രിയപ്പെട്ടത്​ പ്രീമിയർ പദ്​മിനിയോ അംബാസിഡറോ ആയിരിക്കും. 

 അത്തരമൊരു ഒാർമായാണ്​ മലയാളത്തിലെ യുവ സൂപ്പർതാരം ദുൽഖർ സൽമാനും പങ്കു​വെക്കുന്നത്​. താരത്തി​ന്​ ഏറെ പ്രിയപ്പെട്ടതാണ്​​ മെഴ്​സിഡെസ്​  w123 കാറുകൾ. അതിൽ തന്നെ ഏറെ പ്രിയമുള്ളത്​​ മമ്മുട്ടിയുടെ സാമ്രാജ്യം സിനിമയിൽ ഉപയോഗിച്ച ബെൻസ്​ 250. ചെന്നൈയിലെ ഒരു പ്രമുഖ കുടുംബത്തി​​െൻറ കൈയിൽ  w250 കാർ ഉണ്ടെന്ന്​ അറിയാമായിരുന്നു. എൺപതുകളിൽ ആ വീട്ടിലെ മുതുമുത്തച്​ഛൻ ഉപയോഗിച്ചതായിരുന്നു കാർ. അദ്ദേഹത്തി​​െൻറ മരണശേഷം കാർ വിറ്റു. രണ്ടാമത്​ കാർ വാങ്ങിയ ആളാക​െട്ട അതിനെ തീരെ ശ്രദ്ധ ചെയ്​തില്ല.

 

വർഷങ്ങൾക്ക്​ ശേഷം പ്രിയ കാറിനെ ദുൽഖർ കണ്ടുമുട്ടു​േമ്പാൾ ഉപയോഗിക്കാൻ കഴിയാത്ത രൂപത്തിലായിരുന്നു. തുരു​െമ്പടുത്ത്​ ആസന്ന മരണം കാത്തുകഴിയുകയായിരുന്ന കാർ. എന്നാൽ അപ്പോഴും കാറി​​െൻറ ആത്​മാവ്​ നഷ്​ടപ്പെട്ടിരുന്നില്ല. മുമ്പ്​ വല്ലാതെ പ്രണയം തോന്നിയ വാഹനത്തെ പുനർജനിപ്പിക്കാനായിരുന്നു യുവതാരത്തി​​െൻറ തീരുമാനം. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ  പഴ സൗന്ദര്യത്തോടെ Time 250 പുനർജനിച്ചു. ആറ്​ സിലിണ്ടർ ഇലൈൻ എൻജിനാണ്​ ഇൗ കരുത്തനെ ചലിപ്പിക്കുന്നത്​. മറ്റേത്​ കാറിൽ സഞ്ചരിക്കുന്നതിനേക്കാളും യാത്രസുഖം ഇൗ കാറിൽ സഞ്ചരിക്കു​​േമ്പാൾ ലഭിക്കാറുണ്ടെന്നും ദുൽഖർ സാക്ഷ്യപ്പെടുത്തുന്നു. ഫേസ്​ബുക്കിലൂടെയാണ്​ ദുൽഖർ ഇക്കാര്യം പങ്കുവെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer Salmaanfacebook postautomobilemalayalam newsW250
News Summary - Dulqer Salman car news-Hotwheels
Next Story