ലോകത്തെ ഏറ്റവും വില കൂടിയ ബൈക്ക്​

11:51 AM
20/05/2018
harley-davidson-limited-edition

ലോകത്തെ ഏറ്റവും വില കൂടിയ ബൈക്കെന്ന റെക്കോർഡ്​ ​ഇനി ഹാർലി ഡേവിഡ്​സൺ സോഫ്​​റ്റ്​ടെയിലിന്​ സ്വന്തം. കസ്​റ്റമൈസേഷൻ ചെയ്​ത ഹാർലി ഡേവിഡ്​സൺ സോഫ്​റ്റ്​ടെയിലിന്​ ഏകദേശം 12 കോടിയാണ്​ വില. വില കൂടിയ രത്​നങ്ങളും സ്വർണവും ഉ​പയോഗിച്ച്​ അലങ്കരിച്ചാണ്​ ബൈക്കി​​െൻറ കസ്​റ്റമൈസേഷൻ നിർവഹിച്ചിരിക്കുന്നത്​. 

harley-davidson-24

സ്വിറ്റ്​സർലാൻഡിലെ ആഡംബര വാച്ച്​ നിർമാതക്കളാണ്​ ബൈക്കിൽ വില കൂടിയ രത്​നങ്ങളും സ്വർണ്ണവും വെച്ച്​ അലങ്കരിച്ചത്​. കമ്പനിയുടെ സ്​പെഷ്യൽ എഡിഷൻ വാച്ചി​​െൻറ പ്രചാരണത്തിനായാണ്​ ബൈക്കിനെ മാറ്റിയെടുത്തത്​​. ഏകദേശം 2500 മണിക്കൂർ സമയമെടുത്താണ്​ ബൈക്കിനെ പുതുരൂപത്തിലേക്ക്​ മാറ്റിയെടുത്തത്​.

harley-davidson-26

360 അമുല്യ രത്​നങ്ങൾ കൊണ്ടാണ്​ ബൈക്ക്​ അലങ്കരിച്ചിരിക്കുന്നത്​. ബൈക്കി​​െൻറ ബോൾട്ടുകളെല്ലാം സ്വർണ്ണത്തിൽ തീർത്തവയാണ്​. 2018 മെയ്​ ഒമ്പതിന്​ സൂറിച്ചിലാണ്​ പുതിയ ബൈക്ക്​ പുറത്തിറക്കിയത്​.

Loading...
COMMENTS