Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബി.എം.ഡബ്ല്യു...

ബി.എം.ഡബ്ല്യു കാറുകൾക്ക്​ ആപ്പിളി​െൻറ ഡിജിറ്റൽ താക്കോൽ

text_fields
bookmark_border
ബി.എം.ഡബ്ല്യു കാറുകൾക്ക്​ ആപ്പിളി​െൻറ ഡിജിറ്റൽ താക്കോൽ
cancel

സാ​ങ്കേതിക വിദ്യയുടെ ലോകത്ത്​ മറ്റൊരു നാഴികക്കല്ല്​ സൃഷ്​ടിച്ചിരിക്കുകയാണ്​ ടെക്​ ഭീമൻമാരായ ആപ്പിൾ. ബി.എം.ഡബ്ല്യു കാറുകൾക്ക്​ ഡിജിറ്റൽ താക്കോൽ നൽകിയിരിക്കുകയാണ്​ ആപ്പിൾ.​

ബി.എം.ഡബ്ല്യുവി​െൻറ സ്​മാർട്ട്​ ഫോൺ ആപ്പ്​ വഴിയാണ്​ ഡിജിറ്റൽ താക്കോലി​െൻറ പ്രവർത്തനം. ഐ ഫോൺ ഉപയോഗിക്കുന്നവർക്ക്​ ഒരൊറ്റ ക്ലിക്കിൽ വാഹനം തുറക്കാനാകും. ഇത്​ കൂടാതെ സ്​മാർട്ട്​ഫോൺ ട്രായിൽവെച്ച ശേഷം എൻജിൻ സ്​റ്റാർട്ട്​ ചെയ്യാനും സ്​റ്റോപ്പാക്കാനും സാധിക്കും.

'ഐ മേസ്സേജ്​' വഴി അഞ്ചുപേർക്ക്​ ഡിജിറ്റൽ കീ പങ്കുവെക്കാം. കൂടാതെ വാഹനത്തി​െൻറ പരമാവധി വേഗത, എൻജി​െൻറ ശക്​തി, റേഡിയോയുടെ ശബ്​ദം എന്നിവയെല്ലാം ക്രമീകരിക്കാൻ കഴിയും. ഐഫോണിൽ രഹസ്യമായി സൂക്ഷിച്ച ഡിജിറ്റൽ കീ ആപ്പിൾ വാലറ്റ്​ വഴിയാണ്​ ഉപയോഗിക്കാൻ കഴിയുക. ബാറ്ററി തീർന്ന്​ ഫോൺ ഓഫായാലും അഞ്ച്​ മണിക്കൂർ വരെ ഈ ഡിജിറ്റൽ താക്കോൽ പ്രവർത്തിക്കും. ആപ്പിൾ വാച്ചിലും ഇത്​ ഉപയോഗിക്കാം.

2021ൽ ഇറങ്ങാൻ പോകുന്ന ബി.എം.ഡബ്ല്യു 5 സീരീസിൽ ആകും ആദ്യം ലഭ്യമാകുക. ജൂലൈ ഒന്ന്​ മുതൽ 45 രാജ്യങ്ങളിൽ നിർമിക്കുന്ന വാഹനങ്ങളിൽ ഡിജിറ്റൽ കീ ലഭ്യമാകും. ബി.എം.ഡബ്ല്യുവി​െൻറ 1, 2, 3, 4, 5, 6, 8 സീരീസുകളിലും എക്​സ്​5, എക്​സ്​6, എക്​സ്​7, എക്​സ്​5എം, എക്​സ്​6എം, ഇസഡ്​4 എന്നീ മോഡലുകളിലും ഈ സൗകര്യമുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appleiphonebmwsmart keyx series
News Summary - Apple announces iPhone-based Digital Key for BMW
Next Story