മൂന്ന്​ വർഷം സൈനിക സേവനം ചെയ്യുന്നവർക്ക്​ ജോലി വാഗ്ദാനവുമായി ആനന്ദ്​ മഹീന്ദ്ര

21:11 PM
16/05/2020
anand-mahindra

മുംബൈ: മൂന്ന്​ വർഷം സൈനിക സേവനം അനുഷ്​ഠിക്കുന്ന യുവാക്കൾക്ക്​ മഹീന്ദ്രയിൽ ജോലി നൽകുമെന്ന്​ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. യുവാക്കള്‍ക്ക് ഇന്ത്യന്‍ സൈന്യത്തില്‍ മൂന്നു വര്‍ഷത്തെ സേവനത്തിന് അവസരമൊരുക്കുന്ന ടൂര്‍ ഓഫ് ഡ്യൂട്ടി സംവിധാനത്തെ സ്വാഗതം ചെയ്തു കൊണ്ടാണ്​ ആനന്ദ് മഹീന്ദ്ര ഒാഫർ മുന്നോട്ടുവെച്ചത്​. ഇതുമായി ബന്ധപ്പെട്ട്​ ആനന്ദ്​ മഹീന്ദ്ര സൈന്യത്തിന്​ ഇ-മെയിൽ സന്ദേശം അയച്ചിരുന്നു. സാധാരണ ജനങ്ങളെ താല്‍കാലികമായി സൈന്യത്തി​​െൻറ ഭാഗമാക്കുന്നത് സംബന്ധിച്ച തീരുമാനം സ്വാഗതാര്‍ഹമാണെന്നും സൈന്യത്തിന് എഴുതിയ സന്ദേശത്തിൽ ആനന്ദ് മഹീന്ദ്ര പറഞ്ഞു. 

ടൂര്‍ ഓഫ് ഡ്യൂട്ടിയുടെ ഭാഗമായി യുവാക്കള്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുകയാണെങ്കിൽ അവർക്ക്​ അതിന്​ ശേഷം മഹീന്ദ്രയുടെ സ്ഥാപനങ്ങളില്‍ ജോലി നല്‍കും. സൈനിക പരിശീലനം ലഭിച്ച്​ പിന്നീട് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ യുവാക്കള്‍ക്ക് അധിക നേട്ടമാകുമെന്ന് ഞാന്‍ കരുതുന്നു. സൈനിക സേവനത്തിന്​ ശേഷം ഏത്​ മേഖലയിൽ ജോലിയിൽ പ്രവേശിച്ചാലും യുവാക്കൾക്ക്​ തികഞ്ഞ അച്ചടക്കമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ത​​െൻറ കമ്പനിയില്‍ അത്തരക്കാർക്ക്​ അവസരം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും കത്തില്‍ ആനന്ദ് മഹീന്ദ്ര ചൂണ്ടിക്കാട്ടി.

സാധാരണക്കാർക്ക്​ മൂന്ന്​ വർഷത്തെ സൈനിക സേവനത്തിന് അവസരം നല്‍കുന്ന ടൂര്‍ ഓഫ് ഡ്യൂട്ടി എന്ന പദ്ധതി കരസേന കഴിഞ്ഞ ദിവസമാണ്​ പ്രഖ്യാപിച്ചത്​. സൈനിക സേവനം സ്ഥിരമാക്കാൻ ആഗ്രഹിക്കാത്ത, അതി​​െൻറ സാഹസികത അനുഭവിക്കാൻ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് വേണ്ടിയാണ്​ ടൂർ ഡ്യൂട്ടി അവതരിപ്പിച്ചിരിക്കുന്നതെന്ന്​ സൈന്യം അറിയിച്ചിരുന്നു.

Loading...
COMMENTS