കുഞ്ഞു അബ്​ദുല്ല ചോദിച്ചു, അമീർ മുഹമ്മദ്​ നൽകി; മേഴ്​സിഡസ്​ കാർ

12:46 PM
01/12/2018
കിരീടാവകാശി സമ്മാനമായി അയച്ച മെഴ്​സിഡസ്​ കാറിന്​ മുന്നിൽ അബ്​ദുല്ല വിസ്​മയത്തോടെ. അറബ്​ ചാനൽ നൽകിയ വീഡിയോ കാഴ്​ച

ജിദ്ദ​: പിതാവി​​​​​െൻറ ഒക്കത്തിരുന്ന് കിരീടാവകാശിയെ കാണാൻ പോവു​േമ്പാൾ ഇ​ത്ര വലിയ സമ്മാനം തന്നെ തേടി എത്തുമെന്ന്​ ആ ബാലൻ നിനച്ചിരിക്കുമോ? തബൂക്കിലെ ആൾകൂട്ടത്തിനിടയിൽ കുഞ്ഞു അബ്​ദുല്ലയോട്​ കുശലം  ചോദിച്ചതായിരുന്നു കിരീടാവകാശി. സ്​നേഹവാത്സല്യത്തോടെ എന്താ വേണ്ടതെന്ന ചോദ്യത്തിന് അബ്​ദുല്ല കൈ ചൂണ്ടിയത്​ കിരീടാവകാശിയുടെ കാറിന്​ നേരെ. അവ​​​​​െൻറ സമ്മാനമോഹം കേട്ടിട്ടാവണം ഒരു നിമിഷം കിരീടാവകാശി മൂക്കത്ത്​ വിരൽ വെച്ചു. നിറപുഞ്ചിരി സമ്മാനിച്ച്​ നിമിഷ നേരംകൊണ്ട്​ അദ്ദേഹം കാറിൽ കയറി.... അമീർ മുഹമ്മദ്​ ബിൻസൽമാ​​​​​െൻറ തബൂക്ക്​ സന്ദർശനത്തിനിടയിലായിരുന്നു ഇത്രയും രംഗങ്ങൾ. അബ്​ദുല്ലയുടെ ആവശ്യം മുഖവിലക്കെടുത്ത്​ കിരീടാവകാശി മെഴ്​സിഡസ്​ കാർ സമ്മാനമായി അവ​​​​​െൻറ വീട്ടിലെത്തിച്ചിരിക്കയാണ്​ കഴിഞ്ഞ ദിവസം. 


അബ്​ദുല്ലയുടെ പിതാവ്​ മുഹമ്മദ്​ സഉൗദ്​ അത്​വി എന്ന സ്വദേശിയുടെ പേരിലാണ്​ മെഴ്​സിഡസ്​  എത്തിയത്​. അറബ്​ മാധ്യമങ്ങളിൽ ഇൗ സമ്മാന വാർത്ത ആഘോഷമായി.​ കഴിഞ്ഞ ആഴ്​ചയായിരുന്നു സൽമാൻ രാജാവി​​​​​െൻറയും അമീർ മുഹമ്മദി​​​​​െൻറയും  തബൂക്ക്​ സന്ദർശനം. അബ്​ദുല്ല പിതാവി​​​​​െൻറ ഒക്കത്തിരുന്ന്​ കിരീടാവകാശിയോട്​ കുശലം പറയുന്നതി​​​​​െൻറയും പുതിയ കാറിനടുത്ത്​ അബ്​ദുല്ല മുക്കത്ത്​ വിരൽ വെച്ച്​ നിൽക്കുന്നതി​​​​​െൻറയും ചിത്രങ്ങൾ വൈറലായിരിക്കയാണ്​. കാർ ഏറ്റുവാങ്ങേണ്ട ദിവസമറിയിച്ച്​ നേരത്തെ റോയൽ കോർട്ട്​ ഒാഫീസിൽ നിന്ന്​ വിളിച്ചിരുന്നതായി മുഹമ്മദ്​ സഉൗദ്​ അത്​വി പറഞ്ഞു. ​ഗോത്രത്തിലെ ഒരാളുടെ മോചനത്തിനായി ദിയ നൽകാൻ വേണ്ടി​ ഇൗ കാർ നൽകാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കിരീടാവകാശിയുടെ ഉദാരതക്ക്​ കുട്ടിയുടെ പിതാവ്​ നന്ദി രേഖപ്പെടുത്തി.

Loading...
COMMENTS