Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightകളി നാനോയോട്​ വേണ്ട,...

കളി നാനോയോട്​ വേണ്ട, ‘ഇടിക്കാൻ വന്ന’ സിറ്റിയെ തവിടുപൊടിയാക്കി ടാറ്റയുടെ കുഞ്ഞൻ കാർ

text_fields
bookmark_border
കളി നാനോയോട്​ വേണ്ട, ‘ഇടിക്കാൻ വന്ന’ സിറ്റിയെ തവിടുപൊടിയാക്കി ടാറ്റയുടെ കുഞ്ഞൻ കാർ
cancel

ണ്ടാൽ ഒരു ലുക്കില്ലെന്നേ ഉള്ളൂ, ആള്​ ഭയങ്കര സംഭവമാണെന്ന്​ മീശ മാധവൻ സിനിമയിൽ അഡ്വ: മുകുന്ദനുണ്ണി പറയുന്നത്​ കേട്ടിട്ടില്ലെ. കാര്യങ്ങളിപ്പോൾ അങ്ങിനെയൊക്കെയാണ്​. കഴിഞ്ഞ ദിവസംനടന്ന ഒരു അപകടം കണ്ട നാട്ടുകാരൊക്കെ മൂക്കത്ത്​ വിരൽവച്ചിരിക്കുകയാണ്​.

നാല്​ കാറുകളാണ്​ അപകടത്തിൽപെട്ടത്​. ഏറ്റവും മുന്നിൽ ഹ്യൂണ്ടായ്​ സാൻ​േഡ്രാ, തൊട്ടുപിന്നിലൊരു ഹോണ്ടസിറ്റി, അതുകഴിഞ്ഞ്്​ ടാറ്റ നാനോ, ഏറ്റവും പിന്നിൽ മറ്റൊരു സിറ്റി. ഇവർ നാലുപേരുംകൂടി അടിവച്ചടിവച്ച്​ വരു​േമ്പാഴാണ്​ മുന്നിലൊരു ഹമ്പ്​ കണ്ടത്​. ഹമ്പ്​ കണ്ടു എന്ന്​ പറയു​േമ്പാൾ എല്ലാവരും കണ്ടു എന്ന്​ അതിനർഥമില്ല. മുന്നിൽ പോയതിനാൽ സാൻ​േട്രായാണ്​ ആദ്യം ഹമ്പ്​ കണ്ടത്​.

ആത്മാർഥത കൂടുതലായതിനാൽ സാൻട്രോക്കാരൻ ​ബ്രേക്ക്​ ആഞ്ഞ്​ ചവിട്ടി. പിന്നിൽ വന്ന ഹോണ്ടസിറ്റിയും പറ്റുന്നതുപോലെ ചവിട്ടി. നാനോയും കുറ്റം പറയാൻ പറ്റാത്തവിധം വേഗത കുറച്ചു. പക്ഷെ ഏറ്റവും പിന്നിൽ വന്ന സിറ്റിക്ക്​ മുന്നിൽ നടക്കുന്നതിനെപറ്റി ഒരെത്തുംപിടിയും കിട്ടിയില്ല. അവർ നേരേ വന്ന്​ നാനോയുടെ പിറകിൽ ഒറ്റയിടി.

തെന്നിനീങ്ങിയ നാനോ മുന്നിലെ സിറ്റിയിലും ഇടിച്ചു. സംഗതി ഇതൊക്കെ സാധാരണമാണ്​, റോഡിൽ ദിവസവും നടക്കുന്നതല്ലെ എന്ന്​ കരുതാൻ വര​ട്ടെ. അപകടശേഷം വാഹനത്തിൽ നിന്ന്​ ഇറങ്ങിയവരും റോഡിൽ തടിച്ചുകൂടിയവരും ഞെട്ടിയത്​ ഇടിച്ച വാഹനങ്ങൾ കണ്ടാണ്​. നാനോയുടെ പിന്നിലിടിച്ച സിറ്റിയുടെ മുൻഭാഗം ഏതാണ്ട്​ പപ്പടം പോലായി. നാനോ നിരങ്ങിവന്ന്​ പിന്നിലിടിച്ച സിറ്റിക്കുമുണ്ട്​ കേടുപാടുകൾ.

എന്നാൽ രണ്ട്​ സിറ്റികൾക്കിടയിൽപെട്ട നാനോയാക​ട്ടെ കട്ടയ്​ക്ക്​ നിൽക്കുന്നു. വീഡിയൊ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നാനോക്ക്​ ആരാധകർ ഏറിയിരിക്കുകയാണ്​. നിർമാണം നിർത്തിയ നാനോയെ തിരികെകൊണ്ടുവരണമെന്നും ടാറ്റയോട്​ ഒരുവിഭാഗം ആവശ്യ​െപ്പടുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobileAccident News
News Summary - ACCIDENT OF TATA NANO & 2 HONDA CITY CARS
Next Story