ഒരു ഇന്ത്യന്‍ ചരിത്രകഥ -പാഠം1
text_fieldsകൊളമ്പസ് അമേരിക്ക കണ്ടുപിടിച്ചെന്നാണ് സാമൂഹികശാസ്ത്രത്തിലെ പ്രാഥമിക പാഠങ്ങളിലൊന്ന്. അത് ഹൃദ്യസ്ഥമാക്കുന്ന ഓരോ കുട്ടിക്ക് മുന്നിലും വിജനവും കാടുകയറിയതുമായ ഒരു വലിയ ഭൂപ്രദേശം തെളിഞ്ഞ് വരും. എന്നാല്‍ അങ്ങനെയായിരുന്നില്ല അമേരിക്കന്‍ ഭൂഖണ്ഡം. കോടിക്കണക്കിന് മനുഷ്യരും അതിഗംഭീരമായൊരു സംസ്കൃതിയുമായിരുന്നു കൊളമ്പസ് അമേരിക്കയിലത്തെുമ്പോള്‍ അവിടെ ഉണ്ടായിരുന്നത്. റെഡ് ഇന്ത്യക്കാരന്നും പിന്നീട് അമേരിക്കന്‍ ഇന്ത്യക്കാരെന്നും അവിടത്തെ മനുഷ്യന്‍ അറിയപ്പെട്ടു. എട്ട് കോടിയിലധികം പച്ച മനുഷ്യരെ വെട്ടിയും കുത്തിയും വെടിവെച്ചും കൊന്നാണ് അമേരിക്കയെന്ന ആധുനിക ദേശരാഷ്ട്രം സ്ഥാപിക്കപ്പെട്ടത്. അപ്പോള്‍ നേരത്തെ മനുഷ്യരും സംസ്കാരവും ഉണ്ടായിരുന്ന ഒരു പ്രദേശം എങ്ങനെയാണ് വീണ്ടും കണ്ടുപിടിക്കപ്പെടുന്നത്? ചരിത്രമെന്നത് ഇത്തരം ഉത്തരം കിട്ടാത്ത നൂറായിരം ചോദ്യങ്ങളുടെ സംഘാതമാണ്.
ഇന്ത്യന്‍ പിറക്കുന്നു
അമേരിക്കയില്‍ 1897ല്‍ ഹെന്‍ഡേ മാനുഫാക്ചറിങ് കമ്പനി എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചു. സില്‍വര്‍കിങ്, സില്‍വര്‍ക്വീന്‍ എന്നീ പേരുകളില്‍ സൈക്കിളുകളാണിവര്‍ നിര്‍മിച്ചിരുന്നത്. കയറ്റുമതി മാര്‍ക്കറ്റില്‍ പേരെടുക്കാന്‍ കമ്പനി പിന്നീട് അമേരിക്കന്‍ ഇന്ത്യന്‍ (പഴയ ചോരക്കറകളുടെ ഓര്‍മകളിലാകാം) എന്ന് പേരുമാറ്റി. 1.7 ബി.എച്ച്.പി കരുത്തുള്ള ഒറ്റ സിലിണ്ടര്‍ എന്‍ജിനുകളുള്ള മോട്ടോര്‍ സൈക്കിളുകളിലേക്ക് ഉല്‍പാദനം മാറ്റിയതോടെ ‘ഇന്ത്യന്‍’ അതിന്‍െറ കുതിപ്പാരംഭിച്ചു. 1903ല്‍ കമ്പനിയുടെ സഹ സ്ഥാപകന്‍ ഓസ്കാര്‍ ഹെന്‍സസ്റ്റണ്‍ മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലെ ലോക റെക്കോര്‍ഡായ 90 km/h ഇന്ത്യന്‍ ബൈക്കുപയോഗിച്ച് സ്ഥാപിച്ചു.
1920 ലാണ് ഇന്ത്യന്‍ അവരുടെ ജനപ്രിയ മോഡല്‍ സ്കൗട്ട് പുറത്തിറക്കുന്നത്. ചാള്‍സ് ബി. ഫ്രാന്‍ങ്ക്ലിന്‍ ഡിസൈന്‍ ചെയ്ത ബൈക്കിന് വി. ട്വിന്‍ എന്‍ജിനാണ് കരുത്ത് നല്‍കിയത്. 610 സി.സി, 749 സി.സി മോഡലുകള്‍ സ്കൗട്ടിനുണ്ടായിരുന്നു. ആധുനിക ഗിയര്‍ബോക്സും ഫ്രണ്ട് ബ്രേക്ക് സിസ്റ്റവുമായി അന്നേ താരമായിരുന്നു ഇവന്‍. ഒന്നാംലോകയുദ്ധാനന്തര അമേരിക്കയില്‍ പൊലീസിനുള്‍പ്പെടെ ബൈക്കുകള്‍ നല്‍കിയിരുന്നത് ഇന്ത്യനായിരുന്നു. എന്നാല്‍ രണ്ടാം മഹായുദ്ധത്തെ അതിജീവിക്കാന്‍ കമ്പനിക്കായില്ല. വിതരണ ശൃംഖലകള്‍ തകര്‍ന്ന് 1953ല്‍ അടച്ചുപൂട്ടി. അപ്പോഴേക്കും സ്കൗട്ട്, ചീഫ്, ഫോര്‍ തുടങ്ങിയ ഇന്ത്യന്‍ മോഡലുകള്‍ ഉപഭോക്തൃ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിരുന്നു.
വിചിത്ര പരിണാമങ്ങള്‍
ബ്രിട്ടനില്‍നിന്ന് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനിയായിരുന്നു ബ്രോക്ക്ഹൗസ് എന്‍ജിനീയറിങ്. എന്‍ഫീല്‍ഡുകള്‍ വാങ്ങി അമേരിക്കയിലത്തെിച്ച് രൂപമാറ്റം വരുത്തി വില്‍ക്കുകയായിരുന്നു പതിവ്. 1955ല്‍ കമ്പനി ഇന്ത്യന്‍ എന്ന പേരിലെ അവകാശം സ്വന്തമാക്കി. പിന്നീടിവര്‍ ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍ ഇന്ത്യന്‍ എന്ന് പേരിട്ട് വില്‍ക്കാന്‍ തുടങ്ങി. മിക്കവാറും എല്ലാ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്കും ഇന്ത്യനില്‍ അപരന്മാരുണ്ടായി. ഇന്ത്യനെന്ന പേരും കുപ്പായവുമായി എന്‍ഫീല്‍ഡ് എന്‍ജിനുകളും പേറി സ്കൗട്ടും ചീഫും അപ്പാഷേയും ട്രയല്‍ ബ്ളേസറും അമേരിക്കന്‍ നിരത്ത് വാണു. എന്നാലിത് 1960 വരെ അഞ്ച് വര്‍ഷമേ തുടര്‍ന്നുള്ളൂ.
ഷബീര്‍ പാലോട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.