കാർ,ബൈക്ക്​ ഇൻഷൂറൻസിന് സെപ്​തംബർ ഒന്ന്​ മുതൽ​ ചെലവേറും

14:54 PM
31/08/2018
Car-insurance-23

ന്യൂഡൽഹി: സെപ്​തംബർ ഒന്ന്​ മുതൽ കാർ, ബൈക്ക്​ ഇൻഷൂറൻസിന്​ ചെലവ്​ വർധിക്കും. സുപ്രീംകോടതി നിർദേശത്തി​​​െൻറ അടിസ്ഥാനത്തിൽ ദീർഘകാലത്തേ തേർഡ്​ പാർട്ടി വാഹന ഇൻഷൂറൻസ്​ നിർബന്ധമാക്കി​ ​െഎ.ആർ.ഡി.എ.​െഎ ഉത്തരവിറക്കിയതോടെയാണിത്​. കാറുകൾക്ക്​ മൂന്ന്​ വർഷത്തേക്കും ഇരുചക്രവാഹനങ്ങൾ അഞ്ച്​ വർഷത്തേക്കും ഇൻഷൂറൻസ്​ എടുക്കണമെന്നാണ്​ സുപ്രീംകോടതി നിർദേശം.

1000 സി.സിക്ക്​ താഴേയുള്ള കാറുകൾക്ക്​ മൂന്ന്​ വർഷത്തേക്ക്​ 5286 രൂപയായിരിക്കും ഇൻഷൂറൻസ്​. 1000-1500 സി.സിക്ക്​ 9,534 1500 സി.സിക്ക്​ മുകളിൽ 24,305 രൂപയുമായിരിക്കും ഇൻഷൂറൻസ്​. 75 സി.സിക്ക്​ താഴേയുള്ള ബൈക്കുകൾക്ക്​ അഞ്ച്​ വർഷത്തേക്ക്​ ഇൻഷൂറൻസായി 1,045 രൂപ നൽകണം. 75–155 സി.സിക്ക്​ 3,285 രൂപയും 150–350 സി.സിക്ക്​ ഇടയിലുള്ളവക്ക്​ 5453 രൂപയും 350 സി.സിക്ക്​ മുകളിൽ 13,034 രൂപയുമായിരിക്കും ഇൻഷൂറൻസ്​.

ഇതുമായി ബന്ധപ്പെട്ട സർക്കുലർ ഇൻഷൂറൻസ്​ റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കി. സെപ്​തംബർ ഒന്ന്​ മുതൽ പുതിയ നയം നടപ്പാക്കി തുടങ്ങാനാണ്​ ഇൻഷൂറൻസ്​ കമ്പനികൾക്ക്​ അതോറിറ്റിയുടെ നിർദേശം.

Loading...
COMMENTS