കുട്ടികളുടെ യാത്രകളും സുരക്ഷിതമാവേണ്ടേ...
text_fieldsമറ്റെന്തിനെക്കാളും സുരക്ഷക്കാണ് ന്യൂജെൻ വാഹനങ്ങൾ മുൻഗണന നൽകുന്നത്. എയർബാഗും, എ.ബി.എസ്, ഇ.ബി.ഡി തുടങ്ങി പരാമവധി സുരക്ഷസംവിധാനങ്ങൾ കാറുകളിൽ ഒരുക്കാൻ വാഹനനിർമാതക്കൾ ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ നിർണായകമായ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് യു.കെയിലെ ഒരു സീറ്റ് നിർമാതാക്കൾ. എയർബാഗോടു കൂടിയ ചൈൽഡ് സീറ്റ് പുറത്തിറക്കിയാണ് കമ്പനി കുട്ടികളുടെ സുരക്ഷക്ക ഉറപ്പാക്കാനൊരുങ്ങുന്നത്.

കാർ സീറ്റ് നിർമാണത്തിൽ വിദഗ്ധരായ മാക്സ് കോസിയാണ് എയർബാഗോട് കൂടിയ ചൈൽഡ് സീറ്റ് പുറത്തിറക്കിയിരിക്കുന്നത്. രണ്ട് എയർബാഗുകളാണ് ഇതിലുണ്ടാവുക. വാഹനം ഇടിക്കുേമ്പാൾ കുട്ടികൾക്ക് അധിക സുരക്ഷ നൽകാൻ പുതിയ സീറ്റിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
മൊബൈൽ എയർബാഗ് നിർമാണ കമ്പനിയായ ഹെലിറ്റുമായി സഹകരിച്ചാണ് മാക്സ് കോസി സീറ്റ് വികസിപ്പിച്ചിരിക്കുന്നത്. രണ്ടടി മുതൽ മൂന്നടി വരെ ഉയരമുള്ള കുട്ടികൾക്കാണ് എയർബാഗോട് കൂടിയ സീറ്റ് ഏറ്റവും അനുേയാജ്യം. കുട്ടിയുടെ കഴുത്തിന് മികച്ച സുരക്ഷ എയർബാഗ് നൽകും. യു.കെയിൽ മാത്രമാണ് ആദ്യഘട്ടത്തിൽ കുട്ടികൾക്കായുള്ള എയർബാഗോട് കൂടിയ സീറ്റ് വിപണിയിലെത്തുക. ഏകദേശം 51,000 രൂപയാണ് വില.
